സൂര്യാഘാതമേറ്റെന്ന സംശയത്തോടെ കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. ബിഹാർ സ്വദേശി സുജിത് ബിന്ദ് (26) ആണ് മരിച്ചത്. ഇദ്ദേഹത്തിന്റെ ശരീരത്തിൽ സൂര്യാഘാതമേറ്റ തരത്തിൽ പൊള്ളലുണ്ടായിരുന്നു . എന്നാൽ മരണ കാരണം ഇത് തന്നെയാണോ എന്നതിൽ വ്യക്തത വരേണ്ടതുണ്ടെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. ഇന്നലെ ആശുപത്രിയിൽ എത്തിച്ചത് മുതൽ ഇയാൾക്ക് ഛർദിയും വയറിളക്കവും ഉണ്ടായിരുന്നതായും മരണകാരണം വ്യക്തമാകാൻ നാളെ പോസ്റ്റ്മോർട്ടം നടത്തുമെന്നും അധികൃതർ വ്യക്തമാക്കി
ഇതര സംസ്ഥാന തൊഴിലാളിയുടെ മരണം സൂര്യാഘാതമെന്ന് സംശയം - kozhikode
ശരീരത്തിൽ സൂര്യാഘാതമേറ്റ പൊള്ളലോടെ ഇന്നലെ വൈകുന്നേരം 3.30 ഓടെയാണ് തൊഴിലാളിയെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്.
സൂര്യാഘാതമേറ്റെന്ന സംശയത്തോടെ കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. ബിഹാർ സ്വദേശി സുജിത് ബിന്ദ് (26) ആണ് മരിച്ചത്. ഇദ്ദേഹത്തിന്റെ ശരീരത്തിൽ സൂര്യാഘാതമേറ്റ തരത്തിൽ പൊള്ളലുണ്ടായിരുന്നു . എന്നാൽ മരണ കാരണം ഇത് തന്നെയാണോ എന്നതിൽ വ്യക്തത വരേണ്ടതുണ്ടെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. ഇന്നലെ ആശുപത്രിയിൽ എത്തിച്ചത് മുതൽ ഇയാൾക്ക് ഛർദിയും വയറിളക്കവും ഉണ്ടായിരുന്നതായും മരണകാരണം വ്യക്തമാകാൻ നാളെ പോസ്റ്റ്മോർട്ടം നടത്തുമെന്നും അധികൃതർ വ്യക്തമാക്കി
സൂര്യാഘാതമെന്ന് സംശയം ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. സൂര്യാഘാതമേറ്റെന്ന സംശയത്തോടെ ഇന്നലെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. ബിഹാർ സ്വദേശി സുജിത് ബിന്ദ് (26) ആണ് ഇന്ന് വൈകുന്നേരം 5.50 ഓടെ മരിച്ചത്. ഇദ്ദേഹത്തിന്റെ ശരീരത്തിൽ സൂര്യാഘാതമേറ്റ പൊള്ളലോടെ ഇന്നലെ വൈകുന്നേരം 3.30 ഓടെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ മരണകാരണം ഇത് തന്നെയാണോ എന്നതിൽ വ്യക്തത വരേണ്ടതുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഇന്നലെ ആശുപത്രിയിൽ എത്തിച്ചത് മുതൽ ഇയാൾക്ക് ഛർദിയും വയറിളക്കവും ഉണ്ടായിരുന്നതായും ആശുപത്രി അധികൃതർ അറിയിച്ചു. മരണകാരണം വ്യക്തമാകാൻ നാളെ പോസ്റ്റ്മോർട്ടം നടത്തുമെന്നും അധികൃതർ പറഞ്ഞു.
Conclusion: