ETV Bharat / state

പൊള്ളുന്ന പാചകവാതക വിലയ്ക്ക് ബദൽ ; സ്‌മാർട്ട് സോളാർ സ്റ്റൗ വികസിപ്പിച്ച് എൻഐടി കോഴിക്കോട് - സ്‌മാർട്ട് സോളാർ സ്റ്റൗ എൻഐടി കോഴിക്കോട്

സൗരോർജത്തിൽ പ്രവർത്തിക്കുന്നുവെന്നത് കൂടാതെ പ്രവർത്തന ചെലവില്ലാത്തതും ഉപഭോക്താക്കൾക്ക് എളുപ്പത്തിൽ ഉപയോഗിക്കാവുന്നതുമാണ് സോളാർ സ്റ്റൗ എന്ന് നിർമാതാക്കൾ

smart solar stove kozhikode nit lpg prices  smart solar stove solar energy  സ്‌മാർട്ട് സോളാർ സ്റ്റൗ എൻഐടി കോഴിക്കോട്  പാചക വാതക വില
ഉയർന്ന പാചകവാതക വിലയ്ക്ക് ബദൽ പരിഹാരം; ചെലവ് കുറഞ്ഞ സ്‌മാർട്ട് സോളാർ സ്റ്റൗ വികസിപ്പിച്ച് എൻഐടി കോഴിക്കോട്
author img

By

Published : Apr 8, 2022, 9:00 PM IST

കോഴിക്കോട് : പാചക വാതക വിലയും വൈദ്യുതി നിരക്കും കുത്തനെ വർധിച്ച സാഹചര്യത്തിൽ ഏറെ പ്രതീക്ഷ നൽകുകയാണ് കോഴിക്കോട് എൻഐടി വികസിപ്പിച്ചെടുത്ത സൗരോർജത്തിൽ പ്രവർത്തിക്കുന്ന ‘സ്‌മാർട്ട് സോളാർ സ്റ്റൗ'. ഇലക്ട്രിക്കൽ എൻജിനീയറിങ് വിഭാഗത്തിലെ ഗവേഷകരാണ് മികച്ച ബദൽ പാചക സംവിധാനമായ 'സ്‌മാർട്ട് സോളാർ സ്റ്റൗ' വികസിപ്പിച്ചെടുത്തത്. സൗരോർജത്തിൽ പ്രവർത്തിക്കുന്നുവെന്നത് കൂടാതെ പ്രവർത്തന ചെലവില്ലാത്തതും ഉപഭോക്താക്കൾക്ക് എളുപ്പത്തിൽ ഉപയോഗിക്കാവുന്നതുമാണ് സോളാർ സ്റ്റൗ എന്ന് നിർമാതാക്കൾ പറയുന്നു.

എൻഐടി കാലിക്കറ്റിലെ സെന്‍റർ ഫോർ ഇന്നൊവേഷൻ ആൻഡ് എന്‍റർപ്രണർഷിപ്പ് ചെയർമാൻ പ്രഫ. എസ്. അശോകാണ് പ്രോജക്‌ടിന് നേതൃത്വം നൽകിയത്. എൻഐടി ഇൻഡസ്ട്രിയൽ പവർ റിസർച്ച് ലബോറട്ടറികളിൽ ഉത്പന്നത്തിൻ്റെ പ്രവർത്തനം വിലയിരുത്തി. പ്രായോഗിക സാധ്യത പരിശോധിക്കാനായി വീടുകളിലും റോഡരികിലെ ഭക്ഷണശാലകളിലും തുടങ്ങി വിവിധ സ്ഥലങ്ങളിൽ നടത്തിയ പരീക്ഷണത്തിൽ ഇത് മികച്ച രീതിയിൽ പ്രവർത്തിക്കുന്നുവെന്ന് ഉറപ്പുവരുത്തിയിട്ടുണ്ടെന്നും മിതമായ നിരക്കിൽ വിപണിയിൽ അവതരിപ്പിക്കാൻ തയാറായിട്ടുണ്ടെന്നും നിർമാതാക്കൾ വ്യക്തമാക്കി.

ഉയർന്ന പാചകവാതക വിലയ്ക്ക് ബദൽ പരിഹാരം; ചെലവ് കുറഞ്ഞ സ്‌മാർട്ട് സോളാർ സ്റ്റൗ വികസിപ്പിച്ച് എൻഐടി കോഴിക്കോട്

ഗാർഹിക പാചകത്തിന് അനുയോജ്യം : രണ്ട് മോഡലുകളിലാണ് സോളാർ സ്റ്റൗ അവതരിപ്പിച്ചിട്ടുള്ളത്. ആദ്യ മോഡലിൽ സിംഗിൾ, ഡബിൾ സ്റ്റൗ ഉത്പന്നങ്ങൾ വൈദ്യുതി വിതരണമില്ലാതെ നേരിട്ട് സൂര്യനുകീഴിൽ ഉപയോഗിക്കാം. ഇത് ഗാർഹിക പാചകത്തിന് അനുയോജ്യമാണ്.

