ETV Bharat / state

ചാലിയാറില്‍ മണല്‍ക്കടത്ത്; 18 തോണികൾ കസ്റ്റഡിയിലെടുത്ത് പൊലീസ് - കോഴിക്കോട് വാര്‍ത്തകള്‍

ചാലിയാര്‍ പുഴയില്‍ മണല്‍ക്കടത്ത് സംഘങ്ങള്‍ വ്യാപകമാണെന്ന പരാതികള്‍ ഉയര്‍ന്നിരുന്നു. ഇതേതുടര്‍ന്ന്, പൊലീസ് നടത്തിയ നിരീക്ഷണത്തിനു ശേഷമാണ് നടപടി സ്വീകരിച്ചത്.

ചാലിയാറില്‍ മണല്‍ക്കടത്ത് സജീവം  Sand smuggling active in Chaliyar river  Police taken 18 boats into custody  വാഴക്കാട് പൊലീസ്  Vazhakad Police  The police action was taken in the wake of widespread complaints.  കോഴിക്കോട് വാര്‍ത്തകള്‍  kozhikode news
ചാലിയാറില്‍ മണല്‍ക്കടത്ത് സജീവം; 18 തോണികൾ കസ്റ്റഡിയിലെടുത്ത് പൊലീസ്
author img

By

Published : Jun 30, 2021, 4:06 PM IST

Updated : Jun 30, 2021, 4:59 PM IST

കോഴിക്കോട്: അനധികൃത മണല്‍ക്കടത്ത് നടത്തിയ ചാലിയാറിലെ 18 തോണികൾ കസ്റ്റഡിയിലെടുത്ത് വാഴക്കാട് പൊലീസ്. വ്യാപക പരാതി ഉയർന്ന സാഹചര്യത്തിലാണ് പൊലീസ് ചൊവ്വാഴ്ച രാവിലെ നടപടി സ്വീകരിച്ചത്. കരയ്ക്ക് കയറ്റാൻ ഒരുങ്ങിയ തോണി രാഷ്ട്രീയ പാർട്ടി നേതാക്കളുമായി നടത്തിയ ചർച്ചയിൽ താൽക്കാലികമായി പുഴയിൽ സൂക്ഷിക്കും.

ചാലിയാറിലെ മണല്‍ക്കടത്ത് സംഘങ്ങളുടെ തോണികൾ കസ്റ്റഡിയിലെടുത്ത് പൊലീസ്.

നിരീക്ഷണത്തിനൊടുവില്‍ നടപടി

തുടർനടപടികൾക്കായി കലക്ടർക്ക് റിപ്പോർട്ട് നൽകുമെന്ന് ഡിവൈ.എസ്.പി കെ അഷ്റഫ് അറിയിച്ചു. രാത്രിയില്‍ അടക്കം നടത്തിയ നിരീക്ഷണങ്ങള്‍ക്കു ശേഷമാണ് വിവിധ കടവുകളിൽ കെട്ടിയിട്ട തോണികൾ വാഴക്കാട് പൊലീസ് കസ്റ്റഡിയിലെടുത്തത്. തോണികൾക്ക് കൃത്യമായി നമ്പറില്ലെന്നും മണല്‍ കടത്തുന്ന തോണികളാണ് കസ്റ്റഡിയിൽ എടുത്തതെന്നും പൊലീസ് പറയുന്നു. അരീക്കോട്, വാഴക്കാട് പൊലീസ് സംഘം സംയുക്തമായാണ് പരിശോധന നടത്തിയത്.

ചര്‍ച്ച നടത്തി രാഷ്ട്രീയ പാര്‍ട്ടികള്‍

പൊലീസ് ബോട്ട് ഉപയോഗിച്ച് കെട്ടി വലിച്ചാണ് മപ്രം ബോട്ട് ജെട്ടിക്കരികിലേക്ക് തോണികൾ എത്തിച്ചത്. തോണി വലിച്ച് കയറ്റാന്‍ ക്രെയ്‌നും ജെ.സി.ബിയും പൊലീസ് എത്തിച്ചു. തോണികൾ പിടികൂടിയതോടെ വാഴക്കാട് പഞ്ചായത്തിലെ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ പൊലീസുമായി ചർച്ച നടത്തി. ഇതേതുടർന്ന് ‍പിടികൂടിയ തോണികൾ കരയ്ക്ക് കയറ്റുന്നത് താൽക്കാലികമായി നിർത്തിവെച്ചു.

വാഴക്കാട് ഇൻസ്പെക്ടർ കെ സുഷീർ, അരീക്കോട് ഇൻസ്പെക്ടർ എ ഉമേഷ് എന്നിവര്‍ തോണികൾ പിടിച്ചെടുക്കുന്നതിന് നേതൃത്വം നൽകി.

ALSO READ: '10 ദിവസത്തിനകം നാടുവിട്ടില്ലെങ്കില്‍ വകവരുത്തും'; തിരുവഞ്ചൂരിനും കുടുംബത്തിനും വധഭീഷണി

Last Updated : Jun 30, 2021, 4:59 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.