കോഴിക്കോട്: കേരളത്തിലെത്തുന്ന ഇതരസംസ്ഥാന തൊഴിലാളികൾക്ക് നിയമങ്ങളെക്കുറിച്ച് അവബോധം നല്‍കാനും തൊഴിൽ മേഖലയിലെ പരാതികൾ ബോധിപ്പിക്കുന്നതിനുമായി ശ്രമിക് ബന്ധു കേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചു. തൊഴിൽ മന്ത്രി ടി.പി.രാമകൃഷ്‌ണൻ കേന്ദ്രത്തിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചു. കോഴിക്കോട് റെയിൽവെ ലിങ്ക് റോഡിൽ പ്രവർത്തനം ആരംഭിച്ച സെന്റർ രാവിലെ എട്ട് മുതൽ രാത്രി ഏഴ് വരെ പ്രവർത്തിക്കും. ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന തൊഴിലാളികൾക്ക് ഏറെ സഹായകരമായ ശ്രമിക് ബന്ധു കേന്ദ്രങ്ങൾ നിലവിൽ തിരുവനന്തപുരത്തും എറണാകുളത്തുമാണുള്ളത്.
ഇതോടൊപ്പം ഇതരസംസ്ഥാന തൊഴിലാളികൾക്കായി ആവിഷ്‌കരിച്ച സൗജന്യ ഇൻഷുറൻസ് പദ്ധതി വിപുലീകരിച്ചതായി മന്ത്രി ടി.പി. രാമകൃഷ്ണൻ അറിയിച്ചു. 15,000 രൂപയുടെ സൗജന്യ ചികിത്സാ നിരക്ക് 25,000 രൂപയായാണ് വർധിപ്പിച്ചത്. രജിസ്റ്റർ ചെയ്ത എല്ലാ തൊഴിലാളികൾക്കും ആനുകൂല്യം ലഭിക്കും.