കോഴിക്കോട്: ബാലുശ്ശേരിയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ധര്‍മജന്‍ ബോള്‍ഗാട്ടിക്കായി സിനിമാതാരം രമേശ് പിഷാരടിയുടെ മാരത്തണ്‍ പ്രചാരണം. പാട്ടുപാടിയും നര്‍മം കലര്‍ന്ന പ്രസംഗങ്ങളിലൂടെയും ആളുകളെ കയ്യിലെടുത്താണ് പിഷാരടിയുടെ പര്യടനം. പലവേദികളിലും ധര്‍മജന്‍റെ അഭാവത്തിലും, ജയിച്ചാല്‍ മണ്ഡലത്തില്‍ ചെയ്യാന്‍ പോകുന്ന വികസന പ്രവര്‍ത്തനങ്ങളുടെ നീണ്ട ലിസ്റ്റ് അവതരിപ്പിച്ചാണ് പിഷാരടിയുടെ പ്രസംഗം.
ബോള്‍ഗാട്ടിക്കാരന്‍ ബാലുശ്ശേരിക്കാരനായി മാറിയെന്നും ധര്‍മജനെ ജയിപ്പിച്ചില്ലെങ്കില്‍ അത് വലിയ നഷ്‌ടമായിരിക്കുമെന്നും പിഷാരടി പറഞ്ഞു. എംകെ രാഘവന്‍ എംപിയും പിഷാരടിക്കൊപ്പം പ്രചാരണത്തിനെത്തി. താന്‍ ഇനിയും ബാലുശ്ശേരിയിൽ വരുമെന്നും അത് ധര്‍മജൻ വിജയിച്ച ഫലപ്രഖ്യാപനത്തിനുശേഷമായിരിക്കുമെന്നും രമേശ് പിഷാരടി പറഞ്ഞു.