ETV Bharat / state

ന്യൂനപക്ഷ സ്കോളർഷിപ്പ്; ഹൈക്കോടതി വിധിക്കെതിരെ സമസ്ത സംവരണ സമിതി

കോടതി നടപടി മുസ്ലീം വിഭാഗത്തിന്‍റെ അവകാശങ്ങൾ അന്യായമായി കവർന്നെടുക്കുന്നതാണ്. കോടതി വിധിക്കെതിരെ സർക്കാർ അപ്പീൽ നൽകണമെന്നും സമസ്ത സംവരണസമിതി ആവശ്യപ്പെട്ടു.

minority Scholarship  samastha reservation committee  high court judgment on minority Scholarship  ന്യൂനപക്ഷ സ്കോളർഷിപ്പ്  ഹൈക്കോടതി വിധി  സമസ്ത സംവരണ സമിതി  muslim minority  മുസ്ലീം ന്യൂനപക്ഷം
ന്യൂനപക്ഷ സ്കോളർഷിപ്പ്; ഹൈക്കോടതി വിധിക്കെതിരെ സമസ്ത സംവരണ സമിതി
author img

By

Published : May 29, 2021, 5:50 PM IST

കോഴിക്കോട്: സംസ്ഥാനത്തെ ന്യൂനപക്ഷ സ്കോളർഷിപ്പിലെ സംവരണ അനുപാതം എടുത്തു കളഞ്ഞ ഹൈക്കോടതി വിധിക്കെതിരെ സമസ്ത സംവരണ സമിതി. വിധി മുസ്ലീം വിഭാഗങ്ങൾക്കിടയിൽ കടുത്ത ആശങ്കയുണ്ടാക്കുന്നതാണ്. വിധിക്കെതിരെ പ്രക്ഷോഭവുമായി മുന്നോട്ട് പോകുമെന്നും സമസ്‌ത സംവരണ സമിതി വ്യക്തമാക്കി.

Also Read:ന്യൂനപക്ഷ അനുപാതം; ഹൈക്കോടതി ഉത്തരവിനെതിരെ മുസ്‌ലിം ലീഗ്

സച്ചാർ കമ്മീഷൻ റിപ്പോർട്ട് പ്രകാരം പാലോളി മുഹമ്മദ് കുട്ടി അധ്യക്ഷനായ കമ്മിറ്റി മുസ്ലീങ്ങൾക്ക് വേണ്ടി പ്രഖ്യാപിച്ച പദ്ധതികളിൽ സർക്കാറുകൾ വെള്ളം ചേർത്തെന്നും സമസ്ത സംവരണ സമിതി ആരോപിച്ചു. ന്യൂനപക്ഷ സ്കോളർഷിപ്പിൽ മുസ്ലീങ്ങൾക്ക് 80 ശതമാനവും മറ്റുള്ളവർക്ക് 20 ശതമാനവും സംവരണം എന്ന തീരുമാനമാണ് ഇപ്പോൾ ഹൈക്കോടതി റദ്ദാക്കിയത്. കോടതി നടപടി മുസ്ലീം വിഭാഗത്തിന്‍റെ അവകാശങ്ങൾ അന്യായമായി കവർന്നെടുക്കുന്നതാണ്. കോടതി വിധിക്കെതിരെ സർക്കാർ അപ്പീൽ നൽകണമെന്നും സമസ്ത സംവരണസമിതി ആവശ്യപ്പെട്ടു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.