ETV Bharat / state

16 Year Old Committed Suicide : സിനിമ കാണുന്നതിനിടെ ഓണ്‍ലൈന്‍ തട്ടിപ്പ് സംഘങ്ങളുടെ ഭീഷണി ; 16കാരന്‍ ജീവനൊടുക്കി - 16കാരന്‍ ആത്മഹത്യ ചെയ്‌തു

Fake Message In The Name Of National Crime Records Bureau നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ (National crime record bureau) പേരില്‍ വ്യാജ സന്ദേശം കിട്ടിയതിന് പിന്നാലെയാണ് ചേവായൂർ സ്വദേശി ആദിനാഥ് ജീവനൊടുക്കിയത്

ഓൺലൈൻ തട്ടിപ്പ് സംഘങ്ങളുടെ ഭീഷണി  sixteen year old committed suicide  online fraud threatening  online fraud  online money fraud  kozhikode boy suicide  National crime record bureau  ഓണ്‍ലൈന്‍ തട്ടിപ്പ് സംഘങ്ങളുടെ ഭീഷണി  സിനിമ കാണുന്നതിനിടെ ഭീഷണി  16കാരന്‍ ആത്മഹത്യ ചെയ്‌തു  നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോ
16 Year Old committed Suicide Online Fraud Threatening
author img

By ETV Bharat Kerala Team

Published : Sep 29, 2023, 8:41 PM IST

കോഴിക്കോട് : ഓൺലൈൻ തട്ടിപ്പ് സംഘങ്ങളുടെ ഭീഷണിക്ക് (Online Fraud threatening) പിന്നാലെ 16കാരൻ ആത്മഹത്യ ചെയ്‌തു. നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ (National crime record bureau) പേരില്‍ വ്യാജ സന്ദേശം കിട്ടിയതിന് പിന്നാലെയാണ് ചേവായൂർ സ്വദേശി ആദിനാഥ് ജീവനൊടുക്കിയത്. ലാപ്ടോപ്പിൽ സിനിമ കാണുന്നതിനിടെ 33000 രൂപ അടയ്ക്കണമെന്നും അല്ലെങ്കിൽ നിയമ നടപടി നേരിടേണ്ടി വരുമെന്നുമാണ് നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ പേരിൽ സന്ദേശമെത്തിയത് (16 Year Old committed Suicide).

ഇത് വ്യാജ സന്ദേശമാണെന്ന് പ്രാഥമിക അന്വേഷണത്തിൽ പൊലീസ് കണ്ടെത്തി. എൻ.സി.ആർ.ബിയുടെ ലോഗോ തട്ടിപ്പുകാർ ദുരുപയോഗം ചെയ്‌തതാണെന്നും ചേവായൂർ സി.ഐ പറഞ്ഞു. ഓൺലൈൻ തട്ടിപ്പ് സംഘങ്ങളാണ് കുട്ടിയുടെ മരണത്തിന് പിന്നിലെന്ന് ആരോപിച്ച് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു.

കുട്ടി എഴുതിവച്ച ആത്മഹത്യാക്കുറിപ്പിൽ നിന്നാണ് വ്യാജ സന്ദേശത്തെ കുറിച്ച് വിവരം ലഭിച്ചത്. ഒരു വെബ്സൈറ്റിൽ നിന്ന് പൊലീസിന്‍റെ സന്ദേശം ലഭിച്ചെന്നും, കേസുണ്ടെന്നും പിഴയടക്കണമെന്നും ലാപ്ടോപ്പിൽ സിനിമ കണ്ടതല്ലാതെ താൻ തെറ്റൊന്നും ചെയ്‌തിട്ടില്ലെന്നും കത്തിലുണ്ട്. തുടർന്ന് പൊലീസ് വീട്ടിലെത്തി കുട്ടിയുടെ ലാപ്ടോപ്പ് പരിശോധിച്ചിരുന്നു.

ലാപ്ടോപ്പ് ഓഫായിരുന്നില്ല. ഇതിൽ ഒരു വെബ്സൈറ്റിൽ ലാപ്ടോപ്പ് ലോക്ക് ചെയ്യപ്പെട്ടുവെന്നും പിഴയടച്ചില്ലെങ്കിലും ലാപ്ടോപ്പ് അൺലോക്ക് ചെയ്യാൻ ശ്രമിച്ചാലും തൊട്ടടുത്ത പൊലീസ് സ്‌റ്റേഷനിൽ നിന്ന് ഉദ്യോഗസ്ഥരെത്തി അറസ്‌റ്റ് ചെയ്യുമെന്നും എഴുതിയിരുന്നു. വർഷങ്ങളോളം തടവിൽ കഴിയേണ്ടി വരുമെന്നടക്കം വെബ്സൈറ്റിൽ രേഖപ്പെടുത്തിയിരുന്നു.

