ETV Bharat / state

മുഖ്യമന്ത്രിയുടെ ആരോഗ്യസ്ഥിതി വിലയിരുത്താൻ മെഡിക്കൽ ബോർഡ് യോഗം ചേരുന്നു

ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ സാന്നിധ്യത്തിലാണ് യോഗം

author img

By

Published : Apr 9, 2021, 12:37 PM IST

Medical Board meets  health condition of the Chief Minister  Chief Minister  മുഖ്യമന്ത്രിയുടെ ആരോഗ്യസ്ഥിതി  മെഡിക്കൽ ബോർഡ് യോഗം ചേരുന്നു  പിണറായി വിജയൻ
മുഖ്യമന്ത്രിയുടെ ആരോഗ്യസ്ഥിതി വിലയിരുത്താൻ മെഡിക്കൽ ബോർഡ് യോഗം ചേരുന്നു

കോഴിക്കോട്: കൊവിഡ് രോഗബാധിതനായി ചികിത്സയിൽ കഴിയുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ ആരോഗ്യസ്ഥിതി വിലയിരുത്താൻ കോഴിക്കോട് മെഡിക്കൽ കോളജിൽ മെഡിക്കൽ ബോർഡ് യോഗം ചേരുന്നു. ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ സാന്നിധ്യത്തിലാണ് യോഗം. രാവിലെ നടത്തിയ ആരോഗ്യപരിശോധനയിൽ മുഖ്യമന്ത്രിക്ക് ആരോഗ്യപ്രശ്നങ്ങളില്ലെന്നാണ് ഡോക്ടർമാരുടെ വിലയിരുത്തൽ.

മെഡിക്കൽ കോളജിലെ മുതിർന്ന ഡോക്ടർമാരാണ് മുഖ്യമന്ത്രിയുടെയും കുടുംബത്തിന്‍റെയും ചികിത്സയ്ക്ക് മേൽനോട്ടം വഹിക്കുന്നത്. മെഡിക്കൽ കോളജ് സൂപ്രണ്ടിന്‍റെ നേതൃത്വത്തിലുള്ള ഏഴംഗസംഘമാണ് ചികിത്സയ്ക്കായി നിയോഗിക്കപ്പെട്ടിരിക്കുന്നത്. മുഖ്യമന്ത്രിയുടെ കൊച്ചുമകൻ ഇഷാനും പരിശോധനയിൽ രോഗം സ്ഥിരീകരിച്ചു. മകൾ വീണ, മരുമകൻ മുഹമ്മദ് റിയാസ് എന്നിവരും കൊവിഡ് പോസിറ്റീവാണ്. മുഖ്യമന്ത്രിയുടെ ഭാര്യ കമല വിജയൻ കോഴിക്കോട് മെഡിക്കൽ കോളജിൽത്തന്നെ ക്വാറന്‍റൈനിലാണ്. അവരുടെ പരിശോധന ഫലം നെഗറ്റീവാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.