ETV Bharat / state

ഷംസീറിന്‍റെ ‘ഇൻസൾട്ട്' ഫേസ് ബുക്ക് പോസ്റ്റ്‌ റിയാസിനുള്ള ഒളിയമ്പോ, ജയസൂര്യയ്ക്കുള്ള അഭിനന്ദനമോ - ജയസൂര്യ

‘ഇൻസൾട്ട്" ആണ് മുരളി ഈ ലോകത്തിലെ ഏറ്റവും വലിയ ഇൻവെസ്റ്റ്‌മെന്‍റ് എന്ന 'വെള്ള'ത്തിലെ വാചകമാണ് ഷംസീർ പോസ്റ്റിന് തലക്കെട്ടാക്കിയത്.

shamseer fb post  AN shamseer fb post  FACEBOOK POST  KERALA POLITICS  CPM  MUHAMMAED RIYAS  ഷംസീറിന്‍റെ ഫേയ്‌സ്ബുക്ക് പോസ്റ്റ്‌  റിയാസിനുള്ള ഒളിയമ്പ്‌  'വെള്ളം' സിനിമ  ജയസൂര്യ  മികച്ച നടന്‍ ജയസൂര്യ
ഷംസീറിന്‍റെ ഫേയ്‌സ്ബുക്ക് പോസ്റ്റ്‌ റിയാസിനുള്ള ഒളിയമ്പ്‌
author img

By

Published : Oct 19, 2021, 11:07 AM IST

കോഴിക്കോട്: 'വെള്ളം' സിനിമയിലൂടെ മികച്ച നടനായ ജയസൂര്യയെ അഭിനന്ദിച്ച് തലശ്ശേരി എംഎൽഎ എ.എൻ ഷംസീർ ഫേസ് ബുക്കില്‍ പോസ്റ്റ്‌ ചെയ്‌ത കുറിപ്പ്‌ സിപിഎമ്മില്‍ സജീവ ചർച്ചയാകുകയാണ്.

‘ഇൻസൾട്ട്" ആണ് മുരളി ഈ ലോകത്തിലെ ഏറ്റവും വലിയ ഇൻവെസ്റ്റ്‌മെന്‍റ് എന്ന 'വെള്ള'ത്തിലെ വാചകമാണ് ഷംസീർ പോസ്റ്റിന് തലക്കെട്ടാക്കിയത്. ഇത് മന്ത്രി പി.എ മുഹമ്മദ് റിയാസിനും പാർട്ടി നേതൃത്വത്തിനുമുള്ള മറുപടിയാണോ എന്ന ചർച്ച സിപിഎമ്മിലടക്കം സജീവമായിരിക്കുകയാണ്. മറ്റ് പാർട്ടികളിൽ നടക്കുന്ന 'ഫേസ്ബുക്ക് ഒളിയുദ്ധം' സിപിഎമ്മിനെയും ബാധിച്ചോ എന്നതാണ് ഉയരുന്ന പ്രധാന ചോദ്യം.

അസ്വാരസ്യം പുറത്തായത് നിയമസഭയില്‍ നിന്ന്
കരാറുകാരെ കൂട്ടി എംഎൽഎമാർ കാണാൻ വരരുത് എന്ന നിയമസഭയിലെ മന്ത്രി റിയാസിന്‍റെ നിർദേശത്തെ സിപിഎം നിയമസഭാ കക്ഷി യോഗത്തില്‍ ഷംസീർ ചോദ്യം ചെയ്‌തു എന്ന വാർത്തയാണ് ഇരുവരും തമ്മിലുള്ള അസ്വാരസ്യം പരസ്യമായി പ്രകടമാക്കിയത്. എന്നാൽ നിയമസഭാകക്ഷി യോഗത്തിൽ ആരും വിമർശിച്ചിട്ടില്ലെന്നും പറഞ്ഞതിൽ ഉറച്ചു നിൽക്കുകയാണെന്നും റിയാസ് പ്രതികരിച്ചു.

