കോഴിക്കോട്: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത സി.പി.എം പ്രവർത്തകൻ താഹ ഫസലിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഒരു ദിവസത്തേക്കാണ് കസ്റ്റഡിയില്‍ വിട്ടത്. കേസിൽ അറസ്റ്റിലായ അലൻ ഷുഹൈബിനെയും താഹ ഫസലിനെയും കസ്റ്റഡിയിൽ വിടണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസമാണ് പൊലീസ് കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ അപേക്ഷ നൽകിയത്. അപേക്ഷ പരിഗണിച്ച കോടതി ഇരുവരെയും നേരിട്ട് ഹാജരാക്കാൻ ഇന്നലെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ പനി കാരണം ചികിത്സയിലായതിനാല്‍ താഹയെ അലൻ ഷുഹൈബിനൊപ്പം കോടതിയില്‍ ഹാജരാക്കാനായില്ല. തുടർന്ന് താഹയുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് കോടതി ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ഇരുവരെയും അറസ്റ്റ് ചെയ്ത് പത്താം ദിവസമാണ് പൊലീസ് കസ്റ്റഡി അപേക്ഷ നൽകിയത്. കൂടുതൽ ചോദ്യം ചെയ്താൽ മാത്രമേ മാവോയിസ്റ്റ് ബന്ധങ്ങളുടെ വിശദാംശം ലഭിക്കൂ എന്ന് പൊലീസ് കോടതിയെ അറിയിച്ചു.
മാവോയിസ്റ്റ് ബന്ധം ; താഹയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു - മാവോവാദി ലേറ്റസ്റ്റ്
മാവോയിസ്റ്റ് ബന്ധമാരോപിച്ചാണ് താഹയേയും അലൻ ഷുഹൈബിനേയും പൊലീസ് അറസ്റ്റ് ചെയ്‌തത്