കോഴിക്കോട്: നാദാപുരം തൂണേരിയിൽ സ്ത്രീ ഉൾപ്പെടെ രണ്ട് പേർക്ക് കുറുക്കന്‍റെ കടിയേറ്റു. വെള്ളൂർ ചാത്തോത്ത് മുകളിൽ ജാനു(65) തെയ്യമ്പാടി അലി(50) എന്നിവർക്കാണ് കുറുക്കന്‍റെ കടിയേറ്റത്.
READ MORE: ബേപ്പൂരിൽ നിന്ന് കാണാതായ ബോട്ട് കണ്ടെത്തി; മത്സ്യത്തൊഴിലാളികൾ സുരക്ഷിതർ
വീടിന്‍റെ വരാന്തയിലിരിക്കുമ്പോഴാണ് കുറുക്കൻ ജാനുവിന്‍റെ നേർക്ക് ചാടി മുഖത്ത് കടിച്ചത്. ഞായറാഴ്ച്ച രാവിലെ വീടിനടുത്തെ കാട് വെട്ടുന്നതിനിടെയാണ് അലിക്ക് കടിയേറ്റത്. ഇരുവരെയും നാദാപുരം ഗവ: താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും കുത്തിവെപ്പിനുള്ള മരുന്നില്ലാത്തതിനാൽ തലശ്ശേരി ഗവ: ജില്ലാ ആശുപത്രിയിലെത്തിച്ച് കുത്തിവെപ്പ് നടത്തി.