ETV Bharat / state

സത്യപ്രതിജ്ഞ ചടങ്ങ്; എതിർപ്പ് അറിയിച്ച് കോഴിക്കോട് മെഡിക്കൽ കോളജ് യൂണിയൻ

500 എന്നത് ഒരു വലിയ സംഖ്യ തന്നെ എന്ന തലക്കെട്ടോടെയാണ് കോഴിക്കോട് മെഡിക്കൽ കോളജ് യൂണിയൻ മുഖ്യമന്ത്രിക്ക് അയച്ച കത്ത് തുടങ്ങുന്നത്.

author img

By

Published : May 19, 2021, 1:34 PM IST

സത്യപ്രതിജ്ഞ ചടങ്ങ് ഒഴിവാക്കണമെന്ന് അഭ്യർഥന  മുഖ്യമന്ത്രിക്ക് കത്തയച്ച് കോഴിക്കോട് മെഡിക്കൽ കോളജ് യൂണിയൻ  കോഴിക്കോട് മെഡിക്കൽ കോളജ് യൂണിയൻ സിഎമ്മിന് കത്തയച്ചു  500 വലിയ സംഖ്യതന്നെയെന്ന് കോഴിക്കോട് മെഡിക്കൽ കോളജ് യൂണിയൻ  500 വലിയ സംഖ്യയാണെന്ന് കോഴിക്കോട് മെഡിക്കൽ കോളജ് യൂണിയൻ  മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ ചടങ്ങ് വാർത്ത  വിർച്വൽ രീതിയിലേക്ക് മാറ്റണമെന്ന് മെഡിക്കൽ കോളജ് യൂണിയൻ  മുഖ്യമന്ത്രിക്ക് കത്തെഴുതി കോഴിക്കോട് മെഡിക്കൽ കോളജ് യൂണിയൻ  CM Swearing ceremony  Kozhikode Medical College Union wrote letter to CM  Kozhikode Medical College Union news  pinarayi vijayan swearing ceremony  Kozhikode Medical College Union latest news  pinarayi vijayan swearing ceremony  central stadium inaugration ceremony
സത്യപ്രതിജ്ഞ ചടങ്ങ്; എതിർപ്പ് അറിയിച്ച് കോഴിക്കോട് മെഡിക്കൽ കോളജ് യൂണിയൻ

കോഴിക്കോട്: രണ്ടാം പിണറായി സർക്കാരിന്‍റെ സത്യപ്രതിജ്ഞ ചടങ്ങിൽ 500 പേരെ ഉൾപ്പെടുത്താനുള്ള തീരുമാനത്തിനെതിരെ മുഖ്യമന്ത്രിക്ക് കത്തയച്ച് കോഴിക്കോട് മെഡിക്കൽ കോളജ് യൂണിയൻ. 500 എന്നത് ഒരു വലിയ സംഖ്യ തന്നെ എന്ന തലക്കെട്ടോടെയാണ് കത്ത്. കേരള സമൂഹം ഒന്നടങ്കം മഹാമാരിയുടെ രണ്ടാം വരവിന് മുന്നിൽ ശക്തമായ പ്രതിരോധം തീർക്കാൻ പെടാപ്പാട് പെടുകയാണ്. ഉറ്റവരെയും ഉടയവരെയും മാറ്റി നിർത്തി ആരോഗ്യ പ്രവർത്തകർ അക്ഷീണം പ്രയത്നിക്കുകയാണ്. കൊവിഡ് മാനദണ്ഡങ്ങളുടെ ചിട്ടയായ പാലനത്തിന് നേതൃത്വം നൽകുന്ന ഒരു ഭരണാധികാരിയാണ് പിണറായി വിജയൻ.

