ETV Bharat / state

പുഴയിലേക്ക് ചാടും, ഊളിയിടും ; ഒഴുക്കിലും നീന്തിവിസ്‌മയിപ്പിച്ച് മൂന്ന് വയസുകാരി റന

മാധ്യമ പ്രവര്‍ത്തകനായ റഫീഖ്‌ തോട്ടുമുക്കിന്‍റെയും റിഫാന റഫീഖിന്‍റെയും മകളാണ് റന ഫാത്തിമ.

rana fathima story  rana fathima swims  three year old child swims  thottumukkam cherupuzha  റന ഫാത്തിമ  നീന്തിതുടിച്ച് റന  റന ഫാത്തിമ കോഴിക്കൊട്  മൂന്ന് വയസുകാരി നീന്തല്‍ താരം
കുത്തിയൊഴുകുന്ന പുഴയില്‍ നീന്തിതുടിച്ച് മൂന്ന് വയസുകാരി
author img

By

Published : May 31, 2021, 4:10 PM IST

Updated : May 31, 2021, 7:01 PM IST

കോഴിക്കോട് : പിച്ചവയ്ക്കുന്ന പ്രായത്തില്‍ പുഴയില്‍ സഹോദരങ്ങള്‍ക്കൊപ്പം മത്സരിച്ച് നീന്തുന്ന തിരക്കിലാണ് മൂന്ന് വയസുകാരിയായ റന ഫാത്തിമ. കാഴ്ചക്കാരെ അമ്പരപ്പിച്ചുകൊണ്ട് ഉയരത്തില്‍ നിന്നും വെള്ളത്തിലേക്ക് എടുത്തുചാടാനും ഊളിയിടാനും റന മിടുക്കിയാണ്. സമൂഹമാധ്യമങ്ങളില്‍ റനയുടെ നീന്തല്‍ വൈറലായിരുന്നു.

പുഴയിലേക്ക് ചാടും, ഊളിയിടും ; ഒഴുക്കിലും നീന്തിവിസ്‌മയിപ്പിച്ച് മൂന്ന് വയസുകാരി റന

മാധ്യമ പ്രവര്‍ത്തകനായ റഫീഖ്‌ തോട്ടുമുക്കിന്‍റെയും റിഫാന റഫീഖിന്‍റെയും മകളാണ് റന ഫാത്തിമ. വല്യുമ്മ റംല മനാഫാണ് ഗുരു. അലക്കാനും മറ്റും തോട്ടുമുക്കം ചെറുപുഴയില്‍ പോകുമ്പോള്‍ വല്യുമ്മയ്‌ക്കൊപ്പം റനയും കൂടും. പിന്നെ നീന്തല്‍ പഠനവും. റനയെ മാത്രമല്ല മൂത്ത മകളുടെ മക്കളെയും റംല തന്നെയാണ് നീന്തല്‍ പഠിപ്പിച്ചത്.

Also Read: അപൂർവ സഹോദരങ്ങളായ നാൽവർ സംഘം ഒന്നാം ക്ലാസിലേക്ക്

മഴക്കാലത്ത് വലിയ കുത്തൊഴുക്കുള്ള പുഴയുടെ ഓളങ്ങളില്‍ സഹോദരങ്ങള്‍ക്കൊപ്പം റന നീന്തുന്നത് കണ്ടാല്‍ ആരും വിസ്മയിക്കും. കൗതുകത്തോടെ നോക്കി നില്‍ക്കും. പുഴയില്‍ റനയെ കണ്ട് രക്ഷിക്കാന്‍ ഓടിയെത്തിയ നാട്ടുകാര്‍ക്ക് ഒന്നും രണ്ടും തവണയല്ല അമളിപറ്റിയത്. അപ്പോഴും റന കൂളായി നീന്തിത്തുടിക്കും.

Last Updated : May 31, 2021, 7:01 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.