കോഴിക്കോട്: സ്വപ്ന സുരേഷിൻ്റെ ആരോപണം രാഷ്ട്രീയ പ്രേരിതമെന്ന് ഡോ. തോമസ് ഐസക്. ബിജെപിയുടെ ദത്തുപുത്രിയാണ് അവര്. മൂന്നാറിലേക്ക് വിളിക്കാൻ താനത്ര മണ്ടനല്ലെന്നും സ്വബോധമുള്ളവർ അങ്ങിനെ ചെയ്യുമോ എന്നും തോമസ് ഐസക് ചോദിച്ചു.
സ്വപ്നയ്ക്കെതിരെ കേസ് കൊടുക്കുന്ന കാര്യം പാർട്ടി തീരുമാനിക്കും. ആരോപണങ്ങളെ രാഷട്രീയമായി നേരിടുമെന്നും തോമസ് ഐസക് കോഴിക്കോട് പറഞ്ഞു.