ETV Bharat / state

Scissors in stomach | പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം : മെഡിക്കൽ ബോർഡ് യോഗം ഇന്ന് - കോഴിക്കോട് മെഡിക്കൽ കോളജ്

റേഡിയോളജിസ്റ്റിനെ ലഭ്യമാകാത്തതിനെ തുടർന്ന് മാറ്റിവച്ച യോഗം ഇന്ന്, അന്വേഷണ റിപ്പോർട്ട് വിശകലനം ചെയ്‌ത് നടപടിക്ക് ശുപാർശ ചെയ്യും

Harshina Medical Board  surgical scissors left in stomach  harshina medical board meeting today  kozhikode medical college  scissors in stomach  kozhikode medical college Harshina  surgical scissors left in stomach investigation  ഹർഷിന  Harshina  പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങി  മെഡിക്കൽ ബോർഡ് യോഗം  വയറ്റിൽ കത്രിക കുടുങ്ങി  വയറ്റിൽ കത്രിക മെഡിക്കൽ ബോർഡ് യോഗം  കോഴിക്കോട് മെഡിക്കൽ കോളജ്  കോഴിക്കോട് മെഡിക്കൽ കോളജ് പൊലീസ് റിപ്പോർട്ട്
Scissors
author img

By

Published : Aug 8, 2023, 10:10 AM IST

Updated : Aug 8, 2023, 12:33 PM IST

കോഴിക്കോട് : പ്രസവ ശസ്ത്രക്രിയയ്ക്കിടെ ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ മെഡിക്കൽ ബോർഡ് യോഗം ഇന്ന് ചേരും. മെഡിക്കൽ കോളജിന് എതിരെയുള്ള പൊലീസ് റിപ്പോർട്ട് വിശകലനം ചെയ്യാനാണ് യോഗം. ജില്ല മെഡിക്കൽ ഓഫിസറുടെ അധ്യക്ഷതയിൽ ഉച്ചയ്ക്ക് രണ്ട് മണിക്കാണ് യോഗം ചേരുക.

അന്വേഷണ ഉദ്യോഗസ്ഥൻ, പബ്ലിക് പ്രോസിക്യൂട്ടർ, റേഡിയോളജിസ്റ്റ്, ഫൊറൻസിക്, ജനറൽ സർജറി വിഭാഗങ്ങളിലെ വിദഗ്‌ധർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും. ഓഗസ്റ്റ് ഒന്നിന് ചേരാനിരുന്ന മെഡിക്കൽ ബോർഡ് റേഡിയോളജിസ്റ്റിനെ ലഭ്യമാകാത്തതിനെ തുടർന്നാണ് മാറ്റിവച്ചത്. തുടർന്ന് എറണാകുളം ഗവൺമെന്‍റ് ആശുപത്രിയിലെ റേഡിയോളജിസ്റ്റിനെ മെഡിക്കൽ ബോർഡില്‍ ഉള്‍പ്പെടുത്തിയിരുന്നു.

മാതൃ - ശിശു സംരക്ഷണ കേന്ദ്രത്തിൽ നടന്ന മൂന്നാമത്തെ പ്രസവത്തിലാണ് ഹർഷിനയുടെ ശരീരത്തിൽ കത്രിക കുടുങ്ങിയതെന്നാണ് കണ്ടെത്തൽ. സംഭവത്തിൽ രണ്ട് ഡോക്‌ടർമാരും രണ്ട് നഴ്‌സുമാരും കുറ്റക്കാരെന്ന് പൊലീസ് അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. സിറ്റി പൊലീസ് അസിസ്റ്റൻ്റ് കമ്മിഷണറുടെ അന്വേഷണ റിപ്പോർട്ട് ഡിഎംഒയ്ക്ക്‌ കൈമാറിയിരുന്നു.

