ETV Bharat / state

കോരപ്പുഴയിലെ താല്‍കാലിക പാലം തകര്‍ന്നു - താത്കാലിക പാലം തകര്‍ന്നു

റെയിൽപാളത്തിന്‍റെ  വശത്ത് നിർമിച്ച ഇടുങ്ങിയ നടപ്പാതയാണ് നാട്ടുകാരിപ്പോള്‍ ഉപയോഗിക്കുന്നത്

കോരപ്പുഴയിലെ താത്കാലിക പാലം തകര്‍ന്നു ; ഇടുങ്ങിയ നടപ്പാതയിലെ യാത്ര ദുഷ്‌കരം
author img

By

Published : Aug 24, 2019, 7:34 PM IST

Updated : Aug 24, 2019, 8:45 PM IST

കോഴിക്കോട്: കനത്ത മഴയെ തുടർന്ന് കോരപ്പുഴക്ക് കുറുകെ നിർമിച്ച താല്‍കാലിക പാലം തകർന്നു. റെയിൽപാളത്തിന്‍റെ വശത്ത് നിർമിച്ച ഇടുങ്ങിയ നടപ്പാതയാണ് നാട്ടുകാരിപ്പോള്‍ ഉപയോഗിക്കുന്നത്. ഏറെ അപകടം നിറഞ്ഞ ഈ പാതയിലൂടെയാണ് കുട്ടികള്‍ ഉള്‍പ്പടെയുള്ളവര്‍ വിവിധ ആവശ്യങ്ങള്‍ക്കായി പോകുന്നത്.

കോരപ്പുഴയിലെ താല്‍കാലിക പാലം തകര്‍ന്നു

കോരപ്പുഴയിൽ നിന്ന് എലത്തൂരിലേക്കുള്ള പാതയാണിത്. കോരപ്പുഴക്കാർക്ക് അഞ്ചു മിനിറ്റുകൊണ്ട് എലത്തൂരങ്ങാടിയിലേക്ക് ഇതുവഴി പോകാം. പാലത്തെ ആശ്രയിക്കാതിരുന്നാല്‍ ഒരു മണിക്കൂർ യാത്ര ചെയ്തു വേണം ഏലത്തൂരിലേത്താന്‍. പാലം നിര്‍മിക്കാന്‍ അധികൃതര്‍ എത്രയും വേഗം നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Intro:കോഴിക്കോട് കോരപ്പുഴ പാലം തകർന്നതോടെ യാത്രക്കാർ റെയിൽപ്പാലത്തിലൂടെ. റെയിൽപ്പാളം മുറിച്ച് കടന്ന് ഇടുങ്ങിയ നടപ്പാതയിലൂടെയാണ് വിദ്യാർത്ഥികളടക്കമുള്ളവർ പോകുന്നത്.Body:കനത്ത മഴയെ തുടർന്ന് കോരപ്പുഴയിക്ക് കുറുകെ നിർമ്മിച്ച താത്കാലിക പ്പാലം തകർന്നതിനെ തുടർന്ന് റെയിൽപ്പാലത്തിലൂടെയാണ് യാത്രക്കാർ പോകുന്നത്. ട്രെയിൻ വന്നാൽ ഇരുവശത്തേക്കും മാറി നിൽക്കാനുള്ള സ്ഥലവും കുറവാണ്. റെയിൽപാളത്തിന്റെ സൈഡിൽ നിർമ്മിച്ച 250 ൽ അധികം മീറ്റർ നീളമുള്ള ഇടുങ്ങിയ നടപ്പാതയിലൂടെയാണ് യാത്രക്കാർ പോകുന്നത്. ട്രെയിൻ വന്നാൽ ഇരുവശത്തു സ്ഥലപരിമിധി ഉള്ളതിനാൽ മാറി നിൽക്കാൻ ബുദ്ധിമുട്ടാണെന്നും ചെറിയ കുട്ടികളെ റെയിൽ പാതയിലൂടെ കൊണ്ടു പോകുന്നത് വളരെ വിഷമകരമാണെന്നും പ്രദേശവാസികൾ പറയുന്നു.
Byte
ഷാഹിദ (പ്രദേശവാസി)

കഴിഞ്ഞ ദിവസം നാല് മറുനാടൻ തൊഴിലാളികൾ പാളത്തിലൂടെ നടന്ന് റെയിൽപ്പാലത്തിലേക്ക് കയറുന്നതിനിടയിലാണ് ട്രെയിൻ വന്നത്. ഒരാൾ ഓടി റെയിൽപ്പാലത്തിന്റെ വശത്തേക്ക് കയറിയും മറ്റു മൂന്നു പേർ തൊട്ടടുത്ത ഭാഗത്തേക്ക് വഴുതിമാറി യുമാണ് രക്ഷപ്പെട്ടത്.കോരപ്പുഴയിൽ നിന്ന് എലത്തൂരിലേക്കും എലത്തൂരിൽ നിന്ന് തിരിച്ചും പോകാൻ പലരും ഈ അപകട വഴിയാണ് തെരഞ്ഞെടുക്കുന്നത്.കോരപ്പുഴക്കാർക്ക് അഞ്ചു മിനിറ്റുകൊണ്ട് എത്താവുന്നയിടമായ എലത്തൂരങ്ങാടിയിലേക്ക് നിലവിലുള്ള സാഹചര്യത്തിൽ ഒരു മണിക്കൂർ യാത്ര ചെയ്തു വേണം എത്താൻ. യാത്രക്കാർ വെങ്ങളത്തെത്തി അവിടെ നിന്ന് പാവങ്ങാട്ടു വന്ന് വീണ്ടും ബസിൽ യാത്ര ചെയ്തു വേണം എലത്തൂരിലെത്താൻ. നടപ്പാലം തകർന്നതോടെ പ്രദേശത്ത് യാത്ര ക്ലേശം രൂക്ഷമാവുകയാണ്.Conclusion:.
Last Updated : Aug 24, 2019, 8:45 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.