ചേവായൂർ പൊലീസും സൈബർ പൊലീസും സമാന്തരമായി കേസ് അന്വേഷിക്കുന്നുണ്ട്. പ്രത്യക്ഷത്തിൽ കുട്ടി തെറ്റായ രീതിയിലേക്ക് പോയിട്ടില്ലെന്ന് പറയുന്ന പൊലീസ് ശാസ്ത്രീയ പരിശോധനാഫലം കാത്തിരിക്കുകയാണ്.

കടമക്കുടിയിലെ ആത്മഹത്യയ്‌ക്ക് കാരണം ലോണ്‍ ആപ്പുകളെന്ന് പൊലീസ്: കടമക്കുടിയിൽ ഒരു കുടുംബത്തിലെ നാലുപേർ മരിച്ച സംഭവത്തിന് പിന്നില്‍ ലോൺ ആപ്പുകളാണെന്ന വിവരം പുറത്തുവന്നിരുന്നു. ഇതിനുപിന്നാലെ ലോൺ ആപ്പുകൾക്കെതിരെ പൊലീസ് പരിശോധന തുടങ്ങി. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ അംഗീകാരമില്ലാത്ത ഇത്തരം ലോണുകളുടെ പിന്നാലെ പോയി ചതിയിൽപ്പെടുന്നവരുടെ എണ്ണം കൂടുകയാണെന്ന് പൊലീസ് അറിയിച്ചു (Police warns against online loan apps).

ഇത്തരം ഓൺലൈൻ ഏജൻസികൾ സാധാരണ ഗതിയിൽ ഏഴുദിവസത്തേക്കാണ് ലോൺ അനുവദിക്കുന്നത്. അയ്യായിരം രൂപ ലോൺ ആവശ്യപ്പെടുന്ന ഒരാളുടെ അക്കൗണ്ടിലേക്ക് ശരാശരി മൂവായിരം മുതൽ മൂവായിരത്തി അഞ്ഞുറുരൂപവരെയാണ് വരുന്നത്. അയ്യായിരം രൂപയ്ക്ക് ഏഴുദിവസത്തേക്ക് ആയിരത്തിയഞ്ഞൂറ് രൂപ വരെയാണ് പലിശ. ലോൺ അനുവദിക്കുന്നതിന് ആധാർ കാർഡ്, പാൻ കാർഡ്, ഫോട്ടോ എന്നിവയാണ് ആവശ്യപ്പെടുന്നത്. ഇത് ദുരുപയോഗിക്കപ്പെടാനും സാധ്യതയുണ്ട്.

ലോണ്‍ അനുവദിക്കുന്നതിന് ഏജന്‍സി നിര്‍ദേശിക്കുന്ന ആപ്പ് ഡൗണ്‍ലോഡ് ചെയ്യണം. ഈ ആപ്പിലൂടെ മൊബൈല്‍ ഫോണിലുള്ള കോണ്‍ടാക്‌ട് കവരുകയാണ് ഇവര്‍ ലക്ഷ്യമിടുന്നത്. ഇതോടൊപ്പം, ഗ്യാലറി, മെസേജ് എന്നിവയിലേക്കും ആക്‌സസ് ഉണ്ടാക്കും. ലോണ്‍ അടയ്‌ക്കാതെ വന്നാല്‍ മൊബൈലിലുള്ള നമ്പറിലേയ്‌ക്ക് ലോണ്‍ എടുത്തയാളുടെ വിവരങ്ങളടങ്ങിയ ഭീഷണി സന്ദേശം ആദ്യം അയക്കും. തുടര്‍ന്ന് മോര്‍ഫ് ചെയ്‌ത നഗ്ന ചിത്രങ്ങളും, ലോണ്‍ എടുത്തയാളെ കുറ്റവാളിയായി ചിത്രീകരിക്കുന്ന മെസേജും, ഫോണില്‍ നിന്ന് കവര്‍ന്നെടുത്ത നമ്പരുകളിലേക്ക് അയക്കും. ഇതിലൂടെ ലോണ്‍ എടുത്തയാള്‍ മാനസികമായി തകരുകയും ചെയ്യുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.