കോഴിക്കോട്: താമരശ്ശേരിയിൽ സ്‌കൂട്ടറും ബസും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്. കാന്തപുരം സ്വദേശി സിനാൻ (19) സിബിൻ (23) എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെ 9.30ന് താമരശ്ശേരി -ചുങ്കം മിനി ബൈപ്പാസ് റോഡിൽ വച്ചാണ് അപകടം. അപകടത്തിൽ സ്‌കൂട്ടർ പൂർണമായും തകർന്നു.