ഇത് വലിയ ചർച്ചയ്ക്ക് വഴിവെച്ചതിന് പിന്നാലെ സിപിഎം നേതൃത്വം റിയാസിന് പിന്തുണയും പ്രഖ്യാപിച്ചു. അപ്പോഴും മൗനം തുടർന്ന ഷംസീർ തന്‍റെ മാനസികാവസ്ഥയാണ് 'ഇൻസൾട്ട്' ഡയലോഗിൽ പ്രകടിപ്പിച്ചതെന്നാണ് വിലയിരുത്തൽ.

തലശ്ശേരിയിൽ നിന്ന് രണ്ടാം തവണയും വിജയിച്ചപ്പോൾ ഷംസീറിന് മന്ത്രിസ്ഥാനത്തില്‍ പ്രതീക്ഷ ഉണ്ടായിരുന്നു. കോടിയേരി ബാലകൃഷ്‌ണനോട് വളരെ അടുത്ത് നിൽക്കുന്ന ഷംസീറിന് മന്ത്രിസ്ഥാനം ഉറപ്പിച്ചവരുമുണ്ട്. എന്നാൽ കോഴിക്കോട് നിന്ന്‌ ന്യൂനപക്ഷ, യുവ പ്രാതിനിധ്യത്തിന്‍റെ പേരിൽ റിയാസ് കന്നി വിജയത്തിൽ മന്ത്രിയായതോടെ അതേ പ്രാതിനിധ്യം അവകാശപ്പെടാവുന്ന ഷംസീറിന്‌ വഴിയടഞ്ഞു. 'മരുമകൻ', 'ഒരു വീട്ടില്‍ രണ്ട് മന്ത്രി' എന്ന ചർച്ചകളും നാട്ടിൽ സജീവമായതോടെ എല്ലാവരും ഉറ്റുനോക്കിയത് ഷംസീറിൻ്റെ ദയനീയ അവസ്ഥയെയാണ്.

എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയും ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്‍റുമായിരുന്ന ഷംസീർ നിയമസഭയിലും പാർട്ടിയിലും റിയാസിനെക്കാള്‍ സീനിയറാണെങ്കിലും തൃശൂരിലെ സംസ്ഥാന സമ്മേളനത്തിൽ ഒരുമിച്ചാണ് ഇരുവരും സംസ്ഥാന കമ്മിറ്റിയിൽ എത്തിയത്.

കൊച്ചിയിൽ ചേർന്ന ഡിവൈഎഫ്ഐ ദേശീയ സമ്മേളനത്തിൽ പക്ഷേ ഷംസീറിനെ റിയാസ് ‘ഓവർടേക്ക്’ ചെയ്‌തു. ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്‍റോ സെക്രട്ടറിയോ ആകാത്ത റിയാസ് ദേശീയ അധ്യക്ഷനായി. സംസ്ഥാന പ്രസിഡന്‍റും സെക്രട്ടറിയുമായിരുന്ന ഷംസീറും എം.സ്വരാജും വൈസ് പ്രസിഡന്‍റും ജോയിന്‍റ്‌ സെക്രട്ടറിയുമായി. ഡിവൈഎഫ്ഐ ദേശീയ അധ്യക്ഷപദം റിയാസിന്‍റെ മന്ത്രിസഭ പ്രവേശത്തിന് അനുകൂല ഘടകമായി 'പാർട്ടി' വിലയിരുത്തുകയും ചെയ്തു.
സിപിഎമ്മിന്‍റെ യുവനിരയിലെ രണ്ട് നേതാക്കൾ‍ തമ്മിലെ ഭിന്നതയുടെ അലയൊലികൾ യുവ നേതൃനിരയേയും യുവജന സംഘടനയെയും ബാധിക്കാതിരിക്കാനുള്ള ജാഗ്രതയിലാണ് സിപിഎം. സമൂഹമാധ്യമങ്ങളിലെ അഭിപ്രായ പ്രകടനങ്ങളും അച്ചടക്കത്തിന്‍റെ പരിധിയിൽ വരണമെന്ന് സിപിഎം സംസ്ഥാന കമ്മറ്റി തന്നെ നിർദേശിച്ചിരിക്കുന്നതും ഇതെല്ലാം മുൻകൂട്ടി കണ്ടാവാം.

