ETV Bharat / state

സ്വർണ കള്ളക്കടത്ത് കേസ്; കാരാട്ട് ഫൈസലിനെ ചോദ്യം ചെയ്തു - Karat Faisal questioned

റെയ്‌ഡിൽ ചില രേഖകൾ കണ്ടെടുത്തിട്ടുണ്ട്. വിശദമായ ചോദ്യം ചെയ്യലിനായി ഫൈസലിനെ കൊച്ചി ഓഫീസിലേക്ക് കൊണ്ടുപോയി.

കോഴിക്കോട്  കാരാട്ട് ഫൈസൽ  കാരാട്ട് ഫൈസലിനെ ചോദ്യം ചെയ്തു  കാരാട്ട് റസാഖ് എംഎൽഎ  Thiruvananthapuram  gold smuggling case  Karat Faisal questioned  Karat Faisal
തിരുവനന്തപുരം സ്വർണ കള്ളക്കടത്ത് കേസ്; കാരാട്ട് ഫൈസലിനെ ചോദ്യം ചെയ്തു
author img

By

Published : Oct 1, 2020, 12:02 PM IST

കോഴിക്കോട്: തിരുവനന്തപുരം സ്വർണ കള്ളക്കടത്തുമായി ബന്ധപ്പെട്ട് കൊടുവള്ളിയില്‍ കസ്റ്റംസ് റെയിഡ്. നഗരസഭ കൗൺസിലർ കാരാട്ട് ഫൈസലിനെ ചോദ്യം ചെയ്യാനായി കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. കാരാട്ട് റസാഖ് എം.എൽ.എയുടെ ബന്ധുവാണ് ഇദ്ദേഹം. റെയ്‌ഡിൽ ചില രേഖകൾ കണ്ടെടുത്തിട്ടുണ്ട്. വിശദമായ ചോദ്യം ചെയ്യലിനായി ഫൈസലിനെ കൊച്ചി ഓഫീസിലേക്ക് കൊണ്ടുപോയി. അതീവ രഹസ്യമായിട്ടായിരുന്നു കസ്റ്റംസ് പ്രിവന്‍റീവ് വിഭാഗം പരിശോധന നടത്തിയത്.

നേരത്തെ നടന്ന കരിപ്പൂർ സ്വർണക്കടത്ത് കേസിൽ ഫൈസലിനെ ഡിആർഐ പ്രതി ചേർത്തിരുന്നു. നികുതി വെട്ടിച്ച് മിനി കൂപ്പർ കാർ കേരളത്തിൽ ഓടിക്കുന്നുവെന്ന പരാതിയും ഫൈസലിനെതിരെ ഉയർന്നിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.