കോഴിക്കോട് : ആറുമാസത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്തെ തിയേറ്ററുകള്‍ സജീവമാകുന്നു. ബുധനാഴ്ച മുതലാണ് പ്രദര്‍ശനം. ഇന്നുമുതല്‍ തുറക്കുന്നുണ്ടെങ്കിലും ബുധനാഴ്ചയേ പ്രദര്‍ശനം ആരംഭിക്കൂ. രണ്ട് ഡോഡ് വാക്സിന് സ്വീകരിച്ച 50 ശതമാനം ആളുകള്‍ക്ക് മാത്രമാണ് പ്രവേശനം.
ജയിംസ് ബോണ്ട് ചിത്രം നോ ടൈം ടു ഡൈ, വെനം 2 എന്നിവയാകും ആദ്യ ദിനമായ ബുധനാഴ്ച പ്രദർശിപ്പിക്കുക. നവംബർ 12ന് ദുൽഖർ സൽമാൻ നായകനാകുന്ന കുറുപ്പ് റിലീസ് ചെയ്യും.
അതേസമയം സര്‍ക്കാരിനോട് കൂടുതല്‍ ഇളവ് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് തിയേറ്റര്‍ ഉടമകള്‍ വ്യക്തമാക്കി. ഉടമകള്‍ കൊച്ചിയില്‍ യോഗം ചേര്‍ന്നു.
കഴിഞ്ഞ ദിവസം സിനിമാമന്ത്രിയുമായി തിയേറ്റർ ഉടമകള്‍ ചര്‍ച്ച നടത്തിയിരുന്നു. പൂട്ടിക്കിടന്ന കാലയളവിലെ കെട്ടിട നികുതി, വിനോദ നികുതി എന്നിവ ഒഴിവാക്കുന്നതില്‍ തീരുമാനം ഉണ്ടാകുമെന്ന് മന്ത്രി അറിയിച്ചിട്ടുണ്ട്.
also read: ഫ്രൻഡ്സിലെ ഗെന്തറിന് വിട.... ആദരാഞ്ജലിയുമായി ചലച്ചിത്ര ലോകം
കൂടാതെ സര്‍വീസ് ചാര്‍ജ് രണ്ടില്‍ നിന്ന് അഞ്ച് ആയി ഉയര്‍ത്തണമെന്നും രണ്ട് ഡോസ് വാക്സിന് എടുക്കണമെന്നത് ഒന്നാക്കണമെന്നും ഉടമകള്‍ മന്ത്രിയെ അറിയിച്ചു. ഇക്കാര്യത്തില്‍ അനുഭാവപൂര്‍ണമായ നിലപാട് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് തിയേറ്റര്‍ ഉടമകള്‍.