കോഴിക്കോട്: വിശുദ്ധ റമദാനിലെ അവസാന വെള്ളിയാഴ്‌ച സംസ്ഥാനത്തെ പള്ളികളില്‍ ഭക്തി സാന്ദ്രമായി. നൂറുകണക്കിന് ആളുകളാണ് കൂട്ട പ്രാർത്ഥനക്കായി പള്ളികളിൽ എത്തിയത്. മനസും ശരീരവും ഒരുപോലെ സൃഷ്ടാവിന് വഴിപ്പെട്ടാണ് റമദാൻ മാസത്തെ വിശ്വാസികൾ ഉൾകൊള്ളുന്നത്.
ആത്മീയ വഴിപ്പെടലിലൂടെ പാപ മോചനം തേടുകയാണ് വിശ്വാസികൾ. കഴിഞ്ഞ റമദാന്‍ കാലത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ കാരണം പള്ളികളില്‍ കൂട്ട പ്രാര്‍ത്ഥന നടത്താന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ ഈ വര്‍ഷം അതിന് കഴിഞ്ഞതിന്‍റെ സന്തോഷത്തിലാണ് വിശ്വാസികള്‍. റമദാനിലെ ശ്രേഷ്‌ഠമായ 27-ാം രാവും വെള്ളിയാഴ്‌ചയും ഒരുമിച്ചെത്തിയതും ഈ റമദാനിലെ പ്രത്യേകതയായിരുന്നു.