2017 ഫെബ്രുവരിയിൽ കൊല്ലത്ത് വച്ചെടുത്ത എംആർഐ സ്‌കാനിംഗിൽ ഹർഷിനയുടെ ശരീരത്തിൽ ലോഹസാന്നിധ്യം കാണാതിരുന്നതാണ് അന്വേഷണത്തിൽ നിർണായകമായത്. ഇത് സ്ഥിരീകരിക്കാൻ റേഡിയോളജിസ്റ്റിൻ്റെ സാന്നിധ്യം നിർബന്ധമാണെന്നിരിക്കെയാണ് എറണാകുളം ഗവൺമെന്‍റ് ആശുപത്രിയിലെ റേഡിയോളജിസ്റ്റിനെ മെഡിക്കൽ ബോർഡില്‍ ഉള്‍പ്പെടുത്തിയത്. പൊലീസ് റിപ്പോർട്ട് മെഡിക്കൽ ബോർഡ് വിശകലനം ചെയ്യും. തുടർന്നായിരിക്കും നടപടികൾക്ക് ശുപാർശ ചെയ്യുക.

പൊലീസ് റിപ്പോർട്ട് : ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയത് കോഴിക്കോട് മെഡിക്കൽ കോളജിലെ ശസ്ത്രക്രിയയില്‍ത്തന്നെയെന്ന് പൊലീസിന്‍റെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തിൽ നടന്ന മൂന്നാമത്തെ പ്രസവത്തിലായിരുന്നു കത്രിക കുടുങ്ങിയതെന്ന് പൊലീസ് റിപ്പോർട്ടിൽ പറയുന്നു. പ്രസവത്തിന് മാസങ്ങൾക്ക് മുൻപ് കൊല്ലത്ത് വച്ച് എടുത്ത എംആർഐ സ്‌കാനിംഗാണ് കേസിൽ നിർണായകമായത്. ഹർഷിനയുടെ ശരീരത്തിൽ ലോഹസാന്നിധ്യം എംആർഐ സ്‌കാനിംഗിൽ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.

സംഭവത്തിൽ കോഴിക്കോട് മെഡിക്കല്‍ കോളജിലെ രണ്ട് ഡോക്‌ടർമാരും രണ്ട് നഴ്‌സുമാരും കുറ്റക്കാരാണെന്നും പൊലീസ് റിപ്പോർട്ടിൽ പറയുന്നു. 2017 നവംബര്‍ 30നായിരുന്നു ഹര്‍ഷിനയ്‌ക്ക് കോഴിക്കോട് മെഡിക്കൽ കോളജിൽ വച്ച് ശസ്ത്രക്രിയ നടന്നത്. ഇതിന് ശേഷം വേദന മാറാതായതോടെ സ്വകാര്യ ആശുപത്രിയിൽ സിടി സ്‌കാനിംഗ് നടത്തി. തുടർന്നാണ് മൂത്ര സഞ്ചിയിൽ കുത്തി നിന്ന നിലയിൽ കത്രിക കണ്ടെത്തിയത്. 12 സെന്‍റിമീറ്റര്‍ നീളവും 6 സെന്‍റിമീറ്റര്‍ വീതിയുമുള്ള കത്രികയാണ് വയറ്റിനുള്ളിൽ കുടുങ്ങിയത്. കത്രിക മൂത്രസഞ്ചിയിൽ കുത്തി നിന്നതോടെ മുഴയും ഉണ്ടായി.

Read more : Scissors in stomach | വയറ്റിൽ കത്രിക കുടുങ്ങിയത് കോഴിക്കോട് മെഡിക്കൽ കോളജിലെ ശസ്ത്രക്രിയയിൽ തന്നെ ; അന്വേഷണ റിപ്പോർട്ട് പുറത്ത്

വേദന മാറാന്‍ പല ആശുപത്രിയിലും ചികിത്സ നടത്തിയെങ്കിലും ഫലമുണ്ടായില്ല. പിന്നീട്, മെഡിക്കൽ കോളജിൽ തന്നെ ശസ്ത്രക്രിയ നടത്തി കത്രിക പുറത്തെടുക്കുകയായിരുന്നു. സംഭവത്തിൽ ആരോഗ്യ മന്ത്രി വീണ ജോർജ് അടക്കം ഇടപെട്ടെങ്കിലും ഹർഷിനയ്ക്ക്‌ നീതി കിട്ടിയിരുന്നില്ല. തുടർന്ന് മെഡിക്കൽ കോളജിന് മുന്നിൽ സമരം ആരംഭിച്ചു. സമരം തുടരുന്നതിനിടെയാണ് ഹർഷിനയ്‌ക്ക് ആശ്വാസമായി പൊലീസിന്‍റെ അന്വേഷണ റിപ്പോർട്ട് പുറത്തുവന്നത്.

Last Updated : Aug 8, 2023, 12:33 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.