ETV Bharat / state

സുധാകരനെ ഒറ്റ തിരിഞ്ഞ് ആക്രമിക്കുന്നത് അവസാനിപ്പിക്കണമെന്ന് രമേശ് ചെന്നിത്തല - കെപിസിസി പ്രസിഡന്‍റ് കെ. സുധാകരൻ

പ്രതിപക്ഷ നേതാവായിരിക്കെ ഉന്നയിച്ച അഴിമതി ആരോപണങ്ങളുമായി മുന്നോട്ട് പോകുമെന്ന് ചെന്നിത്തല.

Ramesh Chennithala  Ramesh Chennithala against CPM  Ramesh Chennithala against Pinarayi Vijayan  K Sudhakaran  കെ. സുധാകരൻ  കെപിസിസി പ്രസിഡന്‍റ് കെ. സുധാകരൻ  രമേശ് ചെന്നിത്തല
സുധാകരനെ ഒറ്റ തിരിഞ്ഞ് ആക്രമിക്കുന്നത് അവസാനിപ്പിക്കണമെന്ന് രമേശ് ചെന്നിത്തല
author img

By

Published : Jun 21, 2021, 9:55 AM IST

കോഴിക്കോട്: കെപിസിസി അധ്യക്ഷൻ കെ. സുധാകരനെ ഒറ്റ തിരിഞ്ഞ് ആക്രമിക്കുന്നത് സിപിഎമ്മും മുഖ്യമന്ത്രിയും അവസാനിപ്പിക്കണമെന്ന് രമേശ് ചെന്നിത്തല. വിവാദത്തിന് കാരണക്കാരൻ പിണറായി വിജയനാണ്.

വിവാദം തുടരേണ്ടതില്ലെന്നും കോൺഗ്രസിനെ ദുർബലപ്പെടുത്താനുള്ള നീക്കം അനുവദിക്കില്ലെന്നും ചെന്നിത്തല പറഞ്ഞു. പ്രതിപക്ഷ നേതാവായിരിക്കെ ഉന്നയിച്ച അഴിമതി ആരോപണങ്ങളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൊവിഡ് വിവരങ്ങള്‍ അറിയിക്കാൻ വേണ്ടിയുള്ള വാര്‍ത്ത സമ്മേളനത്തില്‍ സുധാകരനെതിരെയുള്ള മുഖ്യമന്ത്രിയുടെ പരാമര്‍ശങ്ങളെ ചെന്നിത്തല നേരത്തെയും വിമര്‍ശിച്ചിരുന്നു. പ്രതിപക്ഷത്തെ കടന്നാക്രമിക്കാൻ പിണറായി വിജയൻ പത്രസമ്മേളനങ്ങള്‍ ദുരപയോഗം ചെയ്യുന്നുവെന്നായിരുന്നു ചെന്നിത്തല ആരോപിച്ചത്.

ALSO READ: "ഇങ്ങനെ പൊങ്ങച്ചം പറയാമോ?" കെ. സുധാകരനോട് മുഖ്യമന്ത്രി

മരംമുറി വിവാദത്തില്‍ നിന്ന് ഒഴിഞ്ഞ് മാറാനാണ് മുഖ്യമന്ത്രിയുടെ ആരോപണങ്ങള്‍ എന്നും ചെന്നിത്തല പറഞ്ഞു. സുധാകരനെതിരെയുള്ള പരാമർശം മുഖ്യമന്ത്രിക്ക് ഒഴിവാക്കാമായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ വിമര്‍ശിച്ചിരുന്നു.

ALSO READ: മരംമുറി വിവാദം മറയ്ക്കാൻ മുഖ്യമന്ത്രി ശ്രമിക്കുന്നു; വിവാദങ്ങള്‍ അനാവശ്യം: വിഡി സതീശൻ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.