ETV Bharat / state

TTE attacked by passengers ടിടിഇമാർക്കും രക്ഷയില്ല, ട്രെയിനില്‍ ടിക്കറ്റ് ചോദിച്ചാല്‍ അടിപിടി അക്രമം

TTE attacked accused arrested : മറ്റൊരു ട്രെയിനിന്‍റെ ടിക്കറ്റുമായി കയറിയതും ജനറൽ ടിക്കറ്റ് എടുത്ത് സ്ലീപ്പർ കോച്ചിൽ കയറിയതും ചോദ്യം ചെയ്‌തതിന് രണ്ട് ട്രെയിനിലെ ടിടിഇമാർക്ക് മർദനമേറ്റു.

TTE Beaten by passengers  TTE Beaten by passengers in kozhikode  TTE attacks accused arrested  TTE Beaten by soldier  Woman TTE attack  Woman TTE Beaten by passenger  Woman TTE attacked by passenger  TTE attacked by passengers  TTE attacked by passengers in kozhikode  TTE attacked accused arrested  ടിടിഇമാർക്ക് മർദനമേറ്റു  ടിടിഇമാർക്ക് മർദനം  ടിടിഇ  വനിത ടിടിഇയെ മർദിച്ചു  വനിത ടിടിഇ  ടിടിഇ മർദനം  ടിടിഇ മർദനം കോഴിക്കോട്  കോഴിക്കോട് ടിടിഇ മർദനം  ട്രെയിനിൽ അക്രമം  train attack  വനിത ടിടിഇ മർദനം  സൈനികൻ ടിടിഇയെ ആക്രമിച്ചു
TTE attacked by passengers
author img

By

Published : Aug 21, 2023, 10:08 AM IST

Updated : Aug 21, 2023, 10:45 AM IST

കോഴിക്കോട് : ട്രെയിനിന് നേരെ കല്ലേറുണ്ടാകുന്ന സംഭവങ്ങൾക്ക് പിന്നാലെ ടിടിഇയെ ആക്രമിക്കുന്ന (TTE attacked) സംഭവങ്ങളും വർധിച്ച് വരുന്നു. മംഗളൂരു–ചെന്നൈ വെസ്റ്റ് കോസ്റ്റ് എക്‌സ്‌പ്രസിലും (Mangalur-chennai West Coast Express) മംഗളുരു -ചെന്നൈ എക്‌സ്‌പ്രസിലുമാണ് (Mangalur-chennai Express) ആക്രമണങ്ങൾ നടന്നത്. രണ്ട് സംഭവങ്ങളും വടകരക്കും (Vadakara) കൊയിലാണ്ടിക്കും (Koyilandy) ഇടയിൽ വച്ചാണ് നടന്നത്.

ടിടിഇയെ ആക്രമിച്ച് സൈനികൻ (TTE Beaten by soldier) : വെസ്റ്റ്കോസ്റ്റ് എക്‌സ്‌പ്രസിൽ ടിടിഇയെ ആക്രമിച്ചത് സൈനികനാണ്. കൊല്ലം ശാസ്‌താംകോട്ട സ്വദേശി ബിജുകുമാർ (41) ആണ്‌ ആക്രമിച്ചത്‌. ടിടിഇ ഋഷി ശശീന്ദ്രനാഥിന് പരിക്കേറ്റു. അവധിക്ക്‌ നാട്ടിലേക്ക്‌ വരികയായിരുന്ന ബിജുകുമാർ മറ്റൊരു ട്രെയിനിന്‍റെ ടിക്കറ്റുമായാണ്‌ മംഗളൂരുവിൽ നിന്ന്‌ വെസ്‌റ്റ്‌ കോസ്‌റ്റ്‌ എക്‌സ്‌പ്രസിലെ സ്ലീപ്പർ കോച്ചിൽ (sleeper coach) കയറിയത്‌.

അടുത്ത സ്റ്റേഷനിൽ ഇറങ്ങി മാറിക്കയറണമെന്ന്‌ ടിടിഇ ആവശ്യപ്പെട്ടിട്ടും തയ്യാറായില്ല. തുടർന്ന്‌ ഉന്തും തള്ളും ഉണ്ടാവുകയും ആക്രമിക്കുകയുമായിരുന്നു. കഴുത്തിന്‌ പരിക്കേറ്റ ടിടിഇ ഷൊർണൂരിലെ (Shoranur) ആശുപത്രിയിൽ ചികിത്സ തേടി. മറ്റ് യാത്രക്കാർ ചേർന്ന്‌ കീഴ്‌പ്പെടുത്തിയ പ്രതിയെ റെയിൽവേ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌ത്‌ കോടതിയിൽ ഹാജരാക്കി റിമാൻഡ്‌ ചെയ്‌തു.