.............

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണ്ണരൂപം

ഇൻസൾട്ട് ആണ് മുരളി ഈ ലോകത്തിലെ ഏറ്റവും വലിയ ഇൻവെസ്റ്റ്‌മെന്‍റ്.. വെള്ളം എന്ന സിനിമയിലെ അഭിനയത്തിലൂടെ മികച്ച നടനുള്ള സംസ്ഥാനചലച്ചിത്ര അവാർഡ് നേടിയ ശ്രീ. ജയസൂര്യക്ക് അഭിനന്ദനങ്ങൾ അറിയിക്കുന്നു. ഏറെ കാലം സിനിമയുടെ പിൻനിരയിൽ ചെറിയ വേഷങ്ങൾ ചെയ്ത് നിൽക്കുമ്പോഴും കഴിവും അതോടൊപ്പം കഠിനാധ്വാനവും കൊണ്ട് ഈ മികച്ച നേട്ടം കൈവരിക്കാൻ ജയസൂര്യക്ക് സാധിച്ചത് സിനിമ എന്ന വലിയ ലോകത്തെ സ്വപ്‍നം കാണുന്ന ഏതൊരാൾക്കും അത്രയേറെ പ്രചോദനമായി മാറുന്ന കാര്യമാണ്.

ജയസൂര്യക്കൊപ്പം ചെറിയൊരു കാലയളവ് കൊണ്ട് തന്നെ മികച്ച വേഷങ്ങൾ ഏറെ പ്രശംസനീയമായ രീതിയിൽ അഭിനയിച്ചു ഫലിപ്പിച്ചുകൊണ്ട് മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ട അന്ന ബെന്നും പ്രത്യേകം അഭിനന്ദനം അർഹിക്കുന്നു..

ഒപ്പം മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത് ഇന്നത്തെ സമൂഹത്തിൽ വളരെയധികം ചർച്ച ചെയ്യപ്പെടേണ്ട ഒരു വിഷയത്തെ മനോഹരനായി അവതരിപ്പിച്ച The Great Indian Kitchen എന്ന സിനിമ ആണെന്നത് ഏറെ സന്തോഷം നൽകുന്നു..

സച്ചിയും അനിൽ നെടുമങ്ങാടും നമ്മെ വിട്ടു പിരിഞ്ഞെങ്കിലും അവരുടെ കൈയൊപ്പ് ചാർത്തപ്പെട്ട അയ്യപ്പനും കോശിയും ജനപ്രിയ സിനിമ ആയി തെരഞ്ഞെടുക്കപ്പെട്ടത് ജനങ്ങൾ മനസ്സിൽ ആഗ്രഹിച്ച അവാർഡ് പ്രഖ്യാപനമായി മാറി.

മികച്ച ആർട്ട്‌ ഡയറക്ടർ ആയി തെരഞ്ഞെടുക്കപ്പെട്ട തലശ്ശേരി സ്വദേശി കൂടി ആയ സന്തോഷ്‌ രാമൻ നാടിന്റെയും അഭിമാനമായി മാറി.

ഇതോടൊപ്പം മികച്ച സംവിധായകൻ സിദ്ധാർഥ് ശിവ, സംഗീതജ്ഞൻ എം. ജയചന്ദ്രൻ, സുധീഷ്, ഗായകൻ ശഹബാസ് അമൻ, ഗായിക നിത്യ മാമൻ, ചിത്രസംയോജകൻ മഹേഷ് നാരായണൻ, ഡബ്ബിങ് ആർട്ടിസ്റ്റുകളായ ഷോബി തിലകൻ റിയ സൈറ, മേക്കപ്പ്മാൻ റഷീദ് അഹമ്മദ്, പ്രത്യേക ജൂറി പരാമർശം നേടിയ നാഞ്ചിയമ്മ തുടങ്ങി പുരസ്കാരത്തിനു അർഹരായ മുഴുവൻ പേർക്കും അഭിനന്ദനങ്ങൾ അറിയിക്കുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.