കോഴിക്കോട്: തിരുവല്ലയിലെ സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി സന്ദീപിന്റെ കൊലപാതകത്തെ സിപിഎം രാഷ്ട്രീയ ലാഭത്തിന് വേണ്ടി ഉപയോഗിക്കുകയാണെന്ന് ബിജെപി ജനറൽ സെക്രട്ടറി എം.ടി രമേശ്.
ALSO READ:Unvaccinated Teachers : വാക്സിനെടുക്കാത്ത അധ്യാപകര്‍ 1707, കൂടുതല്‍ മലപ്പുറത്ത്
രക്തസാക്ഷിയെ കിട്ടിയ സന്തോഷമാണ് സിപിഎമ്മിന്. പൊലീസിനെ വിമർശിച്ചതിലൂടെ സംസ്ഥാന ആഭ്യന്തര വകുപ്പിനെതിരെ അവിശ്വാസം രേഖപ്പെടുത്തിയിരിക്കുകയാണ് കോടിയേരി ബാലകൃഷ്ണൻ. സംസ്ഥാന പൊലീസിൽ പാർട്ടി സെക്രട്ടറിയ്ക്ക് വിശ്വാസമില്ലാത്തത് എന്തുകൊണ്ടെന്ന് മുഖ്യമന്ത്രി മറുപടി പറയണമെന്നും എം.ടി രമേശ് ചോദിച്ചു.
അതേസമയം വാക്സിൻ എടുക്കാത്ത അധ്യാപകരുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കാൻ ആരാണ് സർക്കാരിനെ തടസപ്പെടുത്തുന്നത് എന്ന കാര്യം വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.