കോഴിക്കോട്: കൊടുവള്ളി മദ്രസ ബസാറിൽ ബൈക്കിൽ ലോറിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. പടനിലം വള്ളിയാട്ടുമ്മൽ വി.ശശി, സന്തോഷ് (44), പി.എം ശശി എന്നിവരാണ് മരിച്ചത്. അപകടസ്ഥലത്ത് വച്ച് തന്നെ സന്തോഷ് മരണപ്പെട്ടിരുന്നു. അപകടത്തിൽ ഗുരുതരമായിപരുക്കേറ്റ വി.ശശിയും പി.എം ശശിയും കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരിക്കെയാണ് മരിച്ചത്. ശനിയാഴ്ച പുലർച്ചെയാണ് വി.ശശി മരണപ്പെട്ടത്. ഗെയിൽ പൈപ്പ് ലൈൻ ഇടുന്നതിന്‍റെ ഭാഗമായി യാതൊരു മുന്നറിയിപ്പും ഇല്ലാതെ സ്ഥാപിച്ച ബോർഡ് മറികടന്നു വന്ന വാഹനമാണ് അപകടത്തിന് കാരണമായതെന്ന് നാട്ടുകാർ പറയുന്നു. ഗെയില്‍ പൈപ്പ് ലൈന്‍ നിര്‍മാണത്തിന്‍റെ തുടക്കം മുതല്‍ തന്നെ പലരും നാഷണല്‍ ഹൈവേ അതോറിറ്റിക്ക് പരാതി നല്‍കിയിരുന്നു.
കോഴിക്കോട് വാഹനാപകടത്തില്‍ മൂന്ന് പേർ മരിച്ചു - Three people were killed when a lorry collided with bike
ഗെയിൽ പൈപ്പ് ലൈൻ ഇടുന്നതിന്‍റെ ഭാഗമായി യാതൊരു മുന്നറിയിപ്പും ഇല്ലാതെ സ്ഥാപിച്ച ബോർഡ് മറികടന്നു വന്ന വാഹനമാണ് അപകടത്തിന് കാരണമായതെന്ന് നാട്ടുകാർ പറയുന്നു