കോഴിക്കോട്: നിര്‍മാണത്തിനിടെ തകര്‍ന്ന് വീണ കൂളിമാട് പാലത്തില്‍ വിജിലന്‍സ് പരിശോധന നടത്തി. പാലം നിര്‍മാണത്തില്‍ അപാകതയുണ്ടോയെന്നും പാലത്തിന്‍റെ ബീം തകര്‍ന്ന് വീഴാനുണ്ടായ കാരണവുമാണ് സംഘം പരിശോധിക്കുന്നത്. അതേസമയം ഹൈഡ്രോളിക് ജാക്കിക്കുണ്ടായ സാങ്കേതിക തകരാറാണ് ബീം തകരാന്‍ കാരണമെന്നാണ് നിർമാണ കമ്പനിയായ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ വിശദീകരണം.
ഇതും വിജിലന്‍സ് സംഘം പരിശോധിക്കും. ചാലിയാറിന് കുറുകെ നിര്‍മിക്കുന്ന പാലത്തിന്‍റെ മലപ്പുറം ഭാഗത്തേക്കുള്ള ബീമില്‍ യന്ത്രത്തിന്‍റെ സഹായത്തോടെ ബീം ഘടിപ്പിക്കുന്നതിടെയായിരുന്നു അപകടം. 2019ലാണ് പാലത്തിന്‍റെ നിര്‍മാണ പ്രവര്‍ത്തികളരാംഭിച്ചത്. എന്നാല്‍ പ്രളയം കാരണം നിര്‍ത്തി വച്ച പ്രവര്‍ത്തികള്‍ എസ്റ്റിമേറ്റ് പുതുക്കി നല്‍കിയാണ് പുനരാരംഭിച്ചത്.
also read: മന്ത്രി പി.എ മുഹമ്മദ് റിയാസിനെതിരെ വിജിലന്‍സ് അന്വേഷണം വേണമെന്ന് പി.കെ ഫിറോസ്