കോഴിക്കോട്: റോഡ് സുരക്ഷയുടെ ഭാഗമായി ബോധവല്‍കരണം നടത്തി മലാപറമ്പ് ഗവൺമെന്‍റ് വിമന്‍സ് കോളജിലെ എന്‍എസ്‌എസ് വോളന്‍റിയര്‍മാര്‍. പ്രതീക്ഷ സപ്‌തദിന ക്യാമ്പിന്‍റെ ഭാഗമായി മോട്ടോര്‍ വാഹന വകുപ്പുമായി ചേര്‍ന്നാണ് കോളജ് വിദ്യാര്‍ഥികൾ ബോധവല്‍കരണ പരിപാടി നടത്തിയത്. ഇരുചക്ര വാഹനങ്ങളില്‍ ഹെല്‍മറ്റ് ധരിക്കാത്തവരെ ബോധവല്‍കരിച്ചും ഹെല്‍മറ്റ് ധരിച്ചവര്‍ക്ക് മധുരം നല്‍കിയുമാണ് വിദ്യാര്‍ഥികൾ ബോധവല്‍കരണം നടത്തിയത്. മോട്ടോര്‍ വാഹന വകുപ്പ് ഇന്‍സ്‌പെക്‌ടര്‍ സുനില്‍ കുമാറിന്‍റെ നേതൃത്വത്തിലായിരുന്നു ബോധവല്‍കരണം. കോളജ് പ്രിന്‍സിപ്പല്‍ ബീന, എന്‍എസ്എസ് വോളന്‍റിയര്‍ അതുല്യ, അതുല്‍ രാജ് എന്നിവര്‍ നേതൃത്വം നല്‍കി.
റോഡ് സുരക്ഷ; ബോധവല്‍കരണവുമായി കോളജ് വിദ്യാര്‍ഥികൾ - awareness program conducted by college students at kozhikod
പ്രതീക്ഷ സപ്‌തദിന ക്യാമ്പിന്‍റെ ഭാഗമായി മോട്ടോര്‍ വാഹന വകുപ്പുമായി ചേര്‍ന്നാണ് കോളജ് വിദ്യാര്‍ഥികൾ ബോധവല്‍കരണ പരിപാടി നടത്തിയത്
കോഴിക്കോട്: റോഡ് സുരക്ഷയുടെ ഭാഗമായി ബോധവല്‍കരണം നടത്തി മലാപറമ്പ് ഗവൺമെന്‍റ് വിമന്‍സ് കോളജിലെ എന്‍എസ്‌എസ് വോളന്‍റിയര്‍മാര്‍. പ്രതീക്ഷ സപ്‌തദിന ക്യാമ്പിന്‍റെ ഭാഗമായി മോട്ടോര്‍ വാഹന വകുപ്പുമായി ചേര്‍ന്നാണ് കോളജ് വിദ്യാര്‍ഥികൾ ബോധവല്‍കരണ പരിപാടി നടത്തിയത്. ഇരുചക്ര വാഹനങ്ങളില്‍ ഹെല്‍മറ്റ് ധരിക്കാത്തവരെ ബോധവല്‍കരിച്ചും ഹെല്‍മറ്റ് ധരിച്ചവര്‍ക്ക് മധുരം നല്‍കിയുമാണ് വിദ്യാര്‍ഥികൾ ബോധവല്‍കരണം നടത്തിയത്. മോട്ടോര്‍ വാഹന വകുപ്പ് ഇന്‍സ്‌പെക്‌ടര്‍ സുനില്‍ കുമാറിന്‍റെ നേതൃത്വത്തിലായിരുന്നു ബോധവല്‍കരണം. കോളജ് പ്രിന്‍സിപ്പല്‍ ബീന, എന്‍എസ്എസ് വോളന്‍റിയര്‍ അതുല്യ, അതുല്‍ രാജ് എന്നിവര്‍ നേതൃത്വം നല്‍കി.
TAGGED:
KOZHIKODE