ETV Bharat / state

കോഴിക്കോട് മൂന്ന് പേർക്ക് കൂടി കൊവിഡ്

മാഹിയില്‍ മരിച്ച കൊവിഡ് ബാധിതന്‍റെ സമ്പർക്ക പട്ടികയിലുള്ള ഒരാൾക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച മറ്റ് രണ്ട് പേർ ഒരേ കുടുംബത്തില്‍ നിന്നുള്ളവരാണ്.

Corona, covid 19, kozhikode  കോഴിക്കോട് മൂന്ന് പേർക്ക് കൂടി കൊവിഡ്  മാഹി സ്വദേശിയുടെ സമ്പർക്ക് പട്ടിക  കോഴിക്കോട് കൊവിഡ് വാർത്തകൾ  കോഴിക്കോട് കൊവിഡ് സെന്‍റർ  kerala covid updates  kozhikode covid cases  kozhikode covid centre  count of patients in kozhikode  contact list of mahi native
കോഴിക്കോട് മൂന്ന് പേർക്ക് കൂടി കൊവിഡ്
author img

By

Published : Apr 14, 2020, 8:44 PM IST

കോഴിക്കോട്: ജില്ലയില്‍ ഇന്ന് മൂന്ന് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. അഴിയൂർ സ്വദേശിയായ നാല്‍പ്പത്തിരണ്ടുകാരനാണ് രോഗം സ്ഥിരീകരിച്ച ഒരാൾ. മാഹിയില്‍ കൊവിഡ് ബാധിച്ച് മരിച്ച വ്യക്തിയുടെ സമ്പർക്ക പട്ടികയിലുള്ള ആളാണിത്. നിലവില്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള ഇദ്ദേഹത്തിന്‍റെ ആരോഗ്യനില തൃപ്തികരമാണ്. ഇയാളുടെ വീട്ടിലുള്ളവരുടെയും കൂടുതല്‍ സമ്പർക്കത്തിലുള്ളവരുടെയും സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇവരെല്ലാം കൊവിഡ് കെയർ സെന്‍ററില്‍ നിരീക്ഷണത്തിലാണ്.

രോഗം സ്ഥിരീകരിച്ച എടച്ചേരി സ്വദേശികളായ മറ്റ് രണ്ട് പേരില്‍ ഒരാൾ മാർച്ച് 18ന് ദുബായില്‍ നിന്ന് നാട്ടിലെത്തിയതാണ്. ഇയാളുടെ പിതാവിന് ഏപ്രില്‍ 11ന് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് കുടുംബാംഗങ്ങളെ മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാൾക്ക് രോഗം സ്ഥിരീകരിച്ചത്.

മൂന്നാമത്തെ രോഗിയും ഇതേ വീട്ടില്‍ തന്നെയുള്ള 19കാരിയാണ്. ഇവരെല്ലാം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണ്. ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 16 ആയി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.