ETV Bharat / state

SI Assaulting Car Passenger കാർ യാത്രക്കാരിയെ മർദ്ദിച്ച കേസിൽ എസ്ഐ ഒളിവിൽ

പ്രാഥമിക അന്വേഷണ റിപ്പോർട്ട് ലഭിച്ചാൽ എസ്ഐ വിനോദിന് എതിരെ നടപടി ഉണ്ടാകുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ (City Police Commissioner) രാജ്‌പാൽ മീണ പറഞ്ഞു.

SI Assaulting Car Passenger  SI absconding in case of assaulting car passenger  കാർ യാത്രക്കാരിയെ മർദ്ദിച്ച കേസിൽ എസ്ഐ ഒളിവിൽ  ശിക്ഷ വിദിയ്‌ക്കേണ്ടവര്‍ ശിക്ഷിക്കപ്പെടുമ്പോള്‍  When those who should be punished are punished  എസ്ഐ ഉൾപ്പെട്ട സംഘം മദ്യലഹരിയിലായിരുന്നു  The group including the SI was drunk  അസഭ്യം പറഞ്ഞ് കാറിൽ ഉരസി  dispute over giving side to the vehicle  resulted in the assault  കാർ യാത്രക്കാരിയെ ക്രൂരമായി മർദ്ദിച്ചു  car passenger was brutally assaulted  assaulting car passenger  SI absconding  എസ്ഐ ഉൾപ്പെട്ട സംഘം  group comprising SI  സിറ്റി പൊലീസ് കമ്മീഷണർ  City Police Commissioner  case was registered by the Kakur police  കാക്കൂർ പൊലീസാണ് കേസെടുത്തത്  Dispute over giving side
SI Assaulting Car Passenger
author img

By ETV Bharat Kerala Team

Published : Sep 11, 2023, 10:13 AM IST

കോഴിക്കോട്: കാർ യാത്രക്കാരിയെ ക്രൂരമായി മർദ്ദിച്ച കേസിൽ നടക്കാവ് എസ്ഐ ഒളിവിൽ (SI absconding in case of assaulting car passenger). എസ് ഐ വിനോദിനെതിരെ കാക്കൂർ പൊലീസാണ് കേസെടുത്തത് (case was registered by the Kakur police). ഇതേ തുടർന്നാണ് എസ് ഐ വിനോദ് ഒളിവില്‍ പോയത്. കേസെടുത്തതിനെ തുടർന്ന് എസ്‌ഐ വിനോദിനെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തു.

വാഹനത്തിന് സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് ക്രൂരമർദ്ദനത്തിൽ കലാശിച്ചത് (Dispute over giving side to the vehicle resulted in the assault). കോഴിക്കോട് കൊളത്തൂരിൽ ഞായറാഴ്‌ച പുലർച്ചെയാണ് സംഭവം നടന്നത്. അത്തോളി സ്വദേശി അബ്‌ദുൾ നാഫിക്കും കുടുംബാംഗങ്ങളും ബന്ധുവീട്ടിൽ നിന്ന് വരുമ്പോഴാണ് സംഭവം. മൂന്ന് സ്ത്രീകളും നാല് കുട്ടികളുമുൾപെടെയുളളവരാണ് കാറിൽ ഉണ്ടായിരുന്നത്.

കൊളത്തൂർ യു പി സ്‌കൂളിന് സമീപമെത്തിയപ്പോൾ എതിരെ വന്ന മറ്റൊരു കാർ നാഫിക്കിൻ്റെ കാറിന് അരിക് കൊടുത്തില്ല. കാറിലുണ്ടായിരുന്ന യുവാക്കൾ അസഭ്യം പറഞ്ഞ് നാഫിക്കിൻ്റെ കാറിൽ ഉരസി മുന്നോട്ടെടുത്തു. ഇതൊടെ വീണ്ടും വാക്കേറ്റവും കയ്യാങ്കളിയുമായി. പ്രശ്‌നം ശാന്തമായെങ്കിലും തൊട്ടടുത്ത വിവാഹ വീട്ടിൽ ഉണ്ടായിരുന്ന എസ്.ഐ വിനോദിനെ യുവാക്കൾ വിളിച്ചു വരുത്തുകയായിരുന്നു.

