ETV Bharat / state

കോഴിക്കോട്ട് നിന്നും അതിഥിതൊഴിലാളികളുമായി ട്രെയിനുകൾ പുറപ്പെട്ടു - madhyapredesh

ബിഹാറിലേക്കും മധ്യപ്രദേശത്തിലേക്കുമുള്ള ട്രെയിനുകളാണ് പുറപ്പെട്ടത്

കോഴിക്കോട്  kozhikode  Train  departed  guest wokers  madhyapredesh  biha
കോഴിക്കോട്ട് നിന്നും അതിഥിതൊഴിലാളികളുമായി ട്രെയിനുകൾ പുറപ്പെട്ടു
author img

By

Published : May 7, 2020, 3:10 PM IST

Updated : May 7, 2020, 3:39 PM IST

കോഴിക്കോട് : അതിഥി തൊഴിലാളികളുമായി ബിഹാറിലേക്കും മധ്യപ്രദേശത്തിലേക്കുമുള്ള ട്രെയിനുകൾ പുറപ്പെട്ടു. കോഴിക്കോട്ട് നിന്നും കഴിഞ്ഞ ദിവസം രാത്രി ഏഴ് മണിക്കും ഒൻപത് മണിക്കുമാണ് ട്രെയിനുകള്‍ പുറപ്പെട്ടത്.

കോഴിക്കോട്ട് നിന്നും അതിഥിതൊഴിലാളികളുമായി ട്രെയിനുകൾ പുറപ്പെട്ടു

ബിഹാറിലെ കത്തിഹാറിലേക്ക് 1,087 പേരും മധ്യപ്രദേശത്തിലെ ഭോപാലിലേക്ക് 1,131 പേരുമാണ് മടങ്ങിയത്. ബിഹാറിലേക്ക് പോയ അതിഥി തൊഴിലാളികൾ 920 രൂപ നിരക്കിൽ ടിക്കറ്റ് എടുത്താണ് പോയത്. 42 കെഎസ്ആർടിസി ബസുകളിലായാണ് ഇവരെ കോഴിക്കോട്ട് എത്തിച്ചത്. ബസിലും ട്രെയിനിലും സാമൂഹിക അകലം പാലിച്ചാണ് അവർ സ്വന്തം നാടുകളിലേക്ക് മടങ്ങിയത്. ഇവർക്ക് അധികൃതർ ഭക്ഷണക്കിറ്റുകളും നൽകിയാണ് യാത്രയാക്കിയത്.

സബ് കലക്ടർ ജി. പ്രിയങ്ക, ഡെപ്യൂട്ടി കലക്ടർ വി.ഇ അനിത കുമാരി, ഡി.ഡി.പി ചൈത്ര തെരേസ ജോൻ, റെയിൽവേ സ്റ്റേഷൻ മാനേജർ എംഎം മാത്തച്ചൻ എന്നിവർ ചേർന്നാണ് അതിഥിതൊഴിലാളികളെ യാത്രയാക്കിയത്.

Last Updated : May 7, 2020, 3:39 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.