കോഴിക്കോട് : മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്‌തയാൾക്കെതിരെ ഉടന്‍ തന്നെ യുഎപിഎ ചുമത്തിയ പൊലീസ് നടപടി ജനാധിപത്യ അവകാശങ്ങളെ കവർന്നെടുക്കുന്നതാണെന്ന് സി പി എം സൗത്ത് ഏരിയാ കമ്മിറ്റി. കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്‌ത ഉടന്‍ പൊലീസ് യുഎപിഎ ചുമത്തുകയായിരുന്നു. പൊലീസിന്‍റെ ഈ നടപടി യുഎപിഎ നിയമത്തിന്‍റെ ദുരുപയോഗമായതിനാല്‍ ഈ നടപടി പൊലീസ് പിന്‍വലിക്കണമെന്നാണ് സിപിഎം കോഴിക്കോട് സൗത്ത് ഏരിയാ കമ്മിറ്റി യോഗത്തിൽ പ്രമേയത്തിലൂടെ ആവിശ്യപ്പെട്ടത്. ലഘു ലേഖയോ നോട്ടീസോ കൈവശം വെക്കുന്നത് യുഎപിഎ ചുമത്ത തക്കവിതം കുറ്റമല്ലെന്നും എന്നിട്ടും പൊലീസ് ഇത്തരം നടപടിയിലേക്ക് നീങ്ങിയത് അംഗീകരിക്കാൻ കഴിയില്ലെന്ന് യോഗം
വ്യക്തമാക്കി.
പൊലീസിനെതിരെ പ്രമേയം പാസാക്കി സി.പി.എം കോഴിക്കോട് സൗത്ത് ഏരിയ കമ്മിറ്റി
കോഴിക്കോട് വിദ്യാര്‍ഥികളെ മവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്തതിനെതിരെയാണ് പ്രമേയം