ETV Bharat / state

'തന്‍റെ ജീവനും ഭീഷണിയുണ്ട്' ; ജോളിയിൽ നിന്ന് വിവാഹമോചനം തേടി ഷാജു സക്കറിയ

ഷാജുവിന്‍റെ ആദ്യ ഭാര്യ സിലിയുടെയും ജോളിയുടെ ആദ്യഭർത്താവ് റോയിയുടെയും മരണത്തിന് ശേഷമാണ് 2017ൽ ഇരുവരും പുനർവിവാഹിതരായത്.

Shaju Zakaria seeks divorce from Jolly  KOODATHAYI  കൂടത്തായി കൊലക്കേസ്  കൂടത്തായി  ജോളി ജോസഫ്  ജോളി  കൂടത്തായി ജോളി  ജോളി കൂടത്തായി  കൂടത്തായി കൊലക്കേസ് പ്രതി ജോളി  Jolly  KOODATHAYI Jolly  KOODATHAYI murder  ജോളി വിവാഹമോചനം  ഷാജു  ജോളി ഷാജു  ജോളി ഷാജു വിവാഹമോചനം  Jolly Shaju  Jolly Shaju divorce
കൂടത്തായി കൊലക്കേസ് പ്രതി ജോളിയിൽ നിന്നും വിവാഹമോചനം തേടി ഷാജു സക്കറിയ
author img

By

Published : Aug 31, 2021, 3:54 PM IST

കോഴിക്കോട് : കൂടത്തായി പരമ്പരക്കൊലപാതക കേസ് പ്രതി ജോളി ജോസഫിൽ നിന്ന് വിവാഹമോചനം തേടി ഭർത്താവ് ഷാജു സക്കറിയ. കോഴിക്കോട് കുടുംബക്കോടതിയിലാണ് വിവാഹമോചന ഹർജി നൽകിയത്.

ജോളി റിമാൻഡിൽ കഴിയുന്ന കോഴിക്കോട് ജില്ലാ ജയിൽ സൂപ്രണ്ട് വഴി കോടതി നോട്ടിസ് അയയ്ക്കും. ആറ് കൊലപാതകക്കേസുകളിൽ പ്രതിയായ ഭാര്യയുടെ ക്രൂരത ചൂണ്ടിക്കാട്ടിയാണ് ഷാജു വിവാഹമോചനം ആവശ്യപ്പെട്ടത്.

ക്രൂരമായ കൊലപാതകങ്ങൾ നടത്തിയയാളോടൊപ്പം ജീവിക്കാനാകില്ലെന്ന് ഹർജിയിൽ പറയുന്നു. തന്‍റെ ജീവനും ഭീഷണിയുണ്ടെന്ന് ഷാജു ഹർജിയിൽ ചൂണ്ടിക്കാട്ടി. വിവാഹമോചന ഹർജി കോടതി ഒക്ടോബർ 26ന് പരിഗണിക്കും.

Also Read: കരിപ്പൂർ സ്വർണക്കടത്ത്; അർജുൻ ആയങ്കിക്ക് കർശന ഉപാധികളോടെ ജാമ്യം

ഷാജുവിന്‍റെ ആദ്യ ഭാര്യ സിലിയുടെയും ജോളിയുടെ ആദ്യഭർത്താവ് റോയിയുടെയും മരണത്തിന് ശേഷമാണ് 2017ൽ ഇരുവരും പുനർവിവാഹിതരായത്.

സിലിയെയും റോയിയെയും ജോളി വിഷം നൽകി കൊല്ലുകയായിരുന്നുവെന്ന് പിന്നീട് പൊലീസ് കണ്ടെത്തിയിരുന്നു. ജോളിയുടെ ആദ്യ ഭർത്താവ് റോയിയുടെ പിതൃസഹോദര പുത്രനാണ് ഷാജു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.