നിയമ ലംഘനങ്ങൾക്കു മേൽ കർക്കശമായ നടപടികൾ സ്വീകരിക്കാൻ അനുശാസിക്കുന്ന ഒരു ഗവൺമെന്‍റിന്‍റെ ഭാഗത്ത് നിന്ന് ട്രിപ്പിൾ ലോക്ക്‌ഡൗൺ ഏർപ്പെടുത്തിയ ജില്ലയിൽ വച്ച് സത്യപ്രതിജ്ഞ നടത്താനുള്ള തീരുമാനം അക്ഷരാർഥത്തിൽ ഞെട്ടിച്ചു കളഞ്ഞു. രോഗവ്യാപന തോത് കുറയ്ക്കുവാൻ ട്രിപ്പിൾ ലോക്ക്‌ഡൗൺ അടക്കം നടപ്പിലാക്കിയ ഈ സാഹചര്യത്തിൽ രോഗവ്യാപന സാധ്യത മനസ്സിലാക്കി ചടങ്ങിൽ പങ്കെടുക്കുന്നവർ രോഗവാഹകരായി മാറി സാധാരണ ജനങ്ങളിലേക്ക് കൂടി രോഗം പടർത്തുന്നതിലുള്ള ഗുരുതരാവസ്ഥയെ മുന്നിൽ കണ്ട് അനുചിതമായ ഈ തീരുമാനം മാതൃകാപരായി ഒഴിവാക്കണമെന്നും കോളജ് യൂണിയൻ ആവശ്യപ്പെട്ടു.

കത്തിൻ്റെ പൂർണ രൂപം

ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രിക്ക്,

കേരള ജനത പ്രതീക്ഷയോടെയും അത്യാധികം വിശ്വാസമർപ്പിച്ചുമാണ് കേരള രാഷ്ട്രീയ ചരിത്രത്തിൽ തന്നെ തുടർ ഭരണം എന്ന നാഴികക്കല്ല് സൃഷ്ടിച്ചു കൊണ്ട് രണ്ടാം പിണറായി സർക്കാരിനെ തെരഞ്ഞടുത്തത്. ഈ തിളക്കമാർന്ന വിജയത്തിനുള്ള അഭിനന്ദനങ്ങൾ അറിയിച്ചു കൊണ്ട് തന്നെ പറയട്ടെ. കേരള സമൂഹം ഒന്നടങ്കം മഹാമാരിയുടെ രണ്ടാം വരവ്നു മുന്നിൽ ശക്തമായ പ്രതിരോധം തീർക്കാൻ പെടാപ്പാട് പെടുകയാണ് സർ. ഉറ്റവരെയും ഉടയവരെയും മാറ്റി നിർത്തി ആരോഗ്യ പ്രവർത്തകർ അക്ഷീണം പ്രയത്നിക്കുകയാണ് സർ . കൊവിഡ് മാനദണ്ഡങ്ങളുടെ ചിട്ടയായ പാലനത്തിന് നേതൃത്വം നൽകുന്ന ഒരു ഭരണാധികാരിയെന്ന നിലയിൽ, നിയമ ലംഘനങ്ങൾക്കു മേൽ കർക്കശമായ നടപടികൾ സ്വീകരിക്കാൻ അനുശാസിക്കുന്ന ഒരു ഗവൺമെന്‍റിന്‍റെ ഭാഗത്ത് നിന്ന് ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്തിയ ജില്ലയിൽ വച്ച് തന്നെ മെയ് 20ന് നിയുക്ത സർക്കാരിന്‍റെ സത്യപ്രതിജ്ഞ 500 പേരെ ഉൾക്കൊളളിച്ചു കൊണ്ട് നടത്താനുള്ള തീരുമാനം അക്ഷരാർഥത്തിൽ ഞെട്ടിച്ചു കളഞ്ഞു.

രോഗവ്യാപനത്തോത് കുറയ്ക്കുവാൻ ട്രിപ്പിൾ ലോക്ക്ഡൗൺ അടക്കം നടപ്പിലാക്കിയ ഈ സാഹചര്യത്തിൽ രോഗവ്യാപന സാധ്യത മനസ്സിലാക്കി ചടങ്ങിൽ പങ്കെടുക്കുന്നവർ രോഗവാഹകരായി മാറി സാധാരണ ജനങ്ങളിലേക്ക് കൂടി രോഗം പടർത്തുന്നതിലുള്ള ഗുരുതരാവസ്ഥയെ മുന്നിൽ കണ്ട് അനുചിതമായ ഈ തീരുമാനം മാതൃകാപരായി ഒഴിവാക്കണം സർ. ദിവസക്കൂലിക്ക് വേണ്ടി ചോര നീരാക്കുന്നവർ മുണ്ടു മുറുക്കി വീട്ടിൽ ഇരിക്കെ ഇല്ലായ്മയിൽ നിന്നും സ്വരുക്കൂട്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമ്പോൾ പൊതു ഖജനാവിലെ സമ്പാദ്യം ഇത്തരം ആഘോഷങ്ങളിലേക്ക് ഈ വെല്ലുവിളി നേരിടുന്ന സമയത്തും ചെലവാക്കുന്നതിൽ നിന്ന് പിന്മാറണം സർ....

