ETV Bharat / state

വാക്‌സിനേഷൻ ക്യാമ്പില്‍ ഹെല്‍പ്പ് ഡെസ്കുമായി ഡിവൈഎഫ്ഐ; പ്രതിഷേധവുമായി യുഡിഎഫ് - kozhikkode district news

സര്‍ക്കാരിന്‍റെ ക്യാമ്പില്‍ പ്രത്യേക യൂണിഫോം ധരിച്ച് ഡിവൈഎഫ്ഐ

കോഴിക്കോട്  കോഴിക്കോട് ജില്ലാ വാര്‍ത്തകള്‍  വാക്‌സിനേഷൻ ക്യാമ്പിൽ ഡിവൈഎഫ്ഐ ഹെൽപ്പ് ഡെസ്‌ക്  dyfi help desk at vaccination camp in kozhikkode  kozhikkode district news  dyfi help desk
വാക്‌സിനേഷൻ ക്യാമ്പിൽ ഡിവൈഎഫ്ഐ ഹെൽപ്പ് ഡെസ്‌ക് സ്ഥാപിച്ചതില്‍ പ്രതിഷേധം
author img

By

Published : Apr 20, 2021, 1:09 PM IST

Updated : Apr 20, 2021, 1:52 PM IST

കോഴിക്കോട്: വാക്‌സിനേഷൻ ക്യാമ്പിൽ ഡിവൈഎഫ്ഐ ഹെൽപ്പ് ഡെസ്‌ക് സ്ഥാപിച്ചതിനെ ചൊല്ലി പ്രതിഷേധം. മുക്കം നഗരസഭയിലെ മണാശ്ശേരി ഗവ യുപി സ്‌കൂളിൽ നടന്ന ക്യാമ്പിലാണ് യുഡിഎഫ് മെമ്പർമാർ പ്രതിഷേധവുമായി രംഗത്തെത്തിയത്.

ഡിവൈഎഫ്ഐ ഹെൽപ്പ് ഡെസ്‌ക് സ്ഥാപിച്ചതും, വാർഡ് കൗൺസിലറെയും ആർആർടി അംഗങ്ങളെയും ആക്ഷേപിച്ചെന്ന് ചൂണ്ടിക്കാട്ടിയുമായാണ് പ്രതിഷേധം. പ്രത്യേക യൂണിഫോം ധരിച്ച് പോസ്റ്ററുകൾ ഒട്ടിച്ച് സംഘടനയുടെ ഐഡൻ്റിറ്റി വ്യക്തമാകുന്ന തരത്തിലായിരുന്നു ഡിവൈഎഫ്ഐ ഹെൽപ്പ് ഡെസ്‌ക് സ്ഥാപിച്ചത്.

അതേസമയം യുഡിഎഫ് കൗൺസിലർമാരുടെ ഡിവിഷനുകളിൽ നിന്ന് വന്ന ആർആർടി അംഗങ്ങൾ സ്ഥാപിച്ച ഹെൽപ്പ് ഡെസ്‌ക് മുൻ നഗരസഭാ കൗൺസിലറും സിപിഎം നേതാവുമായ ചന്ദ്രൻ ഇടപെട്ട് നിർത്തി വയ്പ്പിച്ചതായും വനിതാ കൗൺസിലറെയും ആർആർടി അംഗങ്ങളെയും അവഹേളിച്ചതായും യുഡിഎഫ് ആരോപിച്ചു. വാക്‌സിനേഷൻ ക്യാമ്പില്‍ മുൻ കൗൺസിലർക്ക് യാതൊരു അധികാരവുമില്ല എന്നിരിക്കെയാണ് ഈ നടപടിയെന്നും വാക്‌സിൻ വിതരണത്തെ പോലും സിപിഎം രാഷ്‌ട്രീയവൽകരിച്ചുവെന്നും യുഡിഎഫ് ആരോപിച്ചു.

വാക്‌സിനേഷൻ ക്യാമ്പില്‍ ഹെല്‍പ്പ് ഡെസ്കുമായി ഡിവൈഎഫ്ഐ; പ്രതിഷേധവുമായി യുഡിഎഫ്

ക്യാമ്പ് നടക്കുന്ന കോമ്പൗണ്ടുകളിൽ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരോ ആർആർടി അംഗങ്ങളോ അല്ലാത്തവർക്ക് ഹെൽപ്പ് ഡെസ്‌ക് പോലെയുള്ളവ സ്ഥാപിക്കുന്നതിന് അധികാരമില്ലെന്നും യുഡിഎഫ് പറയുന്നു. ക്യാമ്പിലെത്തിയ നഗരസഭ ചെയർമാൻ പി.ടി ബാബുവിനെ നേരിൽ കണ്ട് യുഡിഎഫ് സംഭവം ശ്രദ്ധയിൽപ്പെടുത്തി. ഇതിനെ തുടർന്ന് ഡിവൈഎഫ്ഐ ഹെൽപ്പ് ഡെസ്‌ക് കോമ്പൗണ്ടിന് പുറത്തേക്ക് മാറ്റി. വനിതാ കൗൺസിലറേയും ആർആർടി അംഗങ്ങളെയും അവഹേളിച്ചതായുള്ള പരാതിയിൽ അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്ന് നഗരസഭ ചെയർമാൻ അറിയിച്ചു.

Last Updated : Apr 20, 2021, 1:52 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.