കോഴിക്കോട്: 61-ാമത് സ്‌കൂൾ കലോത്സവത്തോടനുബന്ധിച്ച് നടന്ന ഹയർ സെക്കൻഡറി വിഭാഗം ആൺകുട്ടികളുടെ മിമിക്രിയിൽ കണ്ടത് നിലവാര തകർച്ച. പുതിയ കാലത്തിൻ്റെ ഡിജെ പാർട്ടിയായിരുന്നു പലരുടെയും അവതരണം. ഇടയ്‌ക്ക് സിനിമ നടൻമാരെയൊക്കെ അവതരിപ്പിച്ചുവെങ്കിലും ഒന്നിനും ഒരു അടുക്കും ചിട്ടയും ഇല്ലായിരുന്നു.
ഒരു കാലത്ത് താരമായിരുന്ന നികേഷ് കുമാറും ഇടയ്ക്ക് കയറി വന്നു. മത്സരത്തിൽ കുറച്ചെങ്കിലും നിലവാരം പുലർത്തിയത് മലപ്പുറം അരീക്കോട് നിന്നെത്തിയ നജാഹ് ആയിരുന്നു. അരീക്കോട് സുല്ല മുസ്-ലാം ഓറിയൻ്റൽ എച്ച്‌എസ്‌എസ് വിദ്യാർഥിയായ നജാഹിന് കാഴ്‌ചയില്ല.
പത്താം വയസിൽ കാഴ്‌ച നഷ്‌ടപ്പെട്ട ശേഷം വലിയ ദുഃഖത്തിലായിരുന്നു നജാഹിൻ്റെ കുടുംബം. എന്നാൽ അവനിൽ കലാവാസന ഉണർന്നതോടെ എല്ലാവർക്കും വലിയ അഭിമാനമായി. തൻ്റെ അനുഭവങ്ങളെ ഉൾക്കൊള്ളിച്ച് ഒരു പുസ്‌തകവും നജാഹ് രചിച്ചിട്ടുണ്ട്.
READ MORE : 'കലോത്സവം മാറുന്ന കാലത്തേക്ക് തിരിച്ച് വച്ച കണ്ണാടി'; മുഖ്യമന്ത്രി പിണറായി വിജയന്‍