ETV Bharat / state

ഹോട്ടല്‍ വ്യവസായിയെ കൊന്ന് അട്ടപ്പാടി ചുരത്തില്‍ തള്ളിയെന്ന് പൊലീസ്; യുവതിയടക്കം മൂന്ന് പേർ കസ്റ്റഡിയില്‍

കോഴിക്കോട് ഹോട്ടല്‍ വ്യവസായിയുടെ തിരോധാനത്തില്‍ നിർണായക കണ്ടെത്തെലുമായി പൊലീസ്. തിരൂർ സ്വദേശിയായ ഹോട്ടൽ ഉടമ സിദ്ധിക്കിനെ (58) കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ട് പേർ അറസ്റ്റില്‍.

murder  tirur native business man killed in kozhikode  business man killed in kozhikode  man killed in kozhikode  kozhikode murder  siddique  siddique murder  ചെന്നൈ  tirur  ഹോട്ടൽ ഉടമയെ കൊലപ്പെടുത്തി  വ്യാപാരിയെ കൊലപ്പെടുത്തി  കൊലപ്പെടുത്തി വെട്ടിനുറുക്കി കഷണങ്ങളാക്കി  വ്യാപാരിയെ കൊലപ്പെടുത്തി കഷണങ്ങളാക്കി ഉപേക്ഷിച്ചു  തിരൂർ സ്വദേശിയെ കൊലപ്പെടുത്തി  സിദ്ദിഖ്  സിദ്ദിഖ് കൊലപാതകം  അട്ടപ്പാടി കൊലപാതകം  എരഞ്ഞിപ്പാലം  കൊലപ്പെടുത്തി കഷണങ്ങളാക്കി  കൊലപാതകം  കോഴിക്കോട് കൊലപാതകം
കൊലപാതകം
author img

By

Published : May 26, 2023, 7:26 AM IST

Updated : May 26, 2023, 1:27 PM IST

കോഴിക്കോട് : കോഴിക്കോട് നിന്ന് കാണാതായ ഹോട്ടല്‍ വ്യവസായിയെ കൊലപ്പെടുത്തിയതെന്ന് പൊലീസ്. തിരൂർ സ്വദേശിയായ ഹോട്ടൽ ഉടമ സിദ്ധിഖ് (58) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ തമിഴ്‌നാട് പൊലീസ് ചെന്നൈയിൽ കസ്റ്റഡിയിലെടുത്തു.

പാലക്കാട് സ്വദേശിയും സിദ്ധിഖിന്‍റെ ഹോട്ടലിലെ തൊഴിലാളിയുമായിരുന്ന ഷിബിലി, സുഹൃത്ത് ഫർഹാന എന്നിവരാണ് പിടിയിലായത്. കൊലപാതക സമയത്ത് ഹോട്ടല്‍ മുറിയിൽ ഉണ്ടായിരുന്നു എന്ന് സംശയിക്കുന്ന പാലക്കാട് സ്വദേശി ആഷിഖിനെയും പൊലീസ് പിടികൂടിയിട്ടുണ്ട്. സിദ്ധിഖിനെ കാണാനില്ലെന്ന് മകൻ പരാതി നൽകിയിരുന്നു.

കാണാതായ സിദ്ധിഖിന്‍റെ എടിഎമ്മും നഷ്‌ടമായിരുന്നു. കോഴിക്കോട് എരഞ്ഞിപ്പാലത്തെ ഹോട്ടലിൽ വച്ച് സിദ്ധിഖിനെ കൊലപ്പെടുത്തിയ ശേഷം വെട്ടിനുറുക്കി കഷണങ്ങളാക്കി ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് പൊലീസ് നല്‍കുന്ന വിവരം. പാലക്കാട് അട്ടപ്പാടിയിലെ കൊക്കയിലേക്കാണ് മൃതദേഹത്തിന്‍റെ ഭാഗങ്ങൾ തള്ളിയത്. കൊലപാതകം നടന്ന ഹോട്ടൽ മുറി വാടകക്കെടുത്തത് സിദ്ധിഖ് തന്നെയാണെന്ന് വിവരം ലഭിച്ചു. ഇവിടെ വച്ച് സിദ്ധിഖിനെ കൊലപ്പെടുത്തിയ ശേഷം വെട്ടിനുറുക്കി കഷണങ്ങളാക്കി അഗളിയിൽ ഉപേക്ഷിക്കുകയായിരുന്നു. അട്ടപ്പാടി ചുരം ഒമ്പതാം വളവിലുള്ള വെള്ളച്ചാട്ടത്തിൽ നിന്ന് ശരീര ഭാഗങ്ങൾ അടങ്ങിയ ബാഗ് കണ്ടെടുത്തിട്ടുണ്ട്.

പിടിയിലായത് മൂന്ന് പേർ : കേസിൽ മുഹമ്മദ് ഷിബിലി (22), ഫർഹാന (18), കൊലപാതക സമയത്ത് ഹോട്ടല്‍ മുറിയിൽ ഉണ്ടായിരുന്നു എന്ന് സംശയിക്കുന്ന പാലക്കാട് സ്വദേശി ആഷിഖ് എന്നിവരാണ് ഇതുവരെ പൊലീസ് പിടിയിലായത്. ഷിബിലി, ഫർഹാന എന്നിവർ പിടിയിലായത് ചെന്നൈ എഗ്‌മോർ സ്റ്റേഷനില്‍ നിന്ന് ജാർഖണ്ഡിലേക്കുള്ള ട്രെയിനായ ന്യൂ തിൻസുകിയ എക്‌സ്‌പ്രസില്‍ കയറാനിരിക്കെയാണ്. പാലക്കാട്, വല്ലപ്പുഴ സ്വദേശിയാണ് മുഹമ്മദ് ഷിബിലി. പാലക്കാട് ചളവറ സ്വദേശിയാണ് ഫർഹാന. ഓപ്പോ മൊബൈല്‍ ഫോൺ, പതിനാറായിരം രൂപ, പാസ്‌പോർട്ട്, ലോക്ക് ചെയ്‌ത നിലയിലുള്ള ഒരു ട്രോളി ബാഗ് എന്നിവയാണ് പിടിയിലാകുമ്പോൾ ഇവരുടെ കൈവശം ഉണ്ടായിരുന്നതെന്ന് ചെന്നൈ റെയില്‍വേ പൊലീസ് അറിയിച്ചു.

റെയില്‍വേ പൊലീസിന്‍റെ തന്ത്രപരമായ നീക്കം : കൊലപാതക കേസില്‍ അറസ്റ്റ് ചെയ്യുകയാണെന്ന രീതിയിലല്ല ചെന്നൈ റെയില്‍വേ പൊലീസ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. മകളെ കാണാനില്ലെന്ന് കാട്ടി ഫർഹാനയുടെ രക്ഷിതാക്കൾ പരാതി കൊടുത്തിട്ടുണ്ടെന്നും രണ്ടു പേരും വീട് വിട്ടിറങ്ങി ഒളിച്ചോടാൻ ശ്രമിക്കുകയാണെന്നും വിവരം ലഭിച്ചിട്ടുണ്ടെന്ന് പറഞ്ഞാണ് എഗ്‌മോർ റെയില്‍വേ പൊലീസ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. അതിനുശേഷം ആർപിഎഫിന്‍റെ വിശ്രമ മുറിയിലേക്ക് മാറ്റിയ ശേഷം കേരള പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

സംഭവത്തിൽ പൊലീസ് പറയുന്നത് : തിരൂർ സ്വദേശിയായ സിദ്ധിഖ് വീട്ടിൽ നിന്നും കോഴിക്കോട്ടെ ഹോട്ടലിലേക്ക് എത്തിയത് മെയ് 18നാണ്. ആഴ്‌ചകളോളം വീട്ടിൽ നിന്ന് മാറിനിൽക്കുന്ന പതിവ് സിദ്ധിഖിന് ഉണ്ടായിരുന്നു. എന്നാൽ, സിദ്ധിഖിന്‍റെ ഫോൺ സ്വിച്ച് ഓഫ്‌ ആയതോടെയാണ് മകൻ പൊലീസിനെ സമീപിച്ചത്. എടിഎമ്മിൽ നിന്നും പണം പിൻവലിച്ചതിന്‍റെ സന്ദേശങ്ങളും മകന്‍റെ ഫോണിൽ ലഭിച്ചതോടെയാണ് സംശയം തോന്നിയത്.

കോഴിക്കോട് ജില്ലയിലെ ഒളവണ്ണയിൽ ഹോട്ടൽ നടത്തുന്ന സിദ്ധിഖിന് അവിടെ താമസ സൗകര്യം ഉള്ളപ്പോഴാണ് എരഞ്ഞിപ്പാലത്തെ ഹോട്ടലിൽ റൂം ബുക്ക് ചെയ്‌തത്. സിദ്ധിഖ് ഹോട്ടൽ മുറിയിലേക്ക് കയറിപ്പോകുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. ഇതിന് പിന്നാലെ പ്രതികളായ ഷിബിലിയും ഫർഹാനയും കയറിപ്പോകുന്നതും ദൃശ്യങ്ങളിലുണ്ട്. മെയ് 18നാണ് ജി 3, ജി 4 നമ്പർ മുറികൾ ബുക്ക് ചെയ്‌തത്.

മെയ് 19 ന് ഉച്ചക്ക് ശേഷം മൂന്ന് മണിയോടെ ട്രോളി ബാഗുമായി ഷിബിലിയും ഫർഹാനയും പുറത്തേക്ക് ഇറങ്ങിയ ദൃശ്യങ്ങളും കണ്ടെടുത്തു. പിടിയിലായ ഷിബിലി 15 ദിവസം സിദ്ധിഖിന്‍റെ ഹോട്ടലിൽ ജോലി ചെയ്‌തിരുന്നു. സ്വഭാവം ശരിയല്ല എന്നാരോപിച്ച് പിന്നീട് ജോലിയില്‍ നിന്ന് പറഞ്ഞു വിടുകയുമായിരുന്നു. അതിനാല്‍ വ്യക്തി വൈരാഗ്യമാണോ കൊലയ്ക്ക് കാരണമെന്ന് പൊലീസ് ആദ്യം അന്വേഷിച്ചത്.

Last Updated : May 26, 2023, 1:27 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.