മറ്റൊരാൾക്കൊപ്പം ബൈക്കിലെത്തിയ എസ് ഐ അസഭ്യം പറഞ്ഞ് സ്ത്രീകളേയും മർദ്ദിക്കുകയായിരുന്നു എന്നാണ് പരാതി. ബന്ധുവിന്‍റെ വിവാഹപാർട്ടിയുമായി ബന്ധപ്പെട്ടെത്തിയതാണ് എസ്ഐ ഉൾപ്പെട്ട സംഘമെന്നും ഇവർ മദ്യലഹരിയിലായിരുന്നെന്നും യുവതി പരാതിയിൽ പറയുന്നു. നാഫിക്കും കുടുംബവും സഞ്ചരിച്ച വാഹനം തകർക്കാൻ ശ്രമിച്ചെന്നും പരാതിയിലുണ്ട്.

വിനോദ് ഉൾപ്പെടെ കണ്ടാലറിയാവുന്ന നാല് പേർക്കെതിരെയാണ് യുവതിയുടെ ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ കാക്കൂർ പൊലീസ് കേസെടുത്തത്. വിനോദ് ഒളിവിലാണെന്നും ഇയാൾക്കെതിരെ സ്റ്റേഷനിൽ നേരത്തേയും പരാതി ലഭിച്ചിട്ടുണ്ടെന്നും കാക്കൂർ സി ഐ പറഞ്ഞു. പൊലീസ് അസോസിയേഷൻ അംഗം കൂടിയായ വിനോദിനെ കേസിൽ നിന്ന് രക്ഷപ്പെടുത്താൻ ചരടുവലികൾ നടക്കുന്നുണ്ടെന്നും ആരോപണമുണ്ട്. അതേ സമയം പ്രാഥമിക അന്വേഷണ റിപ്പോർട്ട് ലഭിച്ചാൽ എസ്ഐക്കെതിരെ നടപടി ഉണ്ടാകുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ (City Police Commissioner) രാജ്‌പാൽ മീണ പറഞ്ഞു.

കുമ്പളയിലെ വിദ്യാർഥിയുടെ മരണത്തിൽ പൊലീസിന് വീഴ്‌ചയില്ലെന്ന് ക്രൈംബ്രാഞ്ച്: ഓണാഘോഷ പരിപാടിക്കെത്തിയ വിദ്യാർഥികൾ കാറിൽ കറങ്ങുന്നതിനിടെയായിരുന്നു അപകടം. സ്‌കൂളിലെ ഓണാഘോഷ പരിപാടികൾക്ക് ശേഷം മടങ്ങിയ വിദ്യാർഥികളുടെ കാർ കുമ്പള പൊലീസ് പരിശോധനക്കായി നിർത്താന്‍ ആവശ്യപ്പെട്ടെങ്കിലും പരിഭ്രാന്തരായ വിദ്യാർഥികൾ കാർ നിർത്താതെ മുന്നോട്ടെടുത്തു. തുടർന്നാണ് പൊലീസ് വാഹനം കാറിനെ പിന്തുടർന്നത്. അമിത വേഗതയിലെത്തിയ കാർ മതിലിൽ ഇടിച്ചു തലകീഴായി മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥി മരിച്ചിരുന്നു.

പൊലീസ് പിന്തുടർന്നപ്പോഴാണ് അപകടം സംഭവിച്ചതെന്ന് സംഭവത്തിൽ കുടുംബം ആരോപിച്ചിരുന്നു. പൊലീസുകാർക്കെതിരെ നടപടി ആവശ്യപ്പെട്ട് മരിച്ച വിദ്യാർഥിയുടെ മാതാവ് മനുഷ്യാവകാശ കമ്മിഷനും മുഖ്യമന്ത്രിക്കും പരാതി നൽകിയിരുന്നു. കൃത്യനിർവഹണത്തിന്‍റെ ഭാഗമായാണ് നിർത്താതെ പോയ വാഹനത്തെ പിന്തുടർന്നതെന്ന് പൊലീസ് വിശദീകരണം നൽകിയിരുന്നത്.

ALSO READ: കുമ്പളയിലെ വിദ്യാർഥിയുടെ മരണത്തിൽ പൊലീസിന് വീഴ്‌ചയില്ലെന്ന് കണ്ടെത്തല്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.