കോഴിക്കോട്: വടകര ചെരണ്ടത്തൂരിൽ തോണി മറിഞ്ഞ് വിദ്യാർഥികൾ മുങ്ങിമരിച്ചു. ചെരണ്ടത്തൂർ എടത്തുംകര സ്വദേശികളായ ആദിദേവ (17), ആദി കൃഷ്‌ണൻ (17) എന്നിവരാണ് അപകടത്തില്‍ മരിച്ചത്. മീന്‍ പിടിക്കാനായി മാഹി കനാലിലെത്തിയപ്പോഴായിരുന്നു അപകടം. അതേസമയം ഇവര്‍ക്കൊപ്പമുണ്ടായിരുന്ന 17 വയസുകാരനായ അഭിമന്യു രക്ഷപ്പെട്ടു.
അപകടം ഇങ്ങനെ: ശനിയാഴ്‌ച (28.10.2023) വൈകുന്നേരം മാഹി കനാലിൽ ഫൈബർ ബോട്ടിൽ മീൻ പിടിക്കാനെത്തിയതായിരുന്നു ഇവര്‍. എന്നാല്‍ ഇതിനിടെ ബോട്ട് മറിഞ്ഞാണ് അപകടമുണ്ടായത്. ബോട്ട് മറിഞ്ഞതോടെ ആദിദേവയും ആദി കൃഷ്‌ണനും പായലില്‍ കുരുങ്ങി മുങ്ങിപ്പോവുകയായിരുന്നു. ഇതിനിടെ നീന്തി കരയ്‌ക്ക് കയറിയ അഭിമന്യു നാട്ടുകാരെ വിവരമറിയിച്ച ശേഷമാണ് ഇരുവരെയും പുറത്തെത്തിച്ചത്.
തുടര്‍ന്ന് ആദിദേവയെയും ആദി കൃഷ്‌ണനെയും വടകരയിലെയും തിരുവള്ളൂരിലെയും ആശുപത്രികളിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാത്രമല്ല അപകടസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം വൈകിയതും ഇരുവരുടെയും ജീവന്‍ നഷ്‌ടപ്പെടാന്‍ കാരണമായി. അതേസമയം ആദിദേവന്‍റെയും ആദി കൃഷ്‌ണയുടെയും മൃതദേഹങ്ങൾ വടകര ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്‌റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ഞായറാഴ്‌ച (29.10.2023) ബന്ധുക്കൾക്ക് വിട്ടുനല്‍കും.
Also Read: കാണാതായ വിദ്യാർഥികൾ തൂവൽ വെള്ളച്ചാട്ടത്തിൽ മരിച്ച നിലയിൽ : അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്