ന്യൂഡൽഹി : ഷഹ്‌ദര റാണി ഗാർഡനിലെ ചേരി പ്രദേശത്ത് വന്‍ തീപിടിത്തം. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. വിവരമറിഞ്ഞയുടൻ തന്നെ അഗ്നിശമന സേന സ്ഥലത്തെത്തിയതായി പൊലീസ് അറിയിച്ചു. തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ഇന്ന് (നവംബർ 20) പുലർച്ചെ 12:06നാണ് ഫയർഫോഴ്‌സ് ഓഫിസിലേക്ക് ഫോൺ കോൾ വരുന്നത്. ഉടൻ തന്നെ ഏഴ് ഫയർ യൂണിറ്റുകൾ സ്ഥലത്തെത്തുകയായിരുന്നു. പ്രദേശത്ത് 10-12 കുടിലുകളും ആക്രി സാധനങ്ങൾ സൂക്ഷിച്ചിരുന്ന ഒരു ഗോഡൗണും ഉണ്ടായിരുന്നുവെന്ന് ഫയർ ഓഫിസർ യശ്വന്ത് സിങ് മീണ പറഞ്ഞു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ലെമന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read: യുപിയിലെ ആശുപത്രിയിൽ വൻ തീപിടിത്തം; 10 നവജാത ശിശുക്കൾക്ക് ദാരുണാന്ത്യം