ഗാർഹിക ഉപയോഗത്തിനായി ഉത്പന്നം വിജയകരമായി പരീക്ഷിച്ചു. റോഡരികിലെ തട്ടുകടകൾ ഉൾപ്പടെയുള്ള ഭക്ഷണസ്റ്റാളുകൾക്ക് എല്ലാത്തരം പാചക ആവശ്യങ്ങൾക്കും ഉപയോഗിക്കാം. തട്ടുകടയുടെ മേൽക്കൂരയ്ക്ക് മുകളിൽ സോളാർ പാനൽ സൂക്ഷിക്കുകയാണ് ചെയ്യുന്നത്.

വൈദ്യുതി ഇല്ലാത്ത സ്ഥലങ്ങളിൽ, സ്റ്റൗവിന് മതിയായ പ്രകാശം ലഭിക്കുന്നതിന് ഒരു എൽഇഡി വിളക്ക് ബന്ധിപ്പിക്കുന്നതിനുള്ള സംവിധാനവും ഉണ്ട്. വിനോദ സഞ്ചാരികളുടെ ദീർഘദൂര യാത്രകളിലുൾപ്പെടെ ഇത് വളരെ ഉപകാരപ്രദമാണ്. സോളാർ പാനലുള്ള സിംഗിൾ സ്റ്റൗവിന് ഏകദേശം 10,000 രൂപയും ഡബിൾ സ്റ്റൗവിന് ഏകദേശം 15,000 രൂപയും ആണ് ആകെ ചെലവ്.

രണ്ടാമത്തെ മോഡലിൽ, വെയിൽ ഇല്ലാത്ത സമയങ്ങളിൽ കൂടുതൽ പാചക സമയം കിട്ടുന്നതിന് കൺട്രോൾ യൂണിറ്റിനൊപ്പം ഒരു ബാറ്ററിയും ഉൾപ്പെടുത്തിയിട്ടുണ്ട്. സോളാർ പാനൽ റേറ്റിങ്ങും ബാറ്ററി കപ്പാസിറ്റിയും ആവശ്യത്തിനനുസരിച്ച് വർധിപ്പിക്കാൻ കഴിയും. വെയിൽ ഇല്ലാത്തതോ മഴയുള്ളതോ ആയ ദിവസങ്ങളിൽ, ബാറ്ററി കാലിയായാൽ പോലും, ഉത്പന്നം സ്വമേധയാ വൈദ്യുതിയിലേക്ക് മാറുന്നു. അതുകൊണ്ട് തടസമില്ലാതെ ദിവസം മുഴുവൻ പാചകം ഉറപ്പാക്കാം.

റേഡിയേഷൻ ഇല്ല : ഈ അടുപ്പ് പുകയില്ലാത്തതും കാർബൺ മോണോക്സൈഡ് ഉത്പാദിപ്പിക്കാത്തതുമാണെന്ന് നിർമാതാക്കൾ അവകാശപ്പെടുന്നു. ‘സ്‌മാർട്ട് സോളാർ സ്റ്റൗ’ ഉപയോഗിക്കുന്നതിലൂടെ ഓരോ കുടുംബത്തിനും പ്രതിവർഷം ഏകദേശം 12,000 രൂപ ലാഭിക്കാനാവും. സ്റ്റൗവിന്‍റെ ടച്ച് പാഡ് ഇൻഡക്ഷൻ കുക്കറിന് സമാനമാണ്. എന്നാൽ റേഡിയേഷൻ തീരെയില്ല. അതിനാൽ പ്രായമായവർക്കും ഗർഭിണികൾക്കും കുട്ടികൾക്കും ഈ അടുപ്പ് സുരക്ഷിതമായി ഉപയോഗിക്കാമെന്നും ഇവർ പറയുന്നു.

ഫയർ, വാട്ടർപ്രൂഫ്, ഷോക്ക് എന്നിങ്ങനെ ഒന്നിലധികം സുരക്ഷാ പരിരക്ഷകൾ ഉത്പന്നത്തിൽ ചേർത്തിട്ടുണ്ട്. കേന്ദ്ര ബയോടെക്‌നോളജി വകുപ്പാണ് പദ്ധതിക്ക് ധനസഹായം നൽകുന്നത്. സ്‌മാർട്ട് സോളാർ സ്റ്റൗവിന്‍റെ വാണിജ്യാടിസ്ഥാനത്തിലുള്ള നിർമാണത്തിനുള്ള സാങ്കേതിക വിദ്യ കൈമാറുന്നതിന് നിരവധി വ്യവസായ സ്ഥാപനങ്ങൾ താത്പര്യം അറിയിച്ചതായി അധികൃതർ പറയുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.