കോഴിക്കോട്: കോഴിക്കോട് തിരുവമ്പാടി ആനക്കാംപൊയിൽ പതങ്കയം വെള്ളച്ചാട്ടത്തിൽ വിദ്യാർഥി മുങ്ങി മരിച്ചു. ഫാറൂഖ് കോളജ് ബിഎസ്‌സി മാത്‌സ് രണ്ടാം വർഷ വിദ്യാർഥിയായ തിരൂർ ആലത്തൂർ സ്വദേശി സൽമാൻ ഫാരിസ് (20) ആണ് മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം വിനോദയാത്രക്ക് എത്തിയതായിരുന്നു സല്‍മാന്‍ ഫാരിസ്. വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു അപകടം. ആറുപേരടങ്ങുന്ന സംഘം വൈകിട്ട് നാലുമണിയോടെയാണ് പതങ്കയത്ത് എത്തിയത്. വിവരം അറിഞ്ഞ് മുക്കം ഫയർ ഫോഴ്‌സ് സ്ഥലത്ത് എത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വിദ്യാര്‍ഥി വെള്ളച്ചാട്ടത്തില്‍ മുങ്ങിമരിച്ചു - പതങ്കയം വെള്ളച്ചാട്ടം
സുഹൃത്തുക്കൾക്കൊപ്പം വിനോദയാത്രക്ക് വന്ന വിദ്യാര്‍ഥിയാണ് മരിച്ചത്