കോഴിക്കോട്: 61-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ സ്വർണ കിരീടത്തിൽ മുത്തമിട്ട് കോഴിക്കോട്. 945 പോയിന്‍റോടെയാണ് കോഴിക്കോട് തങ്ങളുടെ 20-ാം കിരീടം സ്വന്തമാക്കിയത്. രണ്ടാം സ്ഥാനത്തിനായി അവസാന നിമിഷം വരെ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നത്. ഒടുവിൽ 925 പോയിന്‍റുമായി കണ്ണൂരും പാലക്കാടും രണ്ടാം സ്ഥാനം പങ്കിട്ടെടുക്കുകയായിരുന്നു.
ജില്ല | പോയിന്‍റ് |
കോഴിക്കോട് | 945 |
കണ്ണൂർ | 925 |
പാലക്കാട് | 925 |
തൃശൂർ | 915 |
എറണാകുളം | 881 |
ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 441 പോയിന്‍റുമായി കോഴിക്കോട് ഒന്നാമതെത്തി. 438 പോയിന്‍റുമായി പാലക്കാട് രണ്ടാമതും 433 പോയിന്‍റുമായി തൃശൂര്‍ മൂന്നാം സ്ഥാനവും നേടി. ഹയര്‍ സെക്കന്‍ഡറി വിഭഗത്തില്‍ 498 പോയിന്‍റുമായി കണ്ണൂരാണ് ഒന്നാം സ്ഥാനത്ത്. 497 പോയിന്‍റുമായി കോഴിക്കോട് രണ്ടാമതും 479 പോയിന്‍റുമായി തൃശൂര്‍ മൂന്നാമതുമാണ്.
സ്‌കൂൾ | പോയിന്‍റ് |
പാലക്കാട് ഗുരുകുലം സ്‌കൂൾ | 156 |
തിരുവനന്തപുരം വഴുതക്കാട് കാർമൽ ഗേൾസ് എച്ച്എസ്എസ് | 142 |
കാസർകോട് ദുർഗ എച്ച് എസ് എസ് കാഞ്ഞങ്ങാട് | 114 |
സംസ്‌കൃത കലോത്സവത്തില്‍ 95 പോയിന്‍റുമായി കൊല്ലവും എറണാകുളവും ഒന്നാം സ്ഥാനം പങ്കിട്ടെടുത്തു. 93 പോയിന്‍റുമായി തൃശൂരും കോഴിക്കോടും രണ്ടാം സ്ഥാനത്തെത്തി. അറബിക് കലോത്സവത്തില്‍ 95 പോയിന്‍റ് നേടി പാലക്കാട് ഒന്നാം സ്ഥാനത്തെത്തി.
സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്‌തു. ഗായിക കെഎസ് ചിത്ര ചടങ്ങിൽ മുഖ്യാതിഥിയായി. ഇത്തവണ വലിയ ജനസാഗരത്തിനാണ് കലോത്സവ വേദികൾ സാക്ഷ്യം വഹിച്ചത്. പതിനായിരങ്ങളാണ് കലോത്സവം കാണാൻ വേദികളിലേക്ക് ഒഴുകിയെത്തിയത്.