ETV Bharat / state

ചാലിയാറിന്‍റെ ഓളപ്പരപ്പില്‍ നീന്തിത്തുടിച്ചതിന്‍റെ 30 മനോഹര വര്‍ഷങ്ങള്‍ ; 30 പേരുടെ കൂട്ടായ്‌മ മൂന്ന് പതിറ്റാണ്ടിന്‍റെ നിറവില്‍

മാനസിക ഉല്ലാസത്തിനുവേണ്ടി ചാലിയാറിലെ ഓളപ്പരപ്പിലൂടെ നീന്താൻ തുടങ്ങിയവരാണ് ഒത്തുചേരലിന്‍റെ മുപ്പതാം വാർഷികം ആഘോഷിച്ചത്

swimming  swimming community  mannathalakadavu  kozhikode  swimming friends  excerise  മണ്ണന്തലക്കടവ്  ഓളപ്പരപ്പില്‍  കൂട്ടായ്‌മ  മാനസിക ഉല്ലാസത്തിന്  കോഴിക്കോട് ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
പ്രായമാവര്‍ പോലും ഇവിടെ ചെറുപ്പക്കാര്‍; മണ്ണന്തലക്കടവിലെ ഓളപ്പരപ്പില്‍ നീന്തിതുടങ്ങിയ കൂട്ടായ്‌മയ്‌ക്ക് 30 വയസ്
author img

By

Published : Jun 16, 2023, 8:38 PM IST

30 പേരുടെ കൂട്ടായ്‌മ മൂന്ന് പതിറ്റാണ്ടിന്‍റെ നിറവില്‍

കോഴിക്കോട് : 30 കൂട്ടുകാരുടെ കൂട്ടായ്‌മയ്ക്ക് 30 വയസ്. വെള്ളത്തിലെ കൂട്ടായ്‌മ കൊണ്ട് ഇവർ നേടിയെടുത്തത് ആരോഗ്യമുള്ള സൗഹൃദം. മാനസിക ഉല്ലാസത്തിന് വേണ്ടി ചാലിയാറിലെ ഓളപ്പരപ്പിലൂടെ നീന്താൻ തുടങ്ങിയവർ ഒത്തുചേരലിന്‍റെ മുപ്പതാം വാർഷികം ആഘോഷിച്ചു.

നീന്തല്‍ എന്ന വ്യായാമത്തിലൂടെ ജീവിത ശൈലീ രോഗങ്ങളെ ചെറുക്കാൻ കഴിഞ്ഞതും ആരോഗ്യം വർധിച്ചതും ഇവരുടെ കൂട്ടായ്‌മയ്ക്ക് കരുത്തേകി. എന്നും രാവിലെ ഏഴ്‌ മണിക്ക് മാവൂർ മണ്ണന്തലക്കടവില്‍ ഒത്തുചേരുന്നതാണ് ഈ കൂട്ടായ്‌മയുടെ ശീലം. എൻജിനീയർമാരും ഡോക്‌ടർമാരും വക്കീലന്മാരും സാധാരണക്കാരും എല്ലാം ഈ നീന്തല്‍ കൂട്ടായ്‌മയുടെ ഭാഗമാണ്.

കടന്നുപോയത് മൂന്ന് പതിറ്റാണ്ട് : കൃത്യനിഷ്‌ഠയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്‌ചയും ഇല്ലാത്ത ഈ സംഘം കടവ് നീന്തി കടക്കും. പിന്നീട് അല്‍പ്പം വിശ്രമിച്ചതിനുശേഷം തിരിച്ചുനീന്തും. അങ്ങനെ ഒന്നും രണ്ടും മൂന്നും തവണയൊക്കെ ഈ കടവ് നീന്തി കയറുന്നവർ ഈ കൂട്ടത്തിൽ ഉണ്ട്.

അങ്ങനെയുള്ള മൂന്ന് പതിറ്റാണ്ടാണ് കഴിഞ്ഞുപോയത്. പ്രളയ സമയത്തും പുഴയിൽ അമിതമായി കുത്തൊഴുക്ക് ഉണ്ടാകുന്ന സമയത്തും ഒഴിച്ചാൽ ബാക്കി എല്ലാ ദിവസവും ഈ കൂട്ടായ്‌മ ഇവിടെ ഉണ്ടാകും. 30 വർഷങ്ങൾ ഒത്തുകൂടിയതിന്‍റെ ആഘോഷം വിപുലമായി നടത്തുമ്പോൾ അതിനൊപ്പം പുതിയ തലമുറയും ഒത്തുചേരുന്നു.

നീന്തൽ അറിയാത്തവരെ അത് പരിശീലിപ്പിക്കുക, അതിന്‍റെ ഗുണപാഠങ്ങൾ അവർക്ക് പകർന്ന് നൽകുക, ഇതൊക്കെയാണ് പ്രധാനമായും ഈ കൂട്ടായ്‌മയുടെ ലക്ഷ്യം. ഇത് തന്നെയാണ് ഇവരുടെ വിജയവും. ഈ സംഘത്തിലെ മുതിർന്ന അംഗങ്ങളായ കെ വി ഷംസുദ്ദീൻ, വേലായുധൻ, ഹമീദ്, മുഹമ്മദലി തുടങ്ങിയവരാണ് കൂട്ടായ്‌മയ്ക്ക് നേതൃത്വം നൽകുന്നത്.

കൂട്ടത്തില്‍ സമൂഹത്തിലെ അറിയപ്പെടുന്ന വ്യക്തിത്വങ്ങളും : മാവൂർ പ്രദേശത്തെ അറിയപ്പെടുന്ന സന്നദ്ധ സേവകരും ചാരിറ്റി പ്രവർത്തകരുമാണ് ഈ സംഘത്തിലെ അംഗങ്ങള്‍. ജാതി മത രാഷ്‌ട്രീയ ഭേദമന്യേ ഉറച്ച കൂട്ടായ്‌മയായ ഇവരുടെ രഹസ്യം നീന്തലിന് കിട്ടുന്ന ആരോഗ്യം തന്നെയാണ്.

30 വർഷം പൂർത്തിയാക്കിയതിന്‍റെ ആഘോഷം കടവിൽ നടത്തിയപ്പോൾ പഞ്ചായത്ത് പ്രസിഡണ്ട് പി രഞ്ജിത്തും ഇവർക്കൊപ്പം വെള്ളത്തിൽ ഇറങ്ങി അത് ആഘോഷമാക്കി. പലതരം രോഗങ്ങളിൽപ്പെട്ട് ജീവിതം ദുഷ്‌കരമാകുന്നവർക്ക് ഏറ്റവും മികച്ച ആരോഗ്യ പാഠം കൂടിയാണ് ഈ കടവ് കൂട്ടായ്‌മ.

തീവ്രത കുറഞ്ഞ വ്യായാമമാണ് നീന്തല്‍. ദിവസവും ഒരു മണിക്കൂര്‍ നീന്തുന്നതിലൂടെ ശരീരത്തിലെ കലോറി കുറയ്‌ക്കാന്‍ കഴിയും. ശ്വാസകോശത്തിന്‍റെ ശേഷി വര്‍ധിക്കും. ശ്വസനത്തില്‍ മികച്ച നിയന്ത്രണം ലഭിക്കുവാനും നീന്തല്‍ സഹായകമാണ്.

also read: LP Teacher Award: വിരമിച്ചതിന് പിന്നാലെ മികച്ച അധ്യാപികയ്‌ക്കുള്ള അവാർഡ്, സന്തോഷം പങ്കിടാൻ വീണ്ടും സ്‌കൂളിലെത്തി ശർമിള ദേവി

നീന്തല്‍ പതിവ് വ്യായാമമാക്കിയാല്‍ ദീര്‍ഘായുസുണ്ടാകുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. എയ്റോ‌ബിക് വ്യായാമം പോലെ തന്നെ നീന്തല്‍ ഹൃദയാരോഗ്യത്തിനും ഫലപ്രദമാണ്. ഹൃദയത്തെ കൂടുതല്‍ ശക്തമാക്കാനും ശ്വാസകോശ ശേഷി വര്‍ധിപ്പിക്കാനും നീന്തല്‍ സഹായിക്കുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.