ETV Bharat / state

പ്രവാസികളെ കോഴിക്കോട് എൻ.ഐ.ടിയിൽ ഒരുക്കിയ ക്വാറൻ്റൈനിൽ പ്രവേശിപ്പിച്ചു - പ്രവാസികളെ

കുടുംബമായെത്തുന്ന പ്രവാസികളെയടക്കം താമസിപ്പിക്കാനുള്ള സൗകര്യം കോഴിക്കോട് എൻ.ഐ.ടിയിൽ ഒരുക്കിയിട്ടുണ്ട്

കോഴിക്കോട് ജില്ല  കെഎസ്ആർടിസി  എം.ബി.എ വിദ്യാർഥി  പ്രവാസികളെ  ക്വാറൻ്റൈൻ കേന്ദ്രം
പ്രവാസികളെ കോഴിക്കോട് എൻ.ഐ.ടിയിൽ ഒരുക്കിയ ക്വാറൻ്റൈനിൽ പ്രവേശിപ്പിച്ചു
author img

By

Published : May 8, 2020, 3:49 PM IST

കോഴിക്കോട്: വിദേശത്ത് നിന്ന് എത്തിയവരെ കോഴിക്കോട് എൻ.ഐ.ടിയിൽ ഒരുക്കിയ ക്വാറൻ്റൈനിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ എത്തിയ 70പേരെയാണ് എൻ.ഐ.ടിയിൽ എത്തിച്ചത്. എൻ.ഐ.ടിയിലെ എം.ബി.എ വിദ്യാർഥികളുടെ ഹോസ്റ്റലിലാണ് ഇവരെ താമസിപ്പിക്കുക.

പ്രവാസികളെ കോഴിക്കോട് എൻ.ഐ.ടിയിൽ ഒരുക്കിയ ക്വാറൻ്റൈനിൽ പ്രവേശിപ്പിച്ചു

200 റൂമുകളാണ് ഇവിടെ സജീകരിച്ചിരിക്കുന്നത്. കുടുംബമായെത്തുന്ന പ്രവാസികളെയടക്കം താമസിപ്പിക്കാനുള്ള സൗകര്യം ഇവിടെ ഒരുക്കിയിട്ടുണ്ട്. ജില്ലയിലെ ക്വാറൻ്റൈൻ കേന്ദ്രമായി ആദ്യം തീരുമാനിച്ചിരുന്നത് രാമനാട്ടുകരയിലെ സ്വകാര്യ ഹോട്ടലുകളായിരുന്നു. എന്നാൽ സർക്കാർ സ്ഥാപനങ്ങൾ കൂടുതലായി ഉപയോഗിക്കുക എന്നതിൻ്റെ ഭാഗമായി എൻ.ഐ.ടിയിലേക്ക് മാറ്റുകയായിരുന്നു.

വിമാനത്താവളത്തിൽ വെച്ച് പ്രാഥമിക പരിശോധനക്ക് വിധേയമാക്കിയ ശേഷം രോഗലക്ഷണം കാണിക്കുന്നവരെ മെഡിക്കൽ കോളജിലേക്കും മറ്റുള്ളവരെ കെ.എസ്.ആർ.ടി.സി ബസിൽ എൻ.ഐ.ടിയിലും എത്തിച്ചു. കുടുംബശ്രീയുടെ നേതൃത്വത്തിലാണ് ഇവർക്ക് ഭക്ഷണമൊരുക്കുക. അഗ്നിരക്ഷാ സേനയുടെയും സന്നദ്ധ പ്രവർത്തകരുടെയും നേതൃത്വത്തിൽ ക്വാറൻ്റൈൻ കേന്ദ്രം ശുചീകരിക്കുകയും അണുവിമുക്തമാക്കുകയും ചെയ്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.