വനിത ടിടിഇക്കും മർദനം (Woman TTE attack) : മംഗളുരു -ചെന്നൈ എക്‌സ്‌പ്രസിൽ വനിത ടിടിഇ ആണ് ആക്രമിക്കപ്പെട്ടത്. ടിടിഇ രജിതയ്ക്കാണ് മർദനമേറ്റത്. പ്രതി വടകര സ്വദേശി രൈരുവിനെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്‌തു. ഇയാൾ ജനറൽ ടിക്കറ്റ് എടുത്ത് സ്ലീപ്പർ കോച്ചിൽ കയറുകയായിരുന്നു. ഇത് ചോദ്യം ചെയ്‌തതിനാണ് ടിടിഇയായ രജിതയെ രൈരു മ‍ർദിച്ചത്.

ടിക്കറ്റ് (Train ticket) പരിശോധനക്കിടെ ആക്രമണം വർധിച്ച് വരുന്ന സാഹചര്യത്തിൽ സുരക്ഷ വർധിപ്പിക്കണമെന്നാണ് ടിടിഇമാരുടെ യൂണിയൻ ആവശ്യപ്പെടുന്നത്. ട്രെയിനിൽ റെയിൽ പൊലീസിൻ്റെയും പ്രൊട്ടക്ഷൻ ഫോഴ്‌സിൻ്റെയും സേവനം എല്ലാ സമയത്തും ഉറപ്പ് വരുത്തണമെന്നും ഇവർ ആവശ്യപ്പെടുന്നു.

ജനറല്‍ ടിക്കറ്റെടുത്ത് എസി കോച്ചില്‍ കയറി, യാത്രക്കാരനെ മർദിച്ച് ടിടിഇ : ഉത്തർപ്രദേശിലെ ഗൊരഖ്‌പൂരില്‍ ജനറല്‍ ടിക്കറ്റ് എടുത്ത് എസി കോച്ചില്‍ യാത്ര ചെയ്യാന്‍ ശ്രമിച്ചയാളെ ടിടിഇയും കൂട്ടാളികളും ചേർന്ന് മർദിച്ചു. ഉത്തര്‍പ്രദേശ് സ്വദേശിയായ മസർ ഹുസൈനാണ് മർദനമേറ്റത്. ഇക്കഴിഞ്ഞ ഏപ്രില്‍ 6നാണ് സംഭവം.

ഗൊരഖ്‌പൂര്‍ റെയില്‍വേ സ്റ്റേഷനിൽ വച്ചാണ് ആക്രമണം ഉണ്ടായത്. ഗൊരഖ്‌പൂരില്‍ നിന്ന് ലഖ്‌നൗവിലേക്ക് പോകാനായി ജനറല്‍ ടിക്കറ്റാണ് മസർ ഹുസൈൻ എടുത്തത്. തുടർന്ന് ഈ ടിക്കറ്റുമായി എസി കോച്ചില്‍ യാത്ര ചെയ്‌തോട്ടെയെന്ന് ടിടിഇയോട് ഇയാൾ ചോദിച്ചു.

എന്നാല്‍, അത് സാധ്യമല്ലെന്ന് പറയുകയും പിന്നാലെ ഇരുവരും തമ്മില്‍ തർക്കമുണ്ടാവുകയുമായിരുന്നു. തുടർന്ന്, രോഷാകുലനായ ടിടിഇ യാത്രക്കാരനെ കമ്പാര്‍ട്ട്മെന്‍റില്‍ നിന്ന് പ്ലാറ്റ്‌ഫോമിലേക്ക് തള്ളിയിടുകയും മര്‍ദിക്കുകയുമായിരുന്നു. ഇതോടെ മറ്റ് ടിടിഇകളും സ്ഥലത്തെത്തി ഇയാളെ മര്‍ദിച്ചു.

Read more : ജനറല്‍ ടിക്കറ്റുമായി എസി കോച്ചില്‍ യാത്ര ചെയ്യാന്‍ ശ്രമം ; യാത്രക്കാരനെ ക്രൂരമായി മര്‍ദിച്ച് ടിടിഇയും കൂട്ടാളികളും

Last Updated : Aug 21, 2023, 10:45 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.