ETV Bharat / state

മാവോയിസ്‌റ്റ് റെയ്ഡി‌നിടെ എസ് ഐയ്ക്ക് പാമ്പ് കടിയേറ്റു - മാവോയിസ്‌റ്റ്

വിലങ്ങാട് പന്നിയേരി കോളനിക്ക് സമീപം വനത്തില്‍ വെച്ചാണ് സംഭവം.

SI was bitten by snake during Maoist raid  മാവോയിസ്റ്റ് റെയഡിനിടെ എസ് ഐയ്ക്ക് പാമ്പ് കടിയേറ്റു  മാവോയിസ്‌റ്റ്  Maoist
മാവോയിസ്‌റ്റ് റെയഡിനിടെ എസ് ഐയ്ക്ക് പാമ്പ് കടിയേറ്റു
author img

By

Published : Nov 21, 2020, 10:03 PM IST

കോഴിക്കോട്:മാവോയിസ്‌റ്റ് റെയ്‌ഡിനിടെ എസ് ഐക്ക് പാമ്പ് കടിയേറ്റു. കേരള ആന്‍റി ടെററിസ്‌റ്റ് സ്‌ക്വാഡിലെ എസ് ഐ ശ്രീധരനാണ് പാമ്പ് കടിയേറ്റത്. ശനിയാഴ്ച്ച രാവിലെ കണ്ണവം വനമേഖലയോട് ചേര്‍ന്ന് കിടക്കുന്ന വിലങ്ങാട് പന്നിയേരി കോളനിക്ക് സമീപം വനത്തില്‍ വെച്ചാണ് സംഭവം. റെയ്‌ഡിനിടെ മരത്തിന്‍റെ ചില്ലകള്‍ക്കിടയിലുണ്ടായിരുന്ന അണലി വര്‍ഗത്തില്‍ പെട്ട പാമ്പ് എസ് ഐയുടെ തലയ്ക്ക് കടിക്കുകയായിരുന്നു. പരിക്കേറ്റ എസ് ഐ യെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. എസ് ഐ അപകട നില തരണം ചെയ്‌തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.