കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലുള്ള അന്തർധാര സജീവമാണെന്ന് കെപിസിസി വൈസ് പ്രസിഡന്‍റ് ടി. സിദ്ദിഖ്. കേരള നിയമസഭയിൽ നിന്നും ആരംഭിച്ച അന്തർധാര ഇന്ത്യൻ പാർലമെന്‍റ് വരെ എത്തി നിൽക്കുകയാണെന്നും കേരളത്തെ ഒറ്റു കൊടുത്തയാളായി പിണറായി മാറിയെന്നും ടി. സിദ്ദിഖ് ആരോപിച്ചു.
ബിജെപിയെ സഹായിക്കാനുള്ള മുഖ്യമന്ത്രിയുടെ ശ്രമത്തിലെ ഇടനിലക്കാരൻ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആണെന്നും 1103 കോടി രൂപയുടെ അധിക നികുതി ചുമത്തി ജനങ്ങളെ കൊള്ളയടിക്കുകയാണ് പിണറായി വിജയൻ സർക്കാർ ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.