ETV Bharat / state

കൊവിഡ് ദുരിതബാധിതര്‍ക്ക് ധനസഹായം നൽകും: ബെന്നി ബെഹന്നാൻ എം.പി

author img

By

Published : Mar 25, 2021, 3:35 PM IST

Updated : Mar 25, 2021, 4:40 PM IST

ദുരന്തങ്ങളും മഹാമാരിയും വരുമ്പോൾ സർക്കാരിൻ്റെ ഉത്തരവാദിത്വമെന്തെന്ന് അറിയാത്തവരാണ് നാട് ഭരിച്ചതെന്ന് ബെന്നി ബെഹന്നാൻ

Benny Behanan  Benny Behanan mp  യു.ഡി.എഫ്.  ബെന്നി ബഹനാൻ  തെരഞ്ഞെടുപ്പ്
യു.ഡി.എഫ്. വന്നാൽ കോവിഡ് ദുരിതബാധിതര്‍ക്ക് ധനസഹായം നൽകും: ബെന്നി ബഹനാൻ എം.പി

കോഴിക്കാട്: യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നാല്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിനും രോഗാനന്തര ദുരിതമനുഭവിക്കുന്നവര്‍ക്കും ധനസഹായം നൽകുമെന്ന് ബെന്നി ബെഹന്നാൻ എം.പി. ദുരന്തങ്ങളും മഹാമാരിയും വരുമ്പോൾ സർക്കാരിൻ്റെ ഉത്തരവാദിത്വമെന്തെന്ന് അറിയാത്തവരാണ് നാട് ഭരിച്ചതെന്നും ബെന്നി ബെഹന്നാൻ ആരോപിച്ചു.

സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള ഏതെങ്കിലുമൊരു പാക്കേജ് ഇവർ മുന്നോട്ടു വെച്ചിട്ടുണ്ടോ?, എന്ന ജനങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ സർക്കാരിന് കഴിയുന്നില്ല. അവതരിപ്പിച്ച കണക്കുകളെല്ലാം തെറ്റാണെന്ന് തെളിയക്കപ്പെട്ടുവെന്നും ബെന്നി ബെഹനാൻ കൊയിലാണ്ടിയില്‍ പറഞ്ഞു. മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി എന്‍. സുബ്രഹ്‌മണ്യന്‍റെ ചെങ്ങോട്ട് കാവിലെ തെരഞ്ഞെടുപ്പ് പര്യടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Last Updated : Mar 25, 2021, 4:40 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.