ETV Bharat / state

താരങ്ങളോടല്ല അല്ലാഹുവിനോടാണ് ആരാധന വേണ്ടത്; വിശ്വാസികള്‍ക്ക് നിര്‍ദേശവുമായി സമസ്‌ത

ലോകകപ്പ് ഫുട്ബോളിനെ എങ്ങനെ സമീപിക്കണമെന്ന നിര്‍ദേശമാണ് സമസ്‌ത കേരള ജംഇയ്യത്തുൽ ഖുത്വബാ സംസ്ഥാന കമ്മിറ്റി വിശ്വാസികള്‍ക്ക് നല്‍കിയിരിക്കുന്നത്.

Etv Bharatസമസ്‌ത  സമസ്‌ത ലോകകപ്പ് നിര്‍ദേശം  സമസ്‌ത കേരള ജംഇയ്യത്തുൽ ഖുത്വബാ സംസ്ഥാന കമ്മിറ്റി  ഫുട്‌ബോൾ  സമസ്‌ത ഫുട്‌ബോള്‍  samastha instructions to believers  football worldcup  football samastha
താരങ്ങളോടല്ല അല്ലാഹുവിനോടാണ് ആരാധന വേണ്ടത്; വിശ്വാസികള്‍ക്ക് നിര്‍ദേശവുമായി സമസ്‌ത
author img

By

Published : Nov 25, 2022, 12:30 PM IST

കോഴിക്കോട്: നാടാകെ ഫുട്ബോള്‍ ലോകകപ്പിന്‍റെ തിരയിളക്കത്തിലാണ്. പ്രായഭേദമന്യേ എല്ലാവരും കാല്‍പ്പന്ത് കളിയുടെ ലോക മാമാങ്കത്തിന്‍റെ ആവേശത്തില്‍ ആറാടി നില്‍ക്കെ വിശ്വാസികള്‍ ടൂര്‍ണമെന്‍റിനെ എങ്ങനെ സമീപിക്കണമെന്ന നിര്‍ദേശവുമായി സമസ്‌ത രംഗത്ത്. ഇന്ന് ജുമുഅ നമസ്‌കാരത്തിന് മുമ്പുള്ള ഖുത്വബക്ക് സംസാരിക്കാനായി ഖത്തീബുമാർക്ക് നൽകിയ വിഷയത്തിലാണ് സമസ്‌ത ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്.

ഫുട്‌ബോളിനെ സ്‌പോര്‍ട്‌സ്‌മാന്‍ സ്‌പിരിറ്റില്‍ ഉള്‍ക്കൊള്ളുന്നതിന് പകരം താരാരാധനയും ആ രാഷ്‌ട്രത്തോട് ദേശീയ പ്രതിബദ്ധതയും പാടില്ല. ഇന്ത്യയിലെ ആദ്യത്തെ അധിനിവേശികളും ക്രൂരന്മാരുമായ പോര്‍ച്ചുഗലിനെയും ഇസ്ലാമിക വിരുദ്ധ രാജ്യങ്ങളേയും അന്ധമായി ഉൾക്കൊണ്ട് അവരുടെ പതാക കെട്ടി നടക്കുന്നതും ശരിയായ രീതിയല്ല. ഫുട്ബോൾ കായികാഭ്യാസമെന്ന നിലയിൽ നിഷിദ്ധമായ കളിയല്ലെന്നും മനുഷ്യരുടെ ശാരീരികവും മാനസികവുമായ അഭിവൃദ്ധിക്ക് ഗുണകരമാവുന്ന ഏതൊന്നും അടിസ്ഥാനപരമായി മനുഷ്യന് അനുവദനീയമാണെന്നും മുഹമ്മദ് നബി ഓട്ട മത്സരത്തിന് പ്രോത്സാഹിപ്പിക്കുമായിരുന്നു എന്നും പ്രസംഗക്കുറിപ്പില്‍ പറയുന്നു.

എന്നാൽ, വിനോദങ്ങൾ അനിയന്ത്രിതമായി മനുഷ്യനെ സ്വാധീനിക്കുകയും ജീവിതം തന്നെ വിനോദമാവുകയും ചെയ്യുന്നതിനെതിരെ ഇസ്‌ലാം ശക്തമായി താക്കീത് ചെയ്യുന്നു. നമസ്‌കാരം കൃത്യസമയത്ത് നിർവഹിക്കുന്നതിൽ നിന്നും തടസപ്പെടുത്തുന്ന വിധത്തിൽ ആയിരിക്കരുത് വിനോദങ്ങളോടുള്ള വിശ്വാസിയുടെ സമീപനം. ഒരു കാര്യത്തിലും അമിതമായ സ്വാധീനമോ ആവേശമോ വിശ്വാസിക്ക് ഉണ്ടാകാൻ പാടില്ല.

ചെലവിടുന്ന സമയവും പണവും അവന്‍റെ ദൈവം നൽകിയതാണ്. ഓരോ നിമിഷത്തിനും ഓരോ പൈസക്കും ദൈവത്തിന്‍റെ മുമ്പിൽ കണക്ക് ബോധിപ്പിക്കേണ്ടി വരും. അതുകൊണ്ടുതന്നെ ഫുട്‌ബോൾ ലഹരിയായി തീരാൻ പാടില്ല.

ചില കളികളും കളിക്കാരും നമ്മിൽ ചെലുത്തുന്ന സ്വാധീനം വളരെ വലുതാണ്. ആ സ്വാധീനം ഒരു ലഹരിയായി മാറാതിരിക്കാൻ ശ്രദ്ധിക്കണം. മദ്യവും മയക്കുമരുന്നും മാത്രമല്ല ലഹരി, നാം വിനോദങ്ങളായി കാണുന്ന പലതും നമ്മുടെ ഉത്തരവാദിത്തബോധത്തെ തളർത്തുന്നുണ്ടെങ്കിൽ അതെല്ലാം നിഷിദ്ധങ്ങളായി ഗണിക്കപ്പെടേണ്ടതാണ്.

ലോകകപ്പിലെ മിക്ക കളികളും ഇന്ത്യയിൽ രാത്രിയിലും അർധരാത്രിക്ക് ശേഷവുമാണ് നടക്കുന്നത്. രാത്രിയാവുന്നതുവരെയുള്ള സമയങ്ങളിൽ കളി കാണുന്നവർ പകലിലും രാത്രിയിലും നടക്കുന്ന ജമാഅത്ത് നമസ്‌കാരങ്ങൾക്ക് ഭംഗം വരാത്ത വിധമായിരിക്കണം അത് കാണേണ്ടത്. ഫുട്‌ബോൾ ലഹരി ഒരിക്കലും ജമാഅത്ത് നമസ്‌കാരത്തിൽ നിന്ന് ഒരു വിശ്വാസിയേയും പിറകോട്ടെടുപ്പിക്കരുത്.

പതിനായിരങ്ങളും ലക്ഷങ്ങളും മുടക്കിയുള്ള കൂറ്റൻ ബോർഡുകളും കട്ടൗട്ടുകളുമാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഭക്ഷണത്തിന് വകയില്ലാത്തവരും ഒരു തൊഴിലോ വരുമാനമോ ഇല്ലാത്തവരും ഈ ദുർവ്യയത്തിൽ പങ്കുചേരുന്നു എന്നത് ആശ്ചര്യമാണ്. ഇത് കാൽപന്തിനോടുള്ള സ്‌നേഹമല്ല, മറിച്ച് മനസിൽ കെട്ടിയുയർത്തിയിട്ടുള്ള തന്‍റെ ഹീറോയോടുള്ള വീരാരാധനയുടെ ബഹിർസ്‌ഫുരണം മാത്രമാണ്.

സ്നേഹവും കളി താത്‌പര്യവും അതിര് വിട്ട് ആരാധനയിലേക്കെത്തുമ്പോൾ അപകടമാണ്. അല്ലാഹുവിനെ മാത്രമേ ആരാധിക്കാവൂ. ഫാൻസ് എന്നത് വ്യക്തി ആരാധനയാക്കുന്നത് ശിർക്കിൻ്റെ പോലും കാരണമാകുമെന്നും ഖുത്വബക്ക് കുറിപ്പിൽ പറയുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.