ETV Bharat / state

കൊവിഡ് രോഗവ്യാപനം; സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കെ.സുരേന്ദ്രൻ - K. Surendran

കേരളത്തിനെക്കാൾ ജനസാന്ദ്രതയുള്ള ഡൽഹി ഉൾപ്പടെയുള്ള നഗരങ്ങളിൽ കൊവിഡ് നിയന്ത്രണ വിധേയമായെന്നും ആരോഗ്യമന്ത്രി കെ.കെ ശൈലജ വിവരക്കേട് പറയുകയാണെന്നും സുരേന്ദ്രൻ വിമർശിച്ചു.

കൊവിഡ് രോഗവ്യാപനം  സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കെ.സുരേന്ദ്രൻ  ബിജെപി സംസ്ഥാന അധ്യക്ഷൻ  കെ സുരേന്ദ്രൻ  കൊവിഡ്  State covid  K. Surendran  K. Surendran criticized government
കൊവിഡ് രോഗവ്യാപനം; സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കെ.സുരേന്ദ്രൻ
author img

By

Published : Jan 27, 2021, 1:29 PM IST

Updated : Jan 27, 2021, 2:14 PM IST

കോഴിക്കോട്: കൊവിഡ് രോഗവ്യാപനത്തിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. രോഗ വ്യാപനം തടയുന്നതിൽ ആരോഗ്യവകുപ്പ് പരാജയപ്പെട്ടു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പതിനഞ്ചിനോട് അടുക്കുമ്പോഴും നിയന്ത്രിക്കാനുള്ള നടപടികൾ ആരോഗ്യവകുപ്പും സർക്കാരും കൈക്കൊള്ളുന്നില്ലെന്ന് കെ. സുരേന്ദ്രൻ. കേരളത്തിനെക്കാൾ ജനസാന്ദ്രതയുള്ള ഡൽഹി ഉൾപ്പടെയുള്ള നഗരങ്ങളിൽ കൊവിഡ് നിയന്ത്രണ വിധേയമായെന്നും ആരോഗ്യമന്ത്രി കെ.കെ ശൈലജ വിവരക്കേട് പറയുകയാണെന്നും സുരേന്ദ്രൻ വിമർശിച്ചു.

കൊവിഡ് രോഗവ്യാപനം; സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കെ.സുരേന്ദ്രൻ

ഉമ്മന്‍ചാണ്ടി കോണ്‍ഗ്രസിന്‍റെ നേതൃസ്ഥാനത്തെത്തിയത് കാര്യങ്ങള്‍ എളുപ്പമാക്കി. ഉമ്മന്‍ ചാണ്ടിയേയും പിണറായി വിജയനേയും ഒരു പോലെ തുറന്ന് കാട്ടാനുള്ള അവസരമാണ് ഹൈക്കമാൻഡ് ഒരുക്കിയിരിക്കുന്നത്. ഇതിന് ഹൈക്കമാന്‍ഡിനോട് നന്ദി പറയേണ്ടി വരുമെന്നും കെ. സുരന്ദ്രൻ കോഴിക്കോട്ട് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അഞ്ച് കൊല്ലം പ്രതിപക്ഷ നേതാവായ രമേശ് ചെന്നിത്തലയുടെ അയോഗ്യത എന്താണെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കണം. വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്‍റെ ഇരയാണ് ചെന്നിത്തല. പാണക്കാട്ട് നിന്നുള്ള നിര്‍ദേശ പ്രകാരമാണോ ഉമ്മൻചാണ്ടി എത്തിയതെന്ന് കോൺഗ്രസ് പറയണമെന്നും കെ. സുരേന്ദ്രൻ ആവശ്യപ്പെട്ടു.

Last Updated : Jan 27, 2021, 2:14 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.