കോഴിക്കോട് : മുക്കം മണാശ്ശേരിയിൽ മെത്ത ദേഹത്ത് വീണ് 2 വയസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി (Two year Old Boy Died After The Bed Fell On Him). സന്ദീപ് ജിൻസി ദമ്പതികളുടെ മകൻ ജെഫിൻ ആണ് മരിച്ചത്. ബുധനാഴ്‌ച വൈകീട്ട് ഏഴ് മണിയോടെയാണ് സംഭവം.
കുളി കഴിഞ്ഞ് റൂമിലേക്ക് വന്നപ്പോൾ മകൻ അബോധാവസ്ഥയിൽ മെത്തയുടെ അടിയിൽ കിടക്കുകയായിരുന്നു എന്നാണ് ജിൻസി പറഞ്ഞത്. സംഭവ സമയത്ത് സന്ദീപ് വീട്ടിൽ ഉണ്ടായിരുന്നില്ല. കുട്ടിയെ ഉടൻ കെ.എം.സി.ടി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് നാട്ടുകാർ പറഞ്ഞതോടെ പൊലീസ് കേസെടുത്തിട്ടുണ്ട്. കുട്ടിയുടെ മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. പോസ്‌റ്റ്‌മോർട്ടത്തിന് ശേഷം മരണ കാരണം വ്യക്തമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ALSO READ:ബക്കറ്റ് വെള്ളത്തിൽ വീണ് പിഞ്ചു കുഞ്ഞിന് ദാരുണാന്ത്യം; ഒന്നര വയസുകാരി മരിച്ചത് കാട്ടൂരില്‍
വെള്ളത്തിൽ വീണ് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം : തൃശൂർ കാട്ടൂരിൽ കുളിമുറിയിലെ ബക്കറ്റ് വെള്ളത്തിൽ വീണ് ഒന്നര വയസുള്ള കുട്ടിക്ക് ദാരുണാന്ത്യം (One And Half Years Old Child Died After Falling Into A Bucket Of Water). കാട്ടൂർ പൊഞ്ഞനം സ്വദേശി കുറ്റിക്കാടൻ ജോർജിന്‍റെ മകൾ എൽസ മരിയ ആണ് ബക്കറ്റിലെ വെള്ളത്തിൽ വീണ് മരിച്ചത്. ഈ വർഷം ജനുവരിയിലായിരുന്നു അപകടം.
ജോർജിന്‍റെ മൂന്ന് മക്കളിലെ ഏക പെൺകുട്ടിയാണ് മരിച്ചത്. കുട്ടിയെ കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വീട്ടിലെ കുളിമുറിയിലെ ബക്കറ്റിലെ വെള്ളത്തിൽ കണ്ടെത്തിയത്.
ഉടനെ അതുവഴി വന്ന കാട്ടൂർ സിഐ മഹേഷ് കുമാറും സംഘവും പൊലീസ് ജീപ്പിൽ തേക്കും മൂലയിലുള്ള യൂണിറ്റി ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാനായിരുന്നില്ല.
ALSO READ:ഉറക്കിക്കിടത്തിയത് പാർക്കിങ് ഏരിയയിൽ ; കാർ ദേഹത്ത് കയറി 3 വയസുകാരിക്ക് ദാരുണാന്ത്യം
കുഞ്ഞിന്‍റെ ശരീരത്തിലൂടെ കാർ കയറിയിറങ്ങി : തെലങ്കാനയില്‍ അപ്പാർട്ട്‌മെന്‍റിന്‍റെ പാർക്കിങ് ഏരിയയിൽ ഉറങ്ങവെ ശരീരത്തിലൂടെ കാർ കയറിയിറങ്ങി മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം (Car Runs Over Child Sleeping In Parking Area).
ഹൈദരാബാദ് ഹയാത്ത്‌നഗർ ലെക്‌ചറേഴ്‌സ് കോളനിയിലെ അപ്പാർട്ട്‌മെന്‍റിൽ മെയ് 23 നായിരുന്നു അപകടം. കർണാടക സ്വദേശിനിയായ മൂന്ന് വയസുകാരി ലക്ഷ്‌മിയാണ് മരിച്ചത്.
സംഭവം ഇങ്ങനെ : കൂലിപ്പണിക്കാരിയായ അമ്മ ജോലിയ്‌ക്ക് വന്ന സമയത്ത് കുഞ്ഞിനെ പാർക്കിങ് ഗ്രൗണ്ടിൽ തുണികൊണ്ട് മറച്ച് ഉറക്കി കിടത്തുകയായിരുന്നു. പിന്നീട് ഇവർ തൊട്ടടുത്ത കെട്ടിടത്തിൽ ജോലിയ്‌ക്ക് പോയി.
കുഞ്ഞ് ഉറങ്ങിക്കിടന്ന അപ്പാർട്ട്‌മെന്‍റിൽ താമസിക്കുന്ന എക്‌സൈസ് സബ് ഇൻസ്‌പെക്‌ടറുടെ കാറാണ് കുട്ടിയുടെ ശരീരത്തിലൂടെ കയറിയിറങ്ങിയത്. ഇവരുടെ ഭർത്താവ് ഹരി രാമകൃഷ്‌ണ പാർക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ അബദ്ധത്തിൽ കാര്‍ കുട്ടിയുടെ ശരീരത്തിലൂടെ കയറി ഇറങ്ങുകയായിരുന്നു.
കുട്ടിയെ തുണികൊണ്ട് മറച്ചിരുന്നതിനാൽ ഉറങ്ങിക്കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടില്ലെന്നാണ് ഹരി രാമകൃഷ്‌ണ പൊലീസിനോട് പറഞ്ഞത്. അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിരുന്നു.