കോഴിക്കോട്: ടിക്‌ടോക് വഴി പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റിൽ. ചെലവൂര്‍ പുതുക്കുടി വീട്ടില്‍ വിജീഷിനെയാണ് (31) കസബ ഇൻസ്പെക്ടർ യുകെ ഷാജഹാന്‍റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. വിവാഹ ബന്ധം വേര്‍പ്പെടുത്തിയ തിരുവനന്തപുരം പൂജപ്പുര സ്വദേശിയായ 32 കാരിയെയാണ് വിജീഷ് പ്രണയം നടിച്ച് പീഡിപ്പിച്ചത്. 2019-20 കാലഘട്ടത്തിലാണ് കേസിനാസ്പദമായ സംഭവം. ടിക് ടോക് വഴിയാണ് ഇരുവരും പരിചയപ്പെടുന്നത്. ഇത് പിന്നീട് പ്രണയത്തിലേക്ക് മാറി. തുടര്‍ന്ന് ഇരുവരും നേരില്‍ കാണാനും വിവിധ സ്ഥലങ്ങളില്‍ ഒരുമിച്ച് യാത്ര ചെയ്യാനും തുടങ്ങി. വിവാഹം ചെയ്യാമെന്ന് പറഞ്ഞ് വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി യുവാവ് പീഡിപ്പിച്ചുവെന്നാണ് പരാതി. കൂടാതെ യുവതിയുടെ പക്കൽ നിന്ന് വിവിധ ഘട്ടങ്ങളിലായി പ്രതി 13,73,000 രൂപ വാങ്ങിയതായും പരാതിയുണ്ട്. യുവതി പൂജപ്പുര സ്‌റ്റേഷനില്‍ നൽകിയ പരാതിയിൽ യുവാവ് കോഴിക്കോട്ടുകാരനായതിനാൽ കസബ പൊലീസിന് കൈമാറുകയായിരുന്നു. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
ടിക്‌ടോക് വഴി പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റിൽ - പ്രണയം നടിച്ച് പീഡനം
2019-20 കാലഘട്ടത്തിലാണ് കേസിനാസ്പദമായ സംഭവം. യുവതിയുടെ പക്കൽ നിന്ന് വിവിധ ഘട്ടങ്ങളിലായി പ്രതി 13,73,000 രൂപ വാങ്ങിയതായും പരാതിയുണ്ട്.