ഞങ്ങളുടെ ഉൾപ്പടെയുള്ള സീനിയേഴ്‌സ് താൻ ഡോക്ടറാവുന്ന നിമിഷം എത്രയോ വർഷങ്ങളായി സ്വപ്നം കണ്ടിട്ടുണ്ടെങ്കിൽ പോലും ഇന്‍റേൺഷിപ്പിന് ശേഷം കോൺവൊക്കേഷൻ പോലും ഇല്ലാതെ സർക്കാർ നിർദേശപ്രകാരം പരിഭവം കൂടാതെ ഡ്യൂട്ടിയിൽ കയറിയവരാണ് സർ. ഓൺലൈൻ മാധ്യമങ്ങൾ വഴിയും, വിർച്വൽ കോൺവൊക്കേഷനിലുമൊക്കെ പങ്കെടുത്ത് വർഷങ്ങൾ നീണ്ട പ്രയത്നത്തിനൊടുവിൽ തങ്ങളുടെ വിജയം മഹാമാരിക്കാലത്ത് കൊണ്ടാടിയ ഒരു വിദ്യാർഥി സമൂഹമുണ്ട്, അവ നടത്തിയ സർവകലാശാലകൾ ഉണ്ട്. ദയവ് ചെയ്‌ത് ഞങ്ങളുടെ നിയുക്ത സർക്കാരും അത്തരത്തിൽ ഓൺലൈൻ മുഖേനയോ വിർച്വൽ റിയാലിറ്റി വഴിയോ സത്യപ്രതിജ്ഞാ ചടങ്ങ് നടത്താനുള്ള തീരുമാനം അവലംബിക്കണം.

*കോഴിക്കോട് മെഡിക്കൽ കോളജ് യൂണിയൻ 2021* '-ന്‍റെ ശബ്ദം മാത്രമല്ല സർ, കേരളത്തിലെ സാധാരണ ജനങ്ങളുടെ കൂടി ആശങ്കയാണ് പങ്കു വയ്ക്കുന്നത്. പോളിങ് ബൂത്തിൽ ഞങ്ങളർപ്പിച്ച പ്രതീക്ഷയാണ് മുന്നോട്ടു വയ്ക്കുന്നത്. വേദി അടക്കം സജ്ജീകരിച്ച, മുൻകൂട്ടി നിശ്ചയിച്ച ഈ തീരുമാനത്തിൽ നിന്ന് ജനങ്ങളുടെ അഭ്യർഥന പ്രകാരം പിന്മാറുന്നത് വഴി, ജനാധിപത്യപരമായ വിമർശനങ്ങളെ ഉൾക്കൊണ്ട് ഓൺലൈൻ പോലെ സമാന്തര രീതികൾ തെരഞ്ഞെടുക്കുന്നതു വഴി വിമർശകർക്ക് മുന്നിൽ തലകുനിക്കുകയല്ല മറിച്ച് മഹാമാരിയിൽ നിന്നും തല ഉയർത്താൻ വെമ്പൽ കൊള്ളുന്ന സമൂഹത്തിന് മുന്നിൽ ഉത്തമ ഭരണാധികാരിയായി മാറുമെന്നതിൽ സന്ദേഹമില്ല. കേരളത്തിന്‍റെ മുഖ്യമന്ത്രി ഈ അപേക്ഷ പരിഗണിച്ച് കാര്യ ഗൗരവത്തോടെ മാതൃകാപരമായ ഒരു തീരുമാനം തന്നെ കൈക്കൊള്ളുമെന്ന പ്രതീക്ഷയിൽ നിർത്തുന്നു.

എന്ന് വിശ്വസ്തയോടെ
കോളജ് യൂണിയൻ '21
ഗവ.മെഡിക്കൽ കോളജ്,
കോഴിക്കോട്

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.