ETV Bharat / state

അറസ്റ്റ് ജോളി പ്രതീക്ഷിച്ചിരുന്നു; അഭിഭാഷകരെ കണ്ടത് അറിഞ്ഞിരുന്നുവെന്ന് എസ്‌പി കെജി സൈമണ്‍ - അറസ്റ്റിലാകുമെന്ന് ജോളിക്ക് അറിയാമായിരുന്നു

കക്ഷികളെ സഹായിക്കുന്ന കാര്യത്തിൽ അഭിഭാഷകർ കുറച്ചു കൂടി പ്രൊഫഷണലിസം കാണിക്കണമെന്നും എസ്‌പി കെ.ജി സൈമണ്‍.

കെജി സൈമണ്‍
author img

By

Published : Oct 13, 2019, 1:00 PM IST

കോഴിക്കോട് : കൂടത്തായി കൊലപാത കേസില്‍ അറസ്റ്റിലാകുമെന്ന് ജോളിക്ക് അറിയാമായിരുന്നുവെന്ന് വടകര റൂറല്‍ എസ്‌പി കെ.ജി സൈമണ്‍. കസ്റ്റഡിയിലാകുന്നതിന് രണ്ട് ദിവസം മുമ്പ് ജോളി അഭിഭാഷകരെ കണ്ട് നിയമോപദേശം തേടിയിരുന്നു. ഇക്കാര്യം പൊലീസും അറിഞ്ഞിരുന്നു.

കേസില്‍ ജോളിയുടെ ഇടപെടലും അന്വേഷണ സംഘം തിരിച്ചറിഞ്ഞിരുന്നു. കേസുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും നിയമത്തിന് മുന്നിൽ കൊണ്ടുവരാനാണ് പൊലീസ് ശ്രമിക്കുന്നതെന്നും എസ് പി പറഞ്ഞു. പ്രാഗത്ഭ്യമുള്ള സംഘമാണ് കൂടത്തായി കേസ് അന്വേഷിക്കുന്നത്. ജോളി കൊലപാതകം ചെയ്തുവെന്നത് ഉറപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കസ്റ്റഡി കാലാവധി നീട്ടിക്കിട്ടാൻ അപേക്ഷ നൽകും. കൂടുതലൊന്നും ഇപ്പോൾ പറയാൻ കഴിയില്ലെന്നും എസ്‌ പി പറഞ്ഞു. കസ്റ്റഡി കാലാവധി അവസാനിക്കാന്‍ ഇനി രണ്ട് ദിവസം മാത്രമാണ് ബാക്കിയുള്ളത്.

Intro:ജോളി നേരത്തെ തന്നെ അഭിഭാഷകരെ കണ്ടത് അറിയാമായിരുന്നുവെന്ന് എസ് പി

Body:കൂടത്തായി കേസിലെ മുഖ്യ പ്രതി മോളി കസ്റ്റഡിയിലാകുന്നതിന് രണ്ടു ദിവസം മുമ്പ് അഭിഭാഷകരെ കണ്ട വിവരം പോലീസിന് അറിയാമായിരുന്നുവെന്ന് വടകര റൂറൽ എസ്പി കെ.ജി. സൈമൺ. അഭിഭാഷകരെ കണ്ട് നിയമോപദേശം തേടിയ ജോളി അറസ്റ്റ് പ്രിതീക്ഷിച്ചിരുന്നു. കേസിനെ കുറിച്ചുള്ള ജോളിയുടെ ഇടപെടലും അന്വേക്ഷണ സംഘം തിരിച്ചറിഞ്ഞിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കേസുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും നിയമത്തിന് മുന്നിൽ കൊണ്ടുവരാനാണ് പോലീസ് ശ്രമിക്കുന്നത്. അതിന് പ്രാഗത്ഭ്യമുള്ള സംഘമാണ് കൂടത്തായി കേസ് അന്വേഷിക്കുന്നത്. എന്നാൽ കക്ഷികളെ സഹായിക്കുന്ന കാര്യത്തിൽ അഭിഭാഷകർ കുറച്ചു കൂടി പ്രഫഷണലിസം കാണിക്കണമെന്നും എസ്പി കുറ്റപ്പെടുത്തി. ജോളി കൊലപാതകം ചെയ്തുവെന്നത് ഉറപ്പാണ്. കസ്റ്റഡി കാലാവധി നീട്ടിക്കിട്ടുന്നതിന് അപേക്ഷ നൽകും. കൂടുതലൊന്നും ഇപ്പോൾ പറയാൻ കഴിയില്ലെന്നും എസ്പി പറഞ്ഞു.

Conclusion:ഇടിവി ഭാരത്, കോഴിക്കോട്
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.