ETV Bharat / state

Safety Issues Of CNG സിഎൻജി വാഹനങ്ങൾ സുരക്ഷിതമോ... കണ്ണൂരില്‍ കത്തിയമർന്ന ജീവനുകൾ - സിഎൻജി വാഹന അപകടം

CNG Explosion Is Alarming കണ്ണൂരില്‍ ബസും സിഎന്‍ജി ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ തീ പടർന്നതിനാൽ തന്നെ ഓട്ടോറിക്ഷയിലുണ്ടായിരുന്ന ഇരുവരെയും രക്ഷിക്കാന്‍ കഴിഞ്ഞില്ല.

cng spcl  Accident CNG Autorickshaw Exploded  Accident  CNG Autorickshaw Exploded  സിഎന്‍ജി ഓട്ടോറിക്ഷ പൊട്ടിത്തെറിച്ചു  സിഎന്‍ജി പൊട്ടിത്തെറിച്ചുണ്ടായ അപകടം ആളങ്കയാകുന്നു  danger of CNG explosion is alarming  Compressed Natural Gas  നാച്ചുറൽ ഗ്യാസ്  CNG vehicles  CNG Explosion Is Alarming  CNG Cylinder
Accident CNG Autorickshaw Exploded
author img

By ETV Bharat Kerala Team

Published : Oct 14, 2023, 4:54 PM IST

Updated : Oct 14, 2023, 7:18 PM IST

കോഴിക്കോട്: കൂത്തുപറമ്പ് ആറാം മൈലിൽ ബസും സിഎന്‍ജി ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടം ഉയർത്തുന്ന ചോദ്യങ്ങൾ വളരെ പ്രസക്തമാണ് (Accident CNG Autorickshaw Exploded). അമിതവേഗത്തിൽ എത്തിയ ബസ് ഓട്ടോറിക്ഷയില്‍ ഇടിക്കുകയായിരുന്നു. അപകടം നടന്നയുടൻ തന്നെ ഓട്ടോറിക്ഷ മറിയുകയും തൽക്ഷണം പൊട്ടിത്തെറിക്കുകയും ആളിക്കത്തുകയുമായിരുന്നു.

പെട്ടെന്ന് തീ പടർന്നതിനാൽ തന്നെ ഓട്ടോറിക്ഷയിലുണ്ടായിരുന്ന ഇരുവരെയും രക്ഷിക്കാനും കഴിഞ്ഞില്ല. ഇടിയുടെ ആഘാതത്തിൽ ഗ്യാസ് സിലിണ്ടറിൻ്റെ നോബ് തകർന്ന് അമിതമായി പുറത്തേക്ക് പ്രവഹിച്ച ഗ്യാസിൽ തീപ്പൊരിയോ അമിതമായ താപമോ ഏറ്റതാവാം അപകട കാരണം എന്നാണ് പ്രാഥമിക വിലയിരുത്തൽ. സിഎൻജി സിലിണ്ടർ തകർന്നിട്ടില്ല. അതേ സമയം ഓട്ടോറിക്ഷയിൽ തീപിടിത്തത്തിന് ആക്കം കൂട്ടുന്ന എന്തെങ്കിലും ഉണ്ടായിരുന്നോ എന്നതും ശാസ്ത്രീയ പരിശോധന ഫലം വന്നാൽ മാത്രമേ സ്ഥിരീകരിക്കാൻ കഴിയൂ. അവിടെയും ഉയരുന്ന ചോദ്യം, ഏറ്റവും സുരക്ഷിതമാണെന്ന് കരുതുന്ന സിഎൻജി അപകടമുണ്ടാക്കുമോ എന്നതാണ്‌.

വായുവിനേക്കാൾ സാന്ദ്രത കുറവാണ് സിഎൻജിക്ക് (Compressed Natural Gas) ചോർച്ച ഉണ്ടായാൽ പെട്ടെന്ന് തന്നെ അന്തരീക്ഷത്തിലേക്ക് ഉയർന്നു പോകും. അതുകൊണ്ട് തന്നെ പരമ്പരാഗത ഊർജത്തെക്കാൾ സുരക്ഷിതമാണിത്. പെട്രോൾ, ഡീസൽ വാഹനങ്ങൾക്ക് തീപിടിക്കുന്നത് നിത്യ സംഭവമാണ്. എന്നാൽ സിഎൻജി വാഹനങ്ങൾക്ക് അങ്ങനെ അപകടമുണ്ടാകാൻ സാധ്യത കുറവാണെന്നാണ് നിലവിലെ കണ്ടെത്തൽ.

എന്നാൽ ഒരു വസ്‌തു അന്തരീക്ഷത്തിൽ കത്തുന്നതിനുള്ള ഏറ്റവും കുറഞ്ഞ താപനില നാച്ചുറൽ ഗ്യാസിന് കൂടുതലാണ്. പെട്രോൾ 246 ഫാരൻഹീറ്റ്, ചാർക്കോൾ 309, ഉണങ്ങിയ പൈൻമരത്തടി 427, മീഥെയിൻ (നാച്ചുറൽ ഗ്യാസ്) 580 ഇങ്ങനെയാണത്. അതുകൊണ്ട് തന്നെ സിഎൻജി ചോർച്ച സംഭവിച്ചാൽ മർദ്ദ ഭാരം കൊണ്ട് അതിവേഗം തീപിടിക്കും. ഓക്‌സിജനും തീപ്പൊരി/അമിത താപം തീഗോളമുണ്ടാക്കുമെന്ന് വിദഗ്‌ധർ പറയുന്നു. ചോർച്ചക്ക് സാധ്യത വളരെ വിരളമാണെന്നത് അപകടത്തിൻ്റെ തോതും കുറക്കുന്നു.

വാതക ഉത്പന്നങ്ങൾ ഏതായാലും ചോർച്ച സംഭവിച്ച് തീ പടർന്നാൽ അതിൻ്റെ താപനില ശരാശരി ആയിരം ഡിഗ്രി സെൽഷ്യസിന് മുകളിലായിരിക്കും. ഉദാഹരണത്തിന് അന്തരീക്ഷ താപനില നാൽപ്പത്തിയഞ്ചിന് മുകളിൽ കടക്കുമ്പോൾ തന്നെ പൊള്ളലേൽക്കുന്നു. അപ്പോൾ അത് ആയിരത്തിന് മുകളിൽ ആവുമ്പോൾ ചിന്തിക്കാൻ കഴിയില്ല. അതിന് മർദ്ദം കൂടി ആവുമ്പോൾ സിഎൻജിയുടെ തീഷ്ണത ആയിരത്തി അഞ്ഞൂറിന് മുകളിൽ കടക്കും.

മീഥേനിനെയാണ് പ്രകൃതി വാതകം അഥവാ നാച്ചുറൽ ഗ്യാസ് എന്ന് വിളിക്കുന്നത്. ഏതു കാർബണിക വസ്‌തു വിഘടിച്ചാലും മീഥേൻ ഉണ്ടാകുന്നു എന്നതിനാലാണ് മീഥേനിനെ നാച്ചുറൽ ഗ്യാസ് എന്ന് വിളിക്കുന്നതും. മീഥേനിന്‍റെ ബോയ്‌ലിംഗ് പോയിന്‍റ്‌ വളരെ കുറവാണ്. അതിനാൽ അന്തരീക്ഷ താപനിലയിൽ സാധാരണ മർദം കൊണ്ടൊന്നും മീഥേനിനെ ദ്രാവകമാക്കാൻ കഴിയില്ല. വളരെയധികം മർദത്തിൽ വാതകാവസ്ഥയിലുള്ള മീഥേനാണ് സിഎൻജി അഥവാ കംപ്രസ്‌ഡ്‌ നാച്ചുറൽ ഗ്യാസ്.

ഇതിൻ്റെ മർദം എൽ പി ജി സൂക്ഷിച്ചിരിക്കുന്ന മർദത്തെക്കാൾ വളരെ അധികമാണ്. അതു കൊണ്ട് തന്നെ കൂടുതൽ ശക്തമായതും ഭാരം കൂടിയതുമായ സിലിണ്ടറുകളാണ് സിഎൻജി സൂക്ഷിക്കാൻ ഉപയോഗിക്കുന്നത്. അതുകൊണ്ടാണ് പാചകവാതകമായി സിഎൻജി ഉപയോഗിക്കാത്തത്. ഏറ്റവും കുറഞ്ഞ മലിനീകരണം ഉണ്ടാക്കുന്ന കാർബണിക ഇന്ധനമാണ് മീഥേൻ. അതിനാൽ തന്നെ ഇപ്പോൾ വ്യാപകമായി കംപ്രസ്‌ഡ്‌ നാച്ചുറൽ ഗ്യാസ് വാഹന ഇന്ധനമായി ഉപയോഗിക്കുന്നു. ജ്വലനത്തിൻ്റെ ഭാഗമായി കരി അവശിഷ്‌ടം കുറവായതിനാൽ എൻജിൻ പിസ്റ്റണുകൾക്ക് ആയുസ് താരതമ്യനേ കൂടുതലായതും വാഹനങ്ങളിൽ ഇപ്പോൾ കൂടുതലാണ്. എന്ത് പ്രവർത്തനം നടക്കുമ്പോഴും ഉപയോഗികപ്പെടുന്ന ഇന്ധനം അപകടകാരിയാണ്, എന്നാൽ അതിൽ ഏറ്റവും കുറവ് നിലവിൽ സിഎൻജിയാണ്.

ALSO READ: സിഎൻജി മാലിന്യ സംസ്‌കരണ പ്ലാൻ്റ് സ്ഥാപിക്കാൻ തയ്യാറാണെന്ന് ബിപിസിഎൽ: ഉടൻ നിർമാണ പ്രവർത്തനമാരംഭിക്കുമെന്ന് മന്ത്രി പി രാജീവ്

Last Updated : Oct 14, 2023, 7:18 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.