ETV Bharat / state

റെയിൽവേ സ്വകാര്യവൽക്കരണം:യുവാക്കളെ വഞ്ചിക്കുന്ന നിലപാടെന്ന് എ.ഐ.വൈ.എഫ്

സ്വകാര്യ വത്കരണം നടപ്പിലാക്കുന്നതോടെ യുവാക്കളെ വഞ്ചിക്കുന്ന നിലപാടിലേക്കാണ് റെയില്‍വെ നീങ്ങുന്നതെന്ന് എ.ഐ.വൈ.എഫ്

റെയിൽവേ സ്വകാര്യവൽക്കരണം: യുവാക്കളുടെ തൊഴിലവസരം കുറയുന്നു
author img

By

Published : Oct 1, 2019, 9:37 PM IST

Updated : Oct 1, 2019, 10:34 PM IST

കോഴിക്കോട്: തുച്ഛമായ വേതനം മാത്രം നൽകി കരാർ അടിസ്ഥാനത്തിൽ റെയിൽവെയിൽ നിയമനം നടത്തുമ്പോൾ യുവാക്കൾ ജോലിയിൽ പ്രവേശിക്കാൻ തയ്യാറാവാതെ വരുമെന്നും ഇതോടെ പ്രായ പരിധിയില്ലാതെ തന്നെ നിയമനം നടത്തി യുവാക്കളെ വഞ്ചിക്കുന്ന നിലപാടിലേക്ക് കാര്യങ്ങൾ നീങ്ങുമെന്നും എ.ഐ.വൈ.എഫ് സംസ്ഥാന ജോയിന്‍റ് സെക്രട്ടറി പി. ഗവാസ് പറഞ്ഞു.

റെയിൽവേ സ്വകാര്യവൽക്കരണം:യുവാക്കളെ വഞ്ചിക്കുന്ന നിലപാടെന്ന് എ.ഐ.വൈ.എഫ്

റെയിൽവേയിൽ സ്വകാര്യവൽക്കരണം തകൃതിയാവുന്നതോടെ യുവാക്കളുടെ തൊഴിലവസരം ക്രമാതീതമായി കുറയുമെന്ന പരാതി ഉയർന്നുവരികയാണ്. നിലവിൽ സ്ഥിരം ജീവനക്കാരെ നിയമിക്കുന്ന തസ്‌തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ പ്രായ പരിധി മാനദണ്ഡമാക്കാതെയാണ് റെയില്‍വെ നിയമനം നടത്തുന്നത്. ഐആർസിടിസിയുടെ നിയന്ത്രണത്തിൽ സർവീസ് ആരംഭിക്കുന്ന ആദ്യ സ്വകാര്യ ട്രെയിനിലേക്കുള്ള ജീവനക്കാരെ നിയമിച്ചതും കരാർ അടിസ്ഥാനത്തിലാണ്.

Intro:റെയിൽവേ സ്വകാര്യവൽക്കരണം: യുവാക്കളുടെ തൊഴിലവസരം കുറയുന്നു

Body:റെയിൽവേയിൽ സ്വകാര്യവൽക്കരണം തകൃതിയാവുന്നതോടെ യുവാക്കളുടെ തൊഴിലവസരം ക്രമാതീതമായി കുറയും. നിലവിൽ സ്ഥിരം ജീവനക്കാരെ റെയിൽവേ നിയമിക്കുന്ന തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ പ്രായ പരിധി മാനദണ്ഡമാകാതെയാണ് നിയമനം നടത്തുന്നതെന്ന് റെയിൽവേ ജീവനക്കാർ തന്നെ വെളിപ്പെടുത്തുന്നുണ്ട്. ഐആർസിടിസിയുടെ നിയന്ത്രണത്തിൽ സർവീസ് ആരംഭിക്കുന്ന ആദ്യ സ്വകാര്യ ട്രെയിനിലേക്കുള്ള ജീവനക്കാരെ നിയമിച്ചത് ഇത്തരത്തിലുള്ള കരാർ അടിസ്ഥാനത്തിലാണ്. തുച്ഛമായ വേതനം മാത്രം നൽകി കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുമ്പോൾ യുവാക്കൾ ജോലിയിൽ പ്രവേശിക്കാൻ തയ്യാറാവാതെ വരും. ഇതോടെ പ്രായ പരിധി ഇല്ലാതെ തന്നെ നിയമനം നടത്തി യുവാക്കളെ വഞ്ചിക്കുന്ന നിലപാടിലേക്ക് കാര്യങ്ങൾ നീങ്ങുമെന്ന് എഐവൈഎഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി പി. ഗവാസ് പറഞ്ഞു.

byte_ പി. ഗവാസ്
എഐവൈഎഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി

Conclusion:റെയിൽവേ സ്വകാര്യവൽക്കരണത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയർത്തി സർക്കാരിന്റെ തീരുമാനം തിരുത്തുന്നതിന് യുവാക്കൾ രംഗത്തിറങ്ങുമെന്നാണ് എല്ലാ യുവജന സംഘടനാ നേതാക്കളും പറയുന്നത്.

ഇടിവി ഭാരത്, കോഴിക്കോട്
Last Updated : Oct 1, 2019, 10:34